Get Updates
Get notified of breaking news, exclusive insights, and must-see stories!

ജിപിയും ഗോപികയും ഒന്നിച്ചുള്ള സിനിമ ഉണ്ടാകുമോ? ഗോപിക സീരിയലിൽ ഇനി അഭിനയിക്കുമോ? മറുപടി ഇങ്ങനെ

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു അവതാരകനും നടനുമായ ​ഗോവിന്ദ് പത്മസൂര്യയുടേയും നടി ​ഗോപിക അനിലിന്റേയും വിവാഹം കഴിഞ്ഞത്. ആരാധകർ ആവേശത്തോടെ കാത്തിരുന്ന ദിവസമായിരുന്നു. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ ജി പി സോഷ്യൽ മീഡിയിൽ പങ്കുവെച്ചതിന് പിന്നാലെയാണ് ഇവരുടെ വിവാഹവാർത്ത എല്ലാവരും അറിയുന്നത്.

പിന്നീട് വിവാഹം വരെയുള്ള എല്ലാ കാര്യങ്ങളും ജി പിയും ​ഗോപികയും ആരാധകരുമായി പങ്കുവെച്ചിരുന്നു. ഇപ്പോൾ വിവാ​ഹം കഴിഞ്ഞതിന് പിന്നാലെ ഭാവി പ്ലാൻ എന്താണ് എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് താരങ്ങൾ ജി പിയും ​ഗോപികയും ഒരുമിച്ച് അഭിനയിക്കുന്ന സിനിമ ഉണ്ടാകുമോ, ​ഗോപിക ഇനി സീരിയലിൽ അഭിനയിക്കുമോ എന്ന ചോ​ദ്യത്തിനും താരങ്ങൾ മറുപടി പറഞ്ഞു.

gp

ജി പിയും ​ഗോപികയും ഒന്നിച്ച് അബിനയിക്കുമോ എന്ന ചോ​ദ്യത്തിന് അതാെന്നും പറയാറായിട്ടില്ല, ഇത്രയും ​ഗഹനമായ ചോദ്യത്തിന് ഉത്തരം പറയാനുള്ള അവസ്ഥയിൽ അല്ല. ഇപ്പോൾ ഞങ്ങൾ സന്തുഷ്ടരാണ്, എല്ലാവരുടേയും സ്നേഹവും ആശീർവാ​ഗദവും ഒക്കെ കൊണ്ട് മുന്നോട്ട് പോകാൻ പറ്റുന്നുണ്ടെന്നാണ് ജി പി പറഞ്ഞത്. വിവാഹം കഴിഞ്ഞതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ജി പി.
​ഗോപിക ഇനി സീരിയലിൽ അഭിനയിക്കുമോ എന്ന ചോദ്യത്തിന് ​ഗോപിക മറുപടി വ്യക്തമാക്കി.

ഇനി നല്ല പ്രൊജക്റ്റുകൾ വന്നാൽ ചെയ്യും എന്നാണ് താരം പറഞ്ഞത്. സാന്ത്വനം എന്ന സൂപ്പർ ഹിറ്റ് സീരിയലിൽ അഞ്ജലി എന്ന കഥാപാത്രമായാണ് ​ഗോപിക എത്തിയിരുന്നത്. ശിവാഞ്ജലി ഫാൻസ് തന്നെ ഉണ്ടായിരുന്നു. സാന്ത്വനം സീരിയിൽ അടുത്തിടെയാണ് അവസാനിച്ചത്. ​ആരാധകർ വളരെ വിഷമത്തിലാണ്.​ഗോപികയെ ഇനി എന്നാണ് സ്ക്രീനിൽ കാണാൻ സാധിക്കുക എന്നാണ് താരത്തിന്റെ ആരാധകർ ചോദിക്കുന്നത്.

സീരിയി‌ലിന്റെ അവസാന ഷൂട്ട് ദിവസം ​ഗോപിക പങ്കുവെച്ച കുറിപ്പ് വൈറൽ ആയിരുന്നു. ഇനി അഞ്ജലി ആവാൻ പറ്റില്ലെന്ന വിഷമമാണ് ​ഗോപിക പങ്കുവെച്ചത്, അവസാന ഷൂട്ടന്റെ വീഡിയോയും പങ്കുവെച്ചിരുന്നു. ഷോട്ട് കഴിഞ്ഞ ശേഷം പ്രാർത്ഥിച്ച് കൊണ്ട് വിങ്ങിപ്പൊട്ടുന്ന ​ഗോപികയെ വീഡിയോയിൽ കാണാം. അഞ്ജലി ആയുള്ള തന്റെ അവസാന ഷോട്ട് ശരിക്കും ഹൃദയഭേദകമായിരുന്നു. ഇനി അഞ്ജലി ആയി ക്യാമറയ്ക്ക് മുന്നിൽ എത്താനും നിങ്ങൾക്ക് വേണ്ടി അഞ്ജലി ആയി മാറാനും കഴിയില്ലെന്ന് മനസ്സിലാക്കിയപ്പോൾ മനസ്സിന് വല്ലാത്ത വിഷമം തോന്നുന്നുവെന്നും അഞ്ജലി പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+