ഒരു മണ്ടന് മറ്റൊരു മണ്ടനെ ഇഷ്ടമല്ലെന്ന് പറഞ്ഞവൻ ഏതായാലും മണ്ടനല്ലെന്ന് ഉറപ്പായി: വിമർശനവുമായി ഹരീഷ് പേരടി
തിരുവനന്തപുരം: സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്തിനെതിരെ വിമർശനവുമായി നടൻ ഹരീഷ് പേരടി. ഒരു അഭിമുഖത്തിനെ ഭീമൻ രഘു നടത്തിയ പരമാർശം വിവാദം ആയി നിൽക്കുന്ന സാഹചര്യത്തിലാണ് ഹരീഷിന്റെ വിമർശനം. ഫേസ്ബുക്ക് കുറിപ്പിലാണ് ഹരീഷ് രഞ്ജിത്തിനെതിരെ വിമർശനം നടത്തിയിരിക്കുന്നത്.
മുൻപ് ഒരു പൊതുവേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കുന്ന സമയത്ത് ഭീമൻ രഘു പ്രസംഗം കഴിയുന്നത് വരെ എഴുന്നേറ്റ് നിന്ന സംഭവത്തെക്കുറിച്ച് പറയുമ്പോൾ ഭീമൻ രഘുവിനെതിരെ പരിഹസിച്ചുകൊണ്ടാണ് രഞ്ജിത്ത് സംസാരിച്ചത്.

ഞങ്ങളെക്കെ കളിയാക്കി കൊല്ലാറുള്ള ഒരു മണ്ടനാണ് ഭീമൻ രഘു എന്നാണ് രഞ്ജിത്ത് പറഞ്ഞത്. സിനിമയിൽ ഒരു കോമാളിയാണ് ഭീമൻ രഘുവെന്നും മസിൽ ഉണ്ടെന്നേ ഉള്ളൂ മണ്ടനാണ് എന്നാണ് രഞ്ജിത്ത് എന്നും രഞ്ജിത്ത് പറഞ്ഞു.
" എനിക്ക് മുഖ്യമന്ത്രിയോട് ഉള്ള ബഹുമാനം അദ്ദേഹം ആ ഭാഗത്തേക്ക് നോക്കിയില്ല എന്നതാണ്. കാരണം മിസ്റ്റർ രഘു നിങ്ങൾ അവിടെ ഇരിക്കൂ എന്ന് പറഞ്ഞാൽ ഇയാൾ ആളായി. അങ്ങനെ പുള്ളി ആരേയും ആളാക്കില്ല. സിനിമയിൽ ഇയാൾ ഒരു കോമാളി ആണ്. മസിൽ ഉണ്ടെന്നേ ഉള്ളൂ. ഞങ്ങളൊക്കെ എത്ര കാലമായി കളിയാക്കി കൊണ്ടിരിക്കുന്ന ഒരുത്തനാ, മണ്ടാനാ, " എന്നാണ് രഞ്ജിത്ത് പറഞ്ഞ്.
ഇതിന് പിന്നാലെയാണ് ഹരീഷ് പേരടി വിമർശനവുമായി എത്തിയത്. ഇത് സംബന്ധിച്ച വാർത്ത ഷെയർ ചെയ്ത് കൊണ്ടായിരുന്നു ഹരീഷ് പേരടിയുടെ വിമർശനം. രാജാവിനെ പുകഴ്ത്താൻ പെടാപാടുപെടുന്ന രാജസദസ്സിലെ രണ്ട് മണ്ടൻമാർക്കിടയിൽ ആരാണ് വലിയ മണ്ടൻ എന്ന് മാത്രമേ ഇനി അറിയേണ്ടു. എന്നാണ് അദ്ദേഹം കുറിച്ചത്.
ഹരീഷിന്റെ ഫേസ്ബുക്ക് കുറിപ്പ്:
രാജാവിനെ പുകഴ്ത്താൻ പെടാപാടുപെടുന്ന രാജസദസ്സിലെ രണ്ട് മണ്ടൻമാർക്കിടയിൽ ആരാണ് വലിയ മണ്ടൻ എന്ന് മാത്രമേ ഇനി അറിയേണ്ടു... ഒരു മണ്ടന് മറ്റൊരു മണ്ടനെ ഇഷ്ടമല്ലാ എന്ന് പറഞ്ഞവൻ ഏതായാലും മണ്ടനല്ല എന്ന് ഉറപ്പായി ... സ്വന്തം മണ്ട എങ്ങിനെ നിങ്ങളെ സഹിക്കുന്നു... മണ്ട സലാം..
അതേ സമയം, രഞ്ജിത്തിന്റെ പരാമർശനത്തിനമെതിരെ രൂക്ഷ വിമർശനവുമായി നിരവധിപേരാണ് രംഗത്ത് എത്തുന്നത്












Click it and Unblock the Notifications