നായകൻമാരെ വിറപ്പിച്ച രത്നവേലും വർമ്മനും; ഫഹദിന് ലഭിച്ച പ്രതിഫലം ഇത്ര കോടി, ജയിലറിൽ വിനായകന് ലഭിച്ചത് ഇതാ
ചെന്നൈ: സൂപ്പർ സ്റ്റാർ രജനീകാന്ത് നായകാനയെത്തിയ 'ജയിലറിൽ' കൊലമാസ് വില്ലനായി എത്തിയ നടൻ വിനായകന്റെ പ്രകടനം ചർച്ചയാകുമ്പോൾ വീണ്ടും വാർത്തകളിൽ നിറയുകയാണ് നടൻ ഫഹദ് ഫാസിൽ പ്രധാനകഥാപാത്രമായി എത്തിയ തമിഴ് ചിത്രമായ 'മാമന്നൻ'. മാരി സെൽവരാജ് ഒരുക്കിയ ചിത്രത്തിൽ ജാതിവെറിയനായ രാഷ്ട്രീയക്കാരനായിട്ടായിരുന്നു ഫഹദ് വേഷമിട്ടത്. ക്രൂരതയുടെ മറ്റൊരു പര്യയമായിരുന്നു ഫഹദിന്റെ 'രത്നവേൽ' എന്ന കഥാപാത്രം.
ഏറെ കൈയ്യടി നേടിയ കഥാപാത്രത്തിനായി ഫഹദ് വാങ്ങിയ പ്രതിഫലം എത്രയാണെന്ന് അറിയുമോ? ചിത്രത്തിൽ ഫഹദ് അടക്കമുള്ള താരങ്ങളുടെ പ്രതിഫലം എത്രയെന്ന് അറിയാം.

റെഡ് ജയന്റ് മൂവീസിന്റെ ബാനറില്‍ ഉദയനിധി സ്റ്റാലിന്‍ ആണ് മാമന്നന്‍ നിര്‍മ്മിച്ചത്. ഉദയനിധിയും ചിത്രത്തിൽ പ്രധാന വേഷത്തെ കൈകാര്യം ചെയ്യുന്നു. വടിവേലുവാണ് ടൈറ്റിൽ റോളിൽ എത്തുന്നത്. ഇവർ മൂന്ന് പേരിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയത് ഉദയനിധിയാണത്രേ. വടിവേലുവിന്റെ മകൻ അതിവീരൻ ആയിട്ടാണ് ഉദയനിധി ചിത്രത്തിൽ വേഷമിട്ടത്. 5 കോടിയാണ് താരത്തിന് ലഭിച്ച പ്രതിഫലം എന്നാണ് റിപ്പോർട്ടുകൾ.
രണ്ടാം സ്ഥാനാത്ത് മുതിർന്ന നടനായ വടിവേലുവാണ്. 4 കോടിയായിരുന്നു താരത്തിന്റെ പ്രതിഫലം. കരിയറില്‍ ഇതുവരെ ലഭിക്കാത്ത വേഷമാണ് മാമന്നന്‍ എന്ന ടൈറ്റില്‍ റോളിലൂടെ വടിവേലുവിന് ലഭിച്ചത്. വടിവേലുവിന്റെ ചിത്രത്തിലെ പ്രകടനം ഏറെ പ്രശംസ നേടിയിരുന്നു. സിനിമയിൽ മലയാളിയായ കീർത്തി സുരേഷായിരുന്നു നായിക. 2 കോടി രൂപയാണ് കീർത്തിക്ക് ലഭിച്ചതത്രേ.
ഉര്‍ന്ന ജാതിക്കാരനായ ഫഹദ് ഫാസിലിന്റെ പ്രതിനായക കഥാപാത്രം പലപ്പോഴും നായക കഥാപാത്രങ്ങളെക്കാൾ മികച്ച് നിൽക്കുന്നതായിരുന്നു. രത്നവേൽ പിന്നീട് തമിഴ്നാട്ടിൽ ആഘോഷിക്കപ്പെടാൻ കാരണമായതും ഫഹദ് ഫാസിൽ ആ കഥാപാത്രത്തെ അവതരിപ്പിച്ചതിനാലാണെന്ന വിലയിരുത്തലുകൾ ഉണ്ടായിരുന്നു. രത്നവേലായി പകർന്നാടാൻ 3 കോടിയാണ് ഫഹദ് വാങ്ങിയ പ്രതിഫലം.
അതേസമയം ഫഹദിന് 3 കോടി ലഭിച്ചപ്പോൾ ജയിലറിൽ നായകനായ രജനിയെ പോലും വിറപ്പിക്കുന്ന പ്രകടനം കാഴ്ചവെച്ച 'കൊലമാസ്' വില്ലൻ വിനായകന് ലഭിച്ച പ്രതിഫലവും ചർച്ചയാകുന്നുണ്ട്. 35 ലക്ഷമാണ് വിനായകന്റെ പ്രതിഫലം എന്നാണ് വാർത്തകൾ.
സിനിമയിൽ സൂപ്പർ താരം രജനിയുടെ പ്രതിഫലം 110 കോടിയാണ്. മോഹൻലാൽ 8 കോടി , കന്നഡ സൂപ്പർ താരം ശിവരാജ് കുമാറിന് 8 കോടി , ബോളിവുഡ് താരം ജാക്കി ഷറഫിന് 4 കോടി, തമന്നയ്ക്ക് മൂന്ന് കോടി,യോഗി ബാബു-1 കോടി, രമ്യ കൃഷ്ണൻ- 80 ലക്ഷം എന്നിങ്ങനെയാണ് പ്രതിഫലം. മറ്റ് താരങ്ങളെ അപേക്ഷിച്ച് വിനായകന്റെ പ്രതിഫലം തീരെ കുറഞ്ഞോയെന്നതാണ് ആരാധകരുടെ പ്രതികരണം.












Click it and Unblock the Notifications