Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുൽഖർ സൽമാന്റെ കിംഗ് ഓഫ് കൊത്ത,വോയ്സ് ഓഫ് സത്യനാഥൻ..ഈ മാസത്തെ ഒടിടി റിലീസുകൾ..തീയതി അറിയാം

സപ്റ്റംബറിൽ തീയറ്ററുകളിൽ ഹിറ്റ് തീർത്ത നിരവധി സിനിമകളാണ് ഈ മാസം ഒടിടിയിൽ എത്തുന്നത്. ദുൽഖർ സൽമാന്റെ കിംഗ് ഓഫ് കൊത്ത, ദിലീപിന്റെ വോയ്സ് ഓഫ് സത്യനാഥൻ, കരീന കപൂറിന്റെ ജാനേ ജാൻ, സെക്സ് എജ്യുക്കേഷൻ സീസൺ ഫോർ തുടങ്ങിയവയാണ് ഉടൻ റിലീസ് ചെയ്യാനിരിക്കുന്നത്. റിലീസ് തീയതിയും ഒടിടി പ്ലാറ്റ്ഫോമും വിശദമായി അറിയാം

വോയ്സ് ഓഫ് സത്യനാഥൻ

ദിലീപ്-റാഫി കൂട്ടുകെട്ടിലൊരുങ്ങിയ കോമഡി-ത്രില്ലർ ചിത്രമാണ് വോയ്സ് ഓഫ് സത്യനാഥൻ. റിംഗ് മാസ്റ്ററിന് ശേഷം ഇരുവരും ഒന്നിച്ചുള്ള ചിത്രം കൂടിയാണിത്. ജോജു ജോർജ്, അനുപം ഖേർ, മകരന്ദ് ദേശ്പാണ്ഡെ, അലൻസിയർ ലോപ്പസ്, ജഗപതി ബാബു, ജാഫർ സാദ്ദിഖ് (വിക്രം ഫൈയിം), സിദ്ദിഖ്, ജോണി ആന്റണി, രമേശ് പിഷാരടി, ജനാർദ്ദനൻ, ബോബൻ സാമുവൽ, ബെന്നി പി നായരമ്പലം തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.ബാദുഷ സിനിമാസിന്റെയും ഗ്രാന്റ് പ്രൊഡക്ഷൻസിന്‍റെയും ബാനറിൽ എൻ എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, രാജൻ ചിറയിൽ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഇന്ന് മുതൽ (സപ്റ്റംബർ 21) മനോരമ മാക്സിലൂടെ ചിത്രം കാണാം.ഇന്ത്യയ്ക്ക് പുറത്തുള്ള സിനിമാപ്രേമികള്‍ക്ക് സിംപ്ലി സൌത്ത് എന്ന ഒടിടി പ്ലാറ്റ്ഫോമിലൂടെയും ചിത്രം കാണാം.

ott2

കരീനയുടെ ജാനേ ജാൻ

കരീന കപൂറിനെ പ്രധാന കഥാപാത്രമാക്കി സുജോഷ് ഘോഷ് സംവിധാനം ചെയ്യുന്ന ചിത്രം ത്രില്ലർ മിസ്റ്ററി വിഭാഗത്തിൽ ഉൾപ്പെടുന്ന സിനിമയാണ്. ജയ്ദീപ് അഹ്‌ലാവത്, വിജയ് വർമ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.പ്രശസ്ത ജാപ്പനീസ് നോവലായ ദ് ഡിവോഷൻ ഓഫ് സസ്പെക്റ്റ് എക്സിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മായ ഡിസൂസ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ കരീന അവതരിപ്പിക്കുന്നത്.
ഇന്ന് മുതൽ (സപ്റ്റംബർ 21) നെറ്റ്ഫ്ലിക്സിലൂടെ ചിത്രത്തിന്റെ സ്ട്രീമിംഗ് നടക്കും.

കിംഗ് ഓഫ് കൊത്ത

ദുൽഖർ സൽമാൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ ചിത്രം കിം ഓഫ് കൊത്ത ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിലൂടെയാണ് റിലീസ് ചെയ്യുന്നത്. അഭിലാഷ് ജോഷിയൊരുക്കിയ ചിത്രത്തിൽ ഷബീർ കല്ലറക്കൽ, പ്രസന്ന, ചെമ്പൻ വിനോദ്, ഗോകുൽ സുരേഷ്, വടചെന്നൈ ശരൺ, ഐശ്വര്യാ ലക്ഷ്‍മി, നൈല ഉഷ, ശാന്തി കൃഷ്‍ണ, അനിഖാ സുരേന്ദ്രൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നേരത്തേ സപ്റ്റംബർ 22 ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നത്. എന്നാൽ സെപ്‍തംബര്‍ 28നോ 29നോ ആയിരിക്കും ചിത്രം റിലീസ് ചെയ്യുക എന്നാണ് പുതിയ റിപ്പോർട്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+