Get Updates
Get notified of breaking news, exclusive insights, and must-see stories!

ബി​ഗ് ബോസിൽ ഗസ്റ്റായി പോയത് ഭയങ്കര നഷ്ടമായിരുന്നെന്ന് ധർമജൻ; സ്വർണവള പോയതിനെക്കുറിച്ച് താരം

മിമിക്രി വേദയിൽ നിന്ന് തുടങ്ങി ഇന്ന് മലയാളം സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ വ്യക്തിയാണ് ധർമ്മജൻ ബോൾഗാട്ടി. അടുത്തിടെ ഭാര്യയെ രണ്ടാമതും വിവാഹം കഴിച്ച വാർത്ത വലിയ ചർച്ചയായിരുന്നു. 16 വർഷം മുൻപ് വിവാഹം ചെയ്യുന്ന സമയത്ത് രജിസ്റ്റർ ചെയ്യാത്തത് കൊണ്ടാണ് വർഷങ്ങൾ ശേഷം വീണ്ടും വിവാഹം ചെയ്തത്.

ആ വാർത്ത വലിയ ചർച്ചയുമായിരുന്നു. ഇപ്പോൾ ധർമജൻ ബിഗ് ബോസ് ഹൗസിലേക്ക് പോയ സമയത്ത് ഉണ്ടായ ഒരു അനുഭവമാണ് പങ്കുവെയ്ക്കുന്നത്. ധർമജൻ ബിഗ് ബോസിൽ മത്സരാർത്ഥി ആയി എത്തുന്നു എന്ന് ആദ്യ സീസൺ തൊട്ട് ചർച്ച നടക്കുന്നതാണ്, എന്നാൽ മത്സരാർത്ഥിയായി ധർമജൻ ബിഗ്‌ബോസിൽ പോയില്ല.

dharmajan

എല്ലാ പ്രവശ്യവും തന്നെ ബിഗ് ബോസിലേക്ക് വിളിക്കുമായിരുന്നു, പോയില്ല, താല്പര്യം ഇല്ലായിരുന്നുവെന്നാണ് ധർമജൻ പറഞ്ഞത്. നല്ല പൈസയും ഓഫറുണ്ടായിരുന്നെങ്കിലും തനിക്കെന്തോ പോകാൻ തോന്നിയില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഒരു ദിവസത്തേക്കായി ബിഗ് ബോസിലേക്ക് ധർമജൻ പോയിരുന്നു. ആ സമയത്ത് ഉണ്ടായ അനുഭവമാണ് ധർമജൻ പറയുന്നത്. ബി​ഗ് ബോസിൽ പോകുന്ന വഴിയിൽ മൂന്ന് പവന്റെ വള നഷ്ടമായതിനെക്കുറിച്ചാണ് ധർമജൻ പറയുന്നത്.

'' എല്ലാ പ്രാവശ്യവും എന്നെ ബിഗ് ബോസിലേക്ക് വിളിക്കുമായിരുന്നു. ഞാൻ പോയില്ല, താല്പര്യം ഇല്ലായിരുന്നു. നല്ല പൈസയും ഓഫറുണ്ടായിരുന്നു. പക്ഷേ എനിക്കെന്തോ പോകാൻ തോന്നിയില്ല. ഒരു ദിവസം ഗസ്റ്റ് ആയി വിളിച്ചു, പക്ഷേ എനിക്ക് ഭയങ്കര നഷ്ടമായിരുന്നു, ഞാനും ഭാര്യയും കൂടി പോയി. ഒരു ദിവസം ഞാൻ അവിടെ പോയി. അവരുടെയൊക്കെ വിചാരം ഞാൻ അതിൽ പങ്കെടുക്കാൻ പോയി എന്നാണ്.

അന്നത്തെ ദിവസം കഴിഞ്ഞാൽ ഞാൻ പോകുമെന്ന് അവർക്ക് അറിയില്ല. ഞാൻ അവിടെ പോയി ലാലേട്ടനോട് വർത്തമാനം പറഞ്ഞ് വൈകുന്നേരം ആകുമ്പോൾ അതിനകത്ത് കയറി. എല്ലാം പരിചയക്കാരാണ്. അവരെ വിചാരം ഞാൻ അവിടെ നിൽക്കുമെന്നാണ്. ഒരു ദിവസം ഞാൻ അവിടെ നിന്നു.

ഫൈനൽ പരിപാടിക്ക് ഞാനും ഭാര്യയും കൂടി പോയി. ആ സമയത്ത് എന്റെ കയ്യിൽ മൂന്ന് പവന്റെ വളയുണ്ടായിരുന്നു. അന്ന് കൊറോണ സമയമാണല്ലോ. പിപി കിറ്റ് ഇടണമായിരുന്നു. ചെന്നൈയിൽ ചെന്ന് പിപി കിറ്റ് ഊരുന്ന സമയത്ത് വളയടക്കം അതിൽ പോയി. അന്നൊന്നും പിപി കിറ്റ് തൊട്ടുനോക്കുകപോലുമില്ലല്ലോ, ധർമജൻ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+