Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപിന് ആരാണ് റിയാസ് ഖാന്‍: പ്രിയ ആരാധകന്റെ കുടുംബത്തെ കാണാന്‍ നേരിട്ടെത്തി ദിലീപ്

തിരുവനന്തപുരം: സ്വന്തം ആരാധകരുമായി എന്നും വളരെ അടുത്ത ബന്ധം കാത്ത് സൂക്ഷിക്കുന്ന സിനിമ നടനാണ് ദിലീപ്. ഇപ്പോഴിതാ ദിലീപ് ഫാൻസ്‌ സ്റ്റേറ്റ് കമ്മിറ്റി ചെയർമാൻ റിയാസ് ഖാന്റെ വീട് സന്ദർശിക്കുന്ന താരത്തിന്റെ വീഡിയോ ആണ് വൈറലായി മാറിയിരിക്കുന്നത്. തിരുവനന്തപുരത്ത് ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനായി എത്തിയപ്പോഴായിരുന്നു ദിലീപ് റിയാസ് ഖാന്റെ വീട്ടിലേക്ക് എത്തിയത്.

വാഹനത്തില്‍ നിന്നും ഇറങ്ങി ഇടവഴിയിലൂടെ ഏറെ ദൂരം നടന്നാണ് പ്രിയ ആരാധകന്റെ വീട്ടിലേക്ക് ദിലീപ് എത്തിയത്. വീട്ടിലെത്തിയ താരം ഏറെ നേരം റിയാസ് ഖാന്റെ കുടുംബാംഗങ്ങളുമായി സമയം ചിലവഴിക്കുകയുണ്ടായി. ദിലീപിന്റെ സിനിമാ ജീവിതത്തിന്റെ തുടക്കം മുതല്‍ തന്നെ അദ്ദേഹത്തിനൊപ്പം നില്‍ക്കുന്ന വ്യക്തി കൂടിയാണ് റിയാസ് ഖാന്‍.

dileep-fan-

വീട് സന്ദർശിക്കുന്ന വീഡിയോ ദിലീപ് ഓണ്‍ലൈന്‍ എന്ന പേജിലൂടെയാണ് പുറത്ത് വിട്ടത്. പതിവ് പോലെ ദിലീപിനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള കമന്റുകളും വീഡിയോയ്ക്ക് താഴെ നിറഞ്ഞിട്ടുണ്ട്. ബഹുഭൂരിപക്ഷവും ദിലീപിനെ അഭിനന്ദിച്ചുള്ള കമന്റുകളാണെങ്കിലും എതാനും വിമർശന കമന്റുകളുമുണ്ട്.

'അയാളുടെ വ്യക്തിപരമായ കാര്യം നമുക്ക് അറിയേണ്ട കാര്യം ഇല്ല. നന്മ ഉള്ള മനുഷ്യൻ ആണ്', 'ഇങ്ങനെയുള്ള സാധാരണക്കാരായ ജനങ്ങളാണ് സൂപ്പർ സ്റ്റാറുകളുടെ താരമൂല്യത്തിന്റെ മൂലധനം മനസ്സിലാക്കിയാൽ നന്ന്'. 'എത്ര മാത്രം കുറ്റം പറഞ്ഞാലും ചീത്ത പറഞ്ഞാലും ചിലരുടെ മനസ്സിൽ ഉള്ള ദിലീപ് ഏട്ടൻ എന്ന സ്ഥാനത്തിന് മാറ്റം ഉണ്ടാവില്ല'- എന്നത് ഉള്‍പ്പെടേയുള്ള നിരവധി കമന്റുകള്‍ വീഡിയോക്ക് താഴെ കാണാന്‍ സാധിക്കും.

'കൊള്ളാം. ഇനി ചെയർ മാൻ മൂപ്പരെ വീട് സന്ദർശിക്ക് അപ്പൊ മനസിൽ ആകും വല്ല വാർക്ക പണിക്കും പോയാൽ മതി ആയിരുന്നു എന്ന്', 'ഏതുനന്മരായാലും അവർ ഒരുഫിലിമിന് ലക്ഷങ്ങൾ മേടിക്കുന്നവരാണ് അതിന്റെ പുറകെ കുറച് പൊട്ടന്മാർ അവരുടെ അപ്പനെക്കാളും അമ്മയേക്കാളും വലിയവനായിട്ട് നടന്മാരെയൊക്കെ പൊക്കിപിടിച്നടക്കുന്ന മണ്ടന്മാരും' എന്നാണ് മറ്റ് കൂട്ടം കമന്റുകള്‍

രാമലീലയ്ക്ക് ശേഷം ദിലീപ് - അരുൺ ഗോപി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബാന്ദ്രയാണ് താരത്തിന്റെതായി അടുത്തതായി പുറത്തിറങ്ങാനുള്ള ചിത്രം. പാൻ ഇന്ത്യൻ താരനിര ചിത്രത്തിനായി അണിനിരക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. തമന്ന, ശരത് കുമാർ, ദിനോ മോറിയ, സിദ്ദിഖ്, കലാഭവൻ ഷാജോൺ, ഗണേഷ് കുമാർ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+