ലക്ഷങ്ങൾ പ്രതിഫലം, ഹിറ്റ് ചിത്രങ്ങൾ, എന്നിട്ടും ആ സമയത്ത് എന്തുകൊണ്ട് ദേ പുട്ട് തുടങ്ങി, ദിലീപ് പറയുന്നു
മലയാള സിനിമയിലെ ജനപ്രിയ നായകൻ എന്ന പേരിലാണ് നടൻ ദിലീപ് അറിയപ്പെടുന്നത്. മലയാള സിനിമയിൽ ഹിറ്റ് ചിത്രങ്ങൾ തുടർച്ചയായി വന്നുകാെണ്ടിരിക്കുന്ന സമയത്താണ് ദിലീപ് ദേ പുട്ട് എന്ന പേരിൽ കൊച്ചിയിൽ ഒരു ഹോട്ടൽ ആരംഭിക്കുന്നത്. ലക്ഷങ്ങൾ പ്രതിഫലം വാങ്ങുന്ന ദിലീപ് എന്തിനാണ് ഹോട്ടൽ രംഗത്തേക്ക് കടന്നത് എന്ന ചോദ്യം അന്ന് പലരും ചോദിച്ചിരുന്നു.
എന്നാൽ പേരിലെ വ്യത്യസ്തത പോലെ തന്നെ ദേ പുട്ടിലെ വിഭവങ്ങളും വ്യത്യസ്തമായിരുന്നു. വളരെ വേഗം തന്നെ ദേ പുട്ട് ഭക്ഷണ പ്രേമികൾക്കിടയിൽ ഹിറ്റാവുകയും ചെയ്തു. ദേ പുട്ട് മാത്രമല്ല ഗായകൻ യേശുദാസിന്റെ ഫോർട്ട് കൊച്ചിയിലെ തറവാട്ട് വീട്ടിൽ മാംഗോ ട്രീ എന്ന പേരിൽ മറ്റൊരു റെസ്റ്റോറന്റും ദിലീപിന്റെ ഉടമസ്ഥതയിൽ തുറന്നു.

ദേ പുട്ട് ദിലീപും നാദിർഷയും ചേർന്നാണ് ആരംഭിച്ചത്. അഭിനയ രംഗത്ത് തിളങ്ങിനിൽക്കുമ്പോഴും എന്ത് കൊണ്ടാണ് ഹോട്ടൽ ബിസിനസ്സിലേക്ക് തിരഞ്ഞത് എന്ന് വ്യക്തമാക്കുകയാണ് ദിലീപ്.
ദിലീപിന്റെ ഏറ്റവും പുതിയ സിനിമയായ തങ്കമണിയുടെ പ്രൊമോഷന്റെ ഭാഗമായി ചിലർക്കെങ്കിലും ദേ പുട്ട് കാണാനുള്ള അവസരം ഉണ്ടായി. ദേ പുട്ടിവനകത്ത് വെച്ചായിരുന്നു ദിലീപ് ഒരഭിമുഖത്തിൽ സംസാരിച്ചിരുന്നത്. കൂട്ടുകാർക്ക് സംസാരിച്ചിരിക്കാൻ എന്നും ആശയവിനിമയം നടത്താൻ ലക്ഷ്യമിട്ട് ആരംഭിച്ചതാണ് ദേ പുട്ട്.
നല്ല ഭക്ഷണം ലഭിക്കുന്നുവെന്ന റിപ്പോർട്ട് പ്രചരിച്ചതോടെ കാര്യങ്ങൾ കുറച്ച് കൂടി സീരിയസായെന്നും ഒരുപാട് പേർ സ്ഥാപനത്തിൽ ഭക്ഷണം കഴിക്കാൻ വരുന്നതിൽ സന്തോഷമെന്നും ദിലീപ് പറഞ്ഞു.
ഒരു കലാകാരൻ എന്ന നിലയിൽ കണ്ണിലൂടെയും ചെവിയിലൂടെയും ആണ് നമ്മൾ മറ്റുള്ളവരുടെ മനസ്സിലേക്ക് കയറുന്നതെന്നും കണ്ട് ഇഷ്ടപ്പെട്ട് മനസ്സിൽ എടുത്തുവെക്കുന്നതാണെന്നും ഭക്ഷണവും അത് പോലെ തന്നെയാണെന്നും ദിലീപ് പറയുന്നു. അതിനാൽ ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പിക്കുന്നതിൽ ടെൻഷൻ ഉണ്ടെന്ന് ദിലീപ് പറയുന്നു.
ചിക്കൻ ബിരിയാണി പുട്ട്, ബീഫ് ബിരിയാണി പുട്ട് എന്നിങ്ങനെ വ്യത്യസ്ത പുട്ടുകൾ ദേ പുട്ടിൽ ലഭിക്കുന്നു. ദിലീപ് മാത്രമല്ല ബിസിനസ്സിൽ തിളങ്ങുന്നത്. ഭാര്യ കാവ്യ മാധാവനും ബിസിനസ്സ് സ്ഥാപനം ഉണ്ട്. കാവ്യ മാധവന്റെ ലക്ഷ്യ എന്ന വസ്ത്ര ബ്രാന്റിന്റെ ആസ്ഥാനം കാെച്ചിയിലാണ്. വിവാഹത്തിന് മുൻപ് തന്നെ കാവ്യ ആരംഭിച്ച സ്ഥാപനമാണ് ഇത്.












Click it and Unblock the Notifications