സുരേഷേട്ടന് ചെയ്യുന്നതെല്ലാം അദ്ദേഹത്തിന്റെ ഹൃദയത്തില്‍ നിന്ന് വരുന്നതാണ്: ദിലീപ്
ദിലീപ് നായകനാകുന്ന ബാന്ദ്ര എന്ന ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. സൂപ്പര്‍ഹിറ്റായ രാമലീലക്ക് ശേഷം അരുണ്‍ ഗോപിയുടെ സംവിധാനത്തില്‍ ദിലീപ് അഭിനയിക്കുന്ന ചിത്രമാണ് ബാന്ദ്ര. തെന്നിന്ത്യന്‍ സൂപ്പര്‍താരം തമന്ന ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രം എന്ന പ്രത്യേകതയും ബാന്ദ്രയ്ക്കുണ്ട്. കഴിഞ്ഞ ദിവസം ദിലീപും തമന്നയും ഉള്ള ഗാനരംഗം റിലീസ് തചെയ്തിരുന്നു.
യൂട്യൂബില്‍ രക്കാ രക്കാ എന്ന ഈ ഗാനം ട്രെന്‍ഡിംഗായി കഴിഞ്ഞു. സൂപ്പര്‍താരം സുരേഷ് ഗോപിയുമായി വളരെ അടുത്ത ബന്ധമാണ് ദിലീപിനുള്ളത്. താന്‍ സിനിമ ചെയ്യാതിരുന്നപ്പോള്‍ ദിലീപ് വിളിച്ച് സിനിമ ചെയ്യണം എന്ന് ആവശ്യപ്പെട്ടിരുന്നതായി സുരേഷ് ഗോപി പറഞ്ഞിരുന്നു. മാനത്തെ കൊട്ടാരം, സിന്ദൂരരേഖ, കല്ല് കൊണ്ടൊരു പെണ്ണ്, തെങ്കാശിപ്പട്ടണം, ട്വന്റി 20, ക്രിസ്ത്യന്‍ ബ്രദേഴ്സ് എന്ന സിനിമകളില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുമുണ്ട്.

ഇപ്പോഴിതാ സുരേഷ് ഗോപിയുമായുള്ള ബന്ധത്തെ കുറിച്ചും അദ്ദേഹത്തിന്റെ സ്വഭാവത്തെ കുറിച്ചും തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ദിലീപ്. മൂവി മാന്‍ ബ്രോഡ്കാസ്റ്റിംഗ് എന്ന യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ദിലീപിന്റെ വാക്കുകള്‍ ഇങ്ങനെയാണ്...
'ഞാന്‍ ആദ്യം സുരേഷേട്ടനെ കാണുന്നത് മാനത്തെ കൊട്ടാരം സെറ്റില്‍ വെച്ചാണ്. അതില്‍ ഞങ്ങള്‍ നാല് ഹീറോസാണ്. ഖുശ്ബുവാണ് ഹീറോയിന്. ഗസ്റ്റ് അപ്പിയറന്‍സാണ് സുരേഷേട്ടന്. അവിടെ നിന്നാണ് ഞാന്‍ സുരേഷേട്ടന്റെ സിനിമകള്‍ ശ്രദ്ധിക്കുന്നത്. ഞങ്ങള്‍ അതിന് ശേഷം മാനത്തെ കൊട്ടാരം, സിന്ദൂരരേഖ, തെങ്കാശിപ്പട്ടണം ഒക്കെ ചെയ്തു. തെങ്കാശിപ്പട്ടണം ഭയങ്കരമായി ആസ്വദിച്ച് ചെയ്ത സിനിമയാണ്.
സുരേഷേട്ടനും ലാലേട്ടനും തന്നെ ഒരുപാട് ചിരിക്കും. സുരേഷേട്ടന് നമുക്ക് ഒരുപാട് ഇഷ്ടമുള്ള ഒരാളാണ്. അങ്ങനെ ഒരാള്‍ സിനിമയില്‍ നിന്ന് മാറി നില്ക്കുന്നു, സിനിമ ചെയ്യുന്നില്ല എന്നൊക്കെ വന്നപ്പോള്‍ ഞാന്‍ ചോദിച്ചു എന്താണ് സിനിമ ചെയ്യാത്തത് എന്ന്. സുരേഷേട്ടന് സിനിമ ചെയ്യണം എന്ന് പറഞ്ഞു. കാരണം നമുക്ക് ഇഷ്ടപ്പെട്ട ഒരു നടന് കൂടിയാണ്. അതുമാത്രമല്ല ഒരു ബ്രദര്‍ലി അഫക്ഷന്‍ ഉള്ള ആളാണ്.
അദ്ദേഹത്തോട് അങ്ങനെ സംസാരിച്ചിട്ടുണ്ടായിരുന്നു. എന്തെങ്കിലും പ്രൊഡക്ഷനൊക്കെ ചെയ്യണോ എന്ന്. അത് കഴിഞ്ഞിട്ടാണ് പുള്ളി വീണ്ടും സിനിമയിലേക്ക് വരുന്നത്. ഏത് സമയത്തും നമുക്ക് എന്തും ചോദിക്കാനും പറയാനും പറ്റുന്ന ഒരാളായിട്ടാണ് ഞാന്‍ സുരേഷേട്ടനെ കാണുന്നത്. അദ്ദേഹം എന്ത് പറഞ്ഞാലും പ്രവര്‍ത്തിച്ചാലും അത് ഹൃദയത്തില്‍ നിന്ന് വരുന്നതാണ്. വളരെ ഓപ്പണായിട്ടുള്ള ആളാണ്.'
-
ആഡംബരവസ്തുക്കള്‍ സ്വന്തമാക്കും, മാതാവിന്റെ അസുഖങ്ങള്‍ മൂര്‍ച്ഛിക്കും, വിദേശയാത്രയ്ക്ക് അവസരം, നാൾഫലം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി!












Click it and Unblock the Notifications