Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഎംഡബ്ല്യുവിന്റെ അത്യാഡംബര വാഹനം സ്വന്തമാക്കി ദുല്‍ഖര്‍; വില കേട്ടാല്‍ നിങ്ങള്‍ ഞെട്ടും..!

മലയാള സിനിമയില്‍ ചുരുങ്ങിയ കാലം കൊണ്ട് തന്റേതായ ഇടം കണ്ടെത്തിയ താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. മമ്മൂട്ടിയുടെ മകന്‍ എന്നതിലുപരി ഒരു പാന്‍ ഇന്ത്യന്‍ നടന്‍ എന്ന നിലയിലേക്ക് തന്റെ കരിയര്‍ മാറ്റി സ്ഥാപിക്കാന്‍ ദുല്‍ഖറിനായിട്ടുണ്ട്. സെക്കന്റ് ഷോയാണ് ദുല്‍ഖറിന്റെ ആദ്യ ചിത്രം. പിന്നീട് ഉസ്താദ് ഹോട്ടല്‍, ബാംഗ്ലൂര്‍ ഡേയ്‌സ്, നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, ചാര്‍ളി എന്നിവയിലൂടെ ദുല്‍ഖര്‍ തന്റെ താരപദവി ഊട്ടിയുറപ്പിക്കുകയായിരുന്നു.

കിംഗ് ഓഫ് കൊത്തയാണ് താരത്തിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. മമ്മൂട്ടിയെ പോലെ തന്നെ ദുല്‍ഖറിനും വാഹനങ്ങളോട് അടങ്ങാത്ത ഭ്രമമാണ്. അതിനാല്‍ തന്നെ കൊച്ചിയിലെ ഇവരുടെ വീട്ടിലെ 369 ഗാരേജില്‍ ലോകത്തിലെ മിക്ക വാഹനങ്ങളും ഇടം പിടിച്ചിട്ടുണ്ട്. ഇപ്പോഴിതാ 369 ഗാരേജിലേക്ക് ഒരു പുതിയ അതിഥിയെ കൂടി എത്തിച്ചിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍.

DULQUER SALMAN

ബി എം ഡബ്ല്യുവിന്റെ അത്യാഡംബര സെഡാന്‍ 740ഐ എം സ്‌പോര്‍ട് ആണ് ദുല്‍ഖര്‍ സല്‍മാന്‍ സ്വന്തമാക്കിയിരിക്കുന്നത്. ഇതിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ളതാണ് വാഹനം. മമ്മൂട്ടിയുടേയും ദുല്‍ഖറിന്റെ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പര്‍ 369 ആണ്. ആ പതിവ് പുതിയ വാഹനത്തിന്റെ കാര്യത്തിലും ദുല്‍ഖര്‍ തെറ്റിച്ചിട്ടില്ല.

ചെന്നൈ (സൗത്ത് ഈസ്റ്റ്) ആര്‍ ടി ഒയിലാണ് വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ടിഎന്‍ 06എഎച്ച്0369 എന്നതാണ് ദുല്‍ഖര്‍ സല്‍മാന്റെ ബി എം ഡബ്ല്യു സെഡാന്‍ 740ഐ എം സ്‌പോര്‍ട്ടിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍. ഏകദേശം ഏകദേശം 1.7 കോടി രൂപയാണ് ഈ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. സെവന്‍ സീരീസിന്റെ 2023 പതിപ്പാണ് ദുല്‍ഖര്‍ സ്വന്തമാക്കിയിരിക്കുന്നത്. ജനുവരിയിലാണ് ബിഎംഡബ്ല്യു 7 സീരിസിന്റെ പുതിയ മോഡല്‍ ഇന്ത്യയില്‍ എത്തിയത്.

മൂന്നു ലിറ്റര്‍ ഇന്‍ലൈന്‍ 6 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനും 381 ബിഎച്ച്പി കരുത്തും 520 എന്‍എം ടോര്‍ക്കുമാണ് ഈ വാഹനത്തിന്റെ പ്രത്യേകത. 18 എച്ച്പി കരുത്തുള്ള 48വോള്‍ട്ട് ഇലക്ട്രിക് മോട്ടറും കാറിലുണ്ട്. എട്ട് സ്പീഡ് ഓട്ടമാറ്റിക്ക് ഗിയര്‍ബോക്‌സുള്ള ഈ വാഹനത്തിന് നൂറ് കടക്കാന്‍ വെറും 5.4 സെക്കന്റ് മാത്രം മതി.

പരമാവധി വേഗതി മണിക്കൂറില്‍ 250 കിലോമീറ്റര്‍ ആണ്. നേരത്തെ നടന്‍മാരായ ആസിഫ് അലിയും ഫഹദ് ഫാസിലും നിവിന്‍ പോളിയും നേരത്തെ ബിഎംഡബ്ല്യു 7 സീരിസ് സ്വന്തമാക്കിയിരുന്നു. മാസങ്ങള്‍ക്ക് മുന്‍പാണ് മമ്മൂട്ടി ബെന്‍സ് എംഎംജി എ 45 എസ് 4 മാറ്റിക്ക് തങ്ങളുടെ 369 ഗാരേജില്‍ എത്തിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+