'8 വർഷം ആ പെൺകുട്ടിയെ പ്രണയിച്ചു, പക്ഷേ..'; വിവാഹം കഴിക്കാത്തതിന് കാരണം പറഞ്ഞ് ഇടവേള ബാബു
കൊച്ചി: തന്റ െജീവിതത്തിൽ ഉണ്ടായിരുന്ന പ്രണയത്തെ കുറിച്ച് തുറന്നുപറഞ്ഞ് നടൻ ഇടവേള ബാബു. ഒരു പെൺകുട്ടിയെ എട്ട് വർഷത്തോളം താൻ പ്രണയിച്ചുവെന്നും വീട്ടുകാരുടെ എതിർപ്പിനെ തുടർന്നാണ് തനിക്ക് ആ പ്രണയം ഉപേക്ഷിക്കേണ്ടി വന്നതെന്നും താരം പറയുന്നു. കാൻ മീഡിയ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇടവേള ബാബു മനസ് തുറന്നത്. നടൻറെ വാക്കുകളിലേക്ക് -
'വിവാഹം ആ സമയത്ത് നോക്കിയപ്പോൾ നടന്നില്ല. അങ്ങനെയൊരാളെ കണ്ടെത്താൻ അച്ഛനും അമ്മയ്ക്കും സാധിച്ചില്ല. പിന്നെ പ്രണയ വിവാഹം എന്നത് ആ സമയത്ത് താത്പര്യവും ഉണ്ടായിരുന്നില്ല. ഡാൻസും പാട്ടും അറിയാവുന്ന ഒരു കുട്ടി വേണമെന്ന് ആഗ്രഹിച്ചിരുന്നു. പക്ഷേ നടന്നില്ല. പിന്നെ സിനിമയിലേക്ക് അങ്ങായി.

പ്രണയിച്ചില്ല എന്ന് ഞാൻ പറയില്ല. പലരും സിനിമ ആക്കാൻ ആഗ്രഹിച്ച ഒരു പ്രണയകഥയുണ്ട്. പല ഫാമിലികളെയും ബാധിക്കും എന്നുള്ളതുകൊണ്ട് അതെല്ലാം തുറന്നുപറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. കുടുംബത്തിൽ നിന്നുള്ള ഒരു കുട്ടിയാണ്. വിവാഹം നടക്കാതെ വന്നപ്പോ അവൾ എന്റെ അടുത്ത് ചോദിച്ചു ഞാൻ മതിയോ , ഞാൻ അതിന് തയ്യാറാണ് എനിക്ക് ഇഷ്ടമാണെന്ന്. ഞാൻ കണ്ട പലരെക്കാളും നല്ലത് ബാബു ചേട്ടൻ തന്നെയാണെന്ന്. അതിന് മറുപടി എനിക്ക് ഉടനെ പറയാൻ സാധിക്കില്ലെന്ന് ഞാൻ പറഞ്ഞു. കുറച്ച് സമയം വേണമെന്ന്.
ആലോചിച്ചപ്പോൾ ശരിയാണെന്ന് തോന്നി. ആറുമാസത്തിന് ശേഷമാണ് ഞാൻ മറുപടി നൽകുന്നത്. എട്ട് എട്ടരവര്ഷത്തോളം ഞങ്ങൾ പ്രണയിച്ചു. എന്നാൽ രണ്ടു ഫാമിലിയിൽ തടസം വന്നു. രണ്ട് ഫാമിലിയും രണ്ട് തട്ടിൽ ഉള്ളവരാണ്.രണ്ടു കുടുംബത്തിലും പ്രശ്നങ്ങൾ ഉണ്ടാകും എന്ന് എന്റെ അച്ഛന് തോന്നിയിരിക്കാം. അച്ഛൻ മരിക്കുമ്പോൾ അദ്ദേഹത്തിന് ഉണ്ടായിരുന്ന സങ്കടം എന്റെ വിവാഹം നടന്നില്ല എന്നതാണ്. അച്ഛൻ ആ ആ വിവാഹം പറ്റില്ലെന്ന് അച്ഛൻ പറഞ്ഞു. വല്ല സ്ഥലത്തേക്കും കൊണ്ടുപോകില്ല ഈ വീട്ടിലേക്കേ വിളിച്ച് കൊണ്ടുവരൂ എന്ന് പറഞ്ഞിരുന്നു. പറ്റില്ലെന്ന് അദ്ദേഹം പറഞ്ഞു. അവിടെ വെച്ച് ഞാൻ വിവാഹം വേണ്ടെന്ന് തീരുമാനിക്കുകയാണ്. പ്രണയത്തിന്റെ നഷ്ടത്തിന് ശേഷമായിരിക്കാം ഞാൻ ഇങ്ങനെയായിരുന്നു.
അനിയത്തിപ്രാവിന്റെ ക്ലൈമാക്സ് ആ സിനിമക്ക് മുൻപേ ഞാൻ ജീവിതത്തിൽ ചെയ്ത ആളാണ്. ഇപ്പോൾ ഞാൻ അതിനെക്കുറിച്ച് ചിന്തിക്കാറില്ല. കാരണം എനിക്ക് സമയമുണ്ട്. എന്റെ പ്രണയത്തിൽ എനിക്ക് ഉണ്ടായ കുറ്റപ്പെടുത്തലുകൾ ഞാൻ അവരെ കെയർ ചെയ്തില്ല എന്നായിരുന്നു. അത് എനിക്ക് തന്നെ അറിയാം. ഞാൻ ഒരു പെൺ സൗഹൃദത്തിൽ ഞാൻ പറയുന്ന ആദ്യ കാര്യം തന്നെ എനിക്ക് വേണ്ടത്ര കെയർ ചെയ്യാൻ ആകാത്ത ആളാണ് എന്നാണ്. അതെന്റെ മോശം സ്വഭാവമായിട്ടാണ് ഞാൻ കാണുന്നത്. ഹണി റോസ് ഇടക്ക് എപ്പോഴോ പറഞ്ഞപോലെ ഭാര്യയേക്കാളും പ്രയോറോട്ടി അമ്മ എന്ന സംഘടനായി'.












Click it and Unblock the Notifications