പ്രേമലുവിനെക്കുറിച്ചുള്ള ആ പ്രചരണം തെറ്റ്; വ്യക്തവരുത്തി ഫഹദ് ഫാസിൽ, കുറിപ്പ്
തിയറ്ററുകളിൽ സൂപ്പർ ഹിറ്റായി ഓടിക്കൊണ്ടിരിക്കുകയാണ് പ്രേമലു. നസ്ലിനും മമിത ബൈജുവും പ്രധാന വേഷത്തിൽ എത്തിയ ചിത്രത്തിന് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഫെബ്രുവരി 9 ന് പ്രദർശനത്തിന് എത്തിയ ചിത്രം ഇപ്പോഴും നിറഞ്ഞ കാണികൾക്ക് മുന്നിൽ പ്രദർശനം തുടരുകയാണ്. ആദ്യ വാരം മുതൽ വൻ കളക്ഷനാണ് ഈ ചിത്രം നേടിക്കൊണ്ടിരിക്കുന്നത്.
മമ്മൂട്ടി ചിത്രം ഭ്രമയുഗം പ്രദർശനത്തിന് എത്തിയിട്ടും പ്രേമലു തളർന്നില്ല. ബോക്സ് ഓഫീസിൽ വീണില്ല എന്ന് മാത്രമല്ല വിജയകരമായി മുന്നേറകുകയാണ്യ ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ഫഹദ് ഫാസിലും ദിലീഷ് പോത്തനും ശ്യാം പുഷ്ക്കരനുമാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഇപ്പോൾ ചിത്രത്തിന്റെ പ്രദർശനം സംബന്ധിച്ച് നടക്കുന്ന അടിസ്ഥാനരഹതിമായ പ്രചരണത്തിൽ വ്യക്തത വരുത്തുകയാണ് ഫഹദ് ഫാസിൽ.

കേരളത്തിൽ മാത്രമല്ല, കേരളത്തിന് പുറത്തും മികച്ച സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നത്. അതിനിടയിലാണ് കേരളത്തിന് പുറത്തുള്ള തിയറ്ററുകളിൽ സ്ബ്ടൈറ്റിൽ ഇല്ലാതെയാണ് ചിത്രം പ്രദർശിപ്പിക്കുന്നത് എന്നുള്ള പ്രചരണം നടന്നത്. എന്നാൽ ഇത് അടിസ്ഥാന രഹതിതമാണെന്നാണ് ഫഹദ് അറിയിക്കുന്നത്. കേരളത്തിന് പുറത്തുള്ള തിയറ്ററുകളിൽ സബ്ടൈറ്റിലോടെയാണ് ചിത്രം പ്രദർശിപ്പിക്കുന്നത് എന്നും ഫഹദ് പറഞ്ഞു.
താരം പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ്
" കേരളത്തിന് പുറത്തുള്ള, മലയാളികളല്ലാത്ത ഞങ്ങളുടെ സുഹൃത്തുക്കളോട്, കേരളത്തിന് പുറത്തുള്ള എല്ലാ കേന്ദ്രങ്ങളിലും സബ് ടൈറ്റിൽ നൽകിയാണ് ചിത്രം പ്രദർശിപ്പികുന്നത്. അതിന് വിരുദ്ധമായ പ്രചരണങ്ങളെല്ലാം തെറ്റാണ്. പ്രേമലുവിനോട് നിങ്ങളെല്ലാം കാണിക്കുന്ന സ്നേഹത്തിന് നന്ദി. ചിത്രം തിയറ്ററിൽ തന്നെ അനുഭവിക്കാൻ മറക്കേണ്ട, " ഫഹദ് ഫാസിൽ ഫേസ്ബുക്കിൽ എഴുതി.
തണ്ണീർ മത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ ചിത്രങ്ങൾക്ക് ശേഷം ഗിരീഷ് എ ഡി സംവിധാനം ചെയ്ത ചിത്രമാ?ണ് പ്രേമലു. നസ്ലിനും മമതിയും മികച്ച രീതിയിലാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ആദ്യ ദിനം ചിത്രം 90 ലക്ഷത്തോളം ആണ് നേടിയത് പിന്നീട് കളക്ഷൻ കൂടി. ഇനിയും മികച്ച കളക്ഷൻ നേടി ചിത്രം പ്രദർശനം തുടരുമെന്നുതന്നെയാണ് വിലയിരുത്തപ്പെടുന്നത്. വലിയ താരനിരകളില്ലാതെ യുവ താരങ്ങൾ ഹിറ്റാക്കി മാറ്റിയ ചിത്രം എന്നാണ് ആരാധകർ പറയുന്നത്.












Click it and Unblock the Notifications