'എന്നെ സഹായിച്ചവരിൽ പ്രബലരും ഉണ്ട്,ഇതൊരു ഗിവ് ആന്റ് ടെയ്ക്ക് ആണ്';ദിലീപ്
കൊച്ചി: ഒരാളെ സഹായിച്ചിട്ടുണ്ടെങ്കിൽ മറ്റൊരാളിൽ നിന്ന് തനിക്കും ഏതെങ്കിലും രീതിയിൽ സഹായം ലഭിക്കുമെന്ന് വിശ്വസിക്കുന്നയാളാണ് താനെന്ന് നടൻ ദിലീപ്. കഴിഞ്ഞ ആറ് വർഷത്തിനിടെ പലരും തന്നെ പിന്തുണച്ച് ഒപ്പം ഉണ്ടായിട്ടുണ്ടെന്നും താരം പറഞ്ഞു. മിർച്ചി മലയാളത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു നടന്റെ പ്രതികരണം.
ഞാൻ സാധാരണക്കാരനാണ്. ഒരാളുടെ കണ്ണ് നിറഞ്ഞുകഴിഞ്ഞാൽ എനിക്കും സങ്കടമാകും. അതെന്റെ വ്യക്തിപരമായ വിഷയങ്ങളാണ്. എന്നെ ഒരുപാട് പേർ പല രീതിയിൽ സഹായിച്ചിട്ടുണ്ട്. കഴിഞ്ഞ 6 വർഷത്തിനിടയിൽ നിങ്ങൾ ചിന്തിക്കാത്ത ആളുകളാണ് എന്നെ പിന്തുണച്ച് എന്നെ നോർമൽ അവസ്ഥയിലേക്ക് എത്തിച്ചത്. എന്നെ കൂടെ നിന്ന് പിന്തുണച്ചവരിൽ സമൂഹത്തിൽ അത്രയും പ്രബലരായിട്ടുള്ളവർ വരെയുണ്ട്. പേരെടുത്ത് പറയാനാകില്ല. എല്ലാ തരത്തിലും പിന്തുണച്ചവരുണ്ട്. നിയമവിരുദ്ധമായി സഹായിച്ചവർ അല്ല, അവർ അങ്ങനത്തെ ആളുകൾ അല്ല. അവർക്കെന്നെ അത്ര വിശ്വാസമാണ്. എത്രയോ വർഷങ്ങളായി എന്നെ കണ്ടോണ്ടിരിക്കുന്നവരാണ്.

സിനിമ എന്ന് പറയുമ്പോൾ എനിക്ക് ആദ്യം ഓർമ വരുന്നത് ജയറാമേട്ടനാണ്. അങ്ങനെ ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ഓരോരുത്തരുണ്ട്. എന്നെ അഭിനയിക്കാൻ കൊണ്ടുപോയ രണ്ടാമത്തെ ആൾ എവർഷൈൻ മണിയേട്ടനാണ്. ഇത്രയും പ്രശ്നങ്ങൾ ഉണ്ടായപ്പോൾ എന്റെ കുടുംബത്തിന് ഒപ്പം നിന്നൊരാൾ സത്യേട്ടനാണ്. പ്രിയൻസാറും ജോഷി സാറും എല്ലാം ഇക്കൂട്ടത്തിൽ ഉണ്ട്. സ്വന്തം ഭാവി പോലും നോക്കാതെ ഒപ്പം നിന്നവരാണ് ഗണേശേട്ടനും സിദ്ധിഖ് ഏട്ടനുമെല്ലാം. അങ്ങനെ ഒരുപാട് പേരുണ്ട്. അവർക്കൊന്നും വേണമെങ്കിൽ ഇടപെടാതിരിക്കാമായിരുന്നു. കുറെ പേർ സൈലന്റായി മാറി നിന്നിട്ടുണ്ട്.
ഇതൊരു ഗിവ് ആന്റ് ടെയ്ക്ക് ആണ്.ഞാനൊരാളെ സഹായിച്ചിട്ടുണ്ടെങ്കിൽ മറ്റൊരാളിൽ നിന്ന് ഏതെങ്കിലും രീതിയിൽ എനിക്ക് സഹായം ലഭിക്കും. ദിലീപ് എന്ന കലാകാരനെ സൃഷ്ടിച്ചത് ഇവിടുത്തെ ജനങ്ങളാണ്. ബാന്ദ്ര എന്റെ 141ാമത്തെ സിനിമയാണ്. എന്നെ അവിടെ വരെ എത്തിച്ചത് ജനങ്ങളാണ്. ', ദിലീപ് പറഞ്ഞു.
മകൾ മീനാക്ഷിക്ക് ഒരുപദേശവും കൊടുക്കാനാകില്ല.അമ്മാതിരി തോന്ന്യവാസം കാണിച്ചിട്ടുള്ള ആളായത് കൊണ്ട്. എന്റെ കാര്യങ്ങളൊക്കെ ഇവിടുത്തെ ആൾക്കാർക്കൊക്കെ അറിയാവുന്നതാണ്, അതോണ്ട് ഉപദേശിക്കാനൊന്നും സാധിക്കില്ല. മീനാക്ഷിയോട് ശരിയാണോ തെറ്റാണോ എന്നേ പറയാൻ പറ്റൂ. അല്ലാതെ ഇന്നയാളെ വിവാഹം കഴിക്കാനെ പറ്റുള്ളൂവെന്നൊന്നും എനിക്ക് പറയാനാകില്ല. മീനാക്ഷിയെന്റെ സുഹൃത്താണ്. അവൾ ആഗ്രഹിക്കുന്നതെല്ലാം അവൾക്ക് കൊടുക്കാം. അല്ലാതെ കമാന്റ് ചെയ്യാൻ പറ്റില്ല.
എന്റെ അച്ഛന് എന്നെ അഭിഭാഷകനാക്കാനായിരുന്നു താത്പര്യം. പക്ഷേ ഞാൻ വേറെ വഴിക്കല്ലേ പോയത്. മീനാക്ഷി ഇപ്പോൾ പഠിക്കുകയാണ്. അവൾ ഡോക്ടർ ഡിഗ്രി എടുത്തിട്ട് ബാക്കി പിന്നെ എന്താണെന്ന് വെച്ചാൽ ചെയ്യട്ടെ.












Click it and Unblock the Notifications