'ദിലീപ് മോനെ സുഖമല്ലേ'; ലൊക്കഷനിലേക്ക് ഓടിയെത്തി ഒരമ്മ'; ദിലീപേട്ടൻ എന്തൊരു ഭാഗ്യവാനെന്ന് ആരാധകർ
ദിലീപ് സിനിമകൾക്ക് ഇപ്പോഴും ആരാധകർ ഏറെയുണ്ട്. ഒരു കാലത്ത് ദിലീപ് ചിത്രങ്ങൾ തിയറ്ററുകൾ അടക്കി ഭരിച്ചിരുന്നു. അതുകൊണ്ട് തന്നെയാണ് ജനപ്രിയ നായകൻ എന്ന പേര് ദിലീപിന് ലഭിച്ചതും. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ദിലീപിന്റെ ഒരു ചിത്രമാണ് വൈറൽ ആയിരിക്കുന്നത്. ദിലീപിന്റെ വരാനിരിക്കുന്ന ഇനിയും പേരിട്ടില്ലാത്ത ഡി 150 എന്ന ചിത്രത്തിന്റെ ലൊക്കേഷനിലേതാണ് ചിത്രം. ഒരമ്മ ദിലീപിനെ കാണാനെത്തുകയും മകനെ പോലെ ചേർത്ത് നിർത്തി വിശേഷങ്ങൾ ചോദിക്കുന്നതും ചിത്രങ്ങളിൽ കാണാം.
ദിലീപ് ഫാൻസ് പേജിലാണ് ഈ ചിത്രം പങ്കുവെയ്ക്കപ്പെട്ടത്. നിരവധി പേരാണ് ഈ ഫോട്ടോയ്ക്ക് താഴെ കമന്റുമായി എത്തുന്നത്. ദിലീപിനെ എന്നെങ്കിലും നേരിട്ട് കാണണമെന്ന ആഗ്രഹമാണ് പലരും പറയുന്നത്. പല ആരാധകർക്കും മുന്നിൽ സർപ്രൈസായി ദിലീപ് എത്താറുണ്ട്.

കുറച്ച് നാളുകൾക്ക് മുൻപ് കാർ പോലും കയറാത്ത വളവിൽ താമസമാക്കിയ ഫാൻസ് അസോസിയേഷൻ ഭാരവാഹിയേയും അദ്ദേഹത്തിന്റെ കുടുംബത്തേയും എത്രയോ അകലെ കാർ നിർത്തിയ ശേഷം നടന്നുപോയി ദിലീപ് നേരിട്ട് കണ്ടിരുന്നു.
മിമക്രി കലാകാരനായ മഹേഷ് കുഞ്ഞുമോനെ കാണാനായി മഹേഷിന്റെ വീട്ടിൽ ദിലീപ് എത്തിയിരുന്നു. അപകടത്തെ തുടർന്ന് പരിക്കേറ്റ മഹേഷ് ഇപ്പോൾ പതിയെ പരിപാടികൾ അവതരിപ്പിച്ച് തുടങ്ങിയിട്ടുണ്ട്.
അതേ സമയം, ഓണം റിലീസായി പ്രതീക്ഷിക്കുന്ന ചിത്രമാണ് ദിലീപ് നായകനായ ഡി 150. ബിന്റോ സ്റ്റീഫൻ ആണ് ചിത്രത്തിന്റെ സംവിധാനം. പവി കെയർ ടേക്കർ എന്ന സിനിമയാണ് ദിലീപിന്റേതായി തിയറ്ററിലെത്തിയ ഏറ്റവും ഒടുവിലെ ചിത്രം. എന്നാൽ വൻ വിജയം സ്വന്തമാക്കാൻ ചിത്രത്തിന് സാധിച്ചില്ല.
ആരാധകർക്ക് ദിലീപിനോടുള്ള അതേ സ്നേഹം അതേ സ്നേഹം ദിലീപിന്റെ കുടുംബത്തിനോടും ഉണ്ട്. പരിപാടികൾക്കൊക്കെ വരുമ്പോൾ കുടുംബമായിട്ടാണ് ദിലീപ് വരാറുള്ളത്. എല്ലാവർക്കും അറിയേണ്ടത് ദിലീപിന്റെ മകൾ മീനാക്ഷിയുടെ കാര്യമാണ്. അടുത്തിടെയാണ് മീനാക്ഷി മെഡിക്കൽ പഠനം പൂർത്തിയാക്കിയത്. ഇനി ഡെർമറ്റോളജിയിൽ ശ്രദ്ധ കേന്ദ്രീകരിക്കണം എന്നാണ് മീനാക്ഷിയുടെ ആഗ്രഹം.
മീനാക്ഷി വേണ്ടി ദിലീപ് ആശുപത്രി കെട്ടി നൽകുമോ എന്നൊക്കെയാണ് ആരാധകർ ചോദിക്കുന്നത്. അത് മാത്രമല്ല മീനാക്ഷിയുടെ വിവാഹം ഉടനെ ഉണ്ടാവുമോ. മീനാക്ഷി സിനിമയിൽ അഭിനയിക്കുമോ എന്നിങ്ങനെ നിരവധി ചോദ്യങ്ങളാണ് ആരാധകർ ചോദിക്കുന്നത്.












Click it and Unblock the Notifications