Get Updates
Get notified of breaking news, exclusive insights, and must-see stories!

'റോബിനെ ആഘോഷിച്ച നാട്ടില്‍ ഞാന്‍ നല്ല സമയത്തില്‍ അഭിനയിക്കുന്നത് അത്ര തെറ്റാണോ..?' ഇര്‍ഷാദ് അലി

കൊച്ചി: ഒമര്‍ ലുലുവിന്റെ 'നല്ല സമയം' എന്ന സിനിമ ചെയ്തതില്‍ പശ്ചാത്താപമില്ലെന്ന് നടന്‍ ഇര്‍ഷാദ് അലി. ആ സിനിമയിലെ സ്വാമിനാഥന്‍ അഥവാ സ്വാമിയേട്ടന്‍ എന്ന കഥാപാത്രം തനിക്ക് വളരെ പ്രിയപ്പെട്ട ഒന്നാണ് എന്നും ഇര്‍ഷാദ് അലി കൂട്ടിച്ചേര്‍ത്തു. ഭഗവാന്‍ ദാസന്റെ രാമരാജ്യം എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി പോപ്പര്‍‌സ്റ്റോപ്പ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണനെ ആഘോഷിച്ച നാട്ടില്‍ നല്ല സമയം പോലൊരു സിനിമ താന്‍ ചെയ്തതാണോ അത്ര വലിയ തെറ്റെന്നും ഇര്‍ഷാദ് അലി കൂട്ടിച്ചേര്‍ത്തു. നല്ല സമയം എന്ന സിനിമയിലെ ഇര്‍ഷാദിന്റെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടെങ്കിലും സിനിമ വലിയ വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഇര്‍ഷാദിന്റെ വാക്കുകള്‍...

irshad

'നല്ല സമയം എന്ന സിനിമയില്‍ അഭിനയിച്ചതില്‍ കുറ്റബോധമില്ല. എല്ലാം ഓരോ ശ്രമങ്ങളാണ്. നല്ല സമയം എന്ന ചിത്രത്തിലെ സ്വാമിയേട്ടന്‍ എന്ന കഥാപാത്രം എനിക്ക് ഇഷ്ടപ്പെട്ട കഥാപാത്രങ്ങളിലൊന്നാണ്. ഞാന്‍ ഭയങ്കര ഫ്ളക്‌സിബിളായിട്ട് ചെയ്തു എന്ന് വിശ്വസിക്കുന്ന കഥാപാത്രമാണ് അത്. ഒരുപാട് പേര്‍ അങ്ങനെ പറഞ്ഞിട്ടുണ്ട്. അടൂര്‍ ഗോപാലകൃഷ്ണന്‍, ടി വി ചന്ദ്രന്‍ എന്നിവരുടെ സിനിമയല്ല അത്.

ടി വി ചന്ദ്രന്റെ സിനിമ ഞാന്‍ ചെയ്തിട്ടുണ്ട്. ഹാപ്പി വെഡ്ഡിംഗ്‌സ്, ചങ്ക്സ് പോലുള്ള സിനിമ ചെയ്തിട്ടുള്ള ഒമര്‍ ലുലുവിന്റെ സിനിമയാണ് അത്. അത് ഇവിടെ കാണാന്‍ ആളുണ്ടായിരുന്നു. അത്തരം സിനിമകള്‍ ആസ്വദിക്കാനുള്ള ആളുകള്‍ ഇവിടെ ഉണ്ടായിരുന്നു. നമ്മള്‍ ആളുകളെ രസിപ്പിക്കുക എന്നുള്ളതാണ്. ഈ പടം ഹിറ്റായിരുന്നെങ്കില്‍ ഇതൊന്നും പറയില്ലല്ലോ. ഫ്ളോപ്പായത് കൊണ്ടാണ് ഇതൊക്കെ പറയുന്നത്.

ആ സിനിമ വിജയിക്കുകയും ആഘോഷിക്കപ്പെടുകയുമാണെങ്കില്‍ ഒരു ആക്ടര്‍ എന്ന നിലയില്‍ എനിക്ക് ഇവിടെ നല്ല മൈലേജായിരുന്നു. ഇതൊക്കെ ശ്രമങ്ങളാണ്. ശ്രമങ്ങളുടെ ഭാഗമായി പരാജയപ്പെടാന്‍ വേണ്ടി ആരും സിനിമ ചെയ്യില്ല. നല്ല സമയം മാത്രമല്ല പരാജയപ്പെട്ട സിനിമ. നമ്മള്‍ ചെയ്ത് വെച്ച സിനിമകളുടെ കൂട്ടത്തില്‍ ഒന്ന് മാത്രം. ഈ വര്‍ഷം ഇറങ്ങിയ 56 സിനിമകളില്‍ നാലെണ്ണം മാത്രമേ വിജയിച്ചിട്ടുള്ളൂ.

അതില്‍ കുറ്റബോധം തോന്നേണ്ട ആവശ്യമില്ല. ഇപ്പോള്‍ റോബിനെ ആഘോഷിച്ച നാടാണിത്. റോബിന്‍ കോഴിക്കോട് ഒരു മാളിലേക്ക് ഒരു ഉദ്ഘാടനത്തിന് കടന്ന് ചെല്ലാന്‍ പറ്റാതെ അയാള്‍ തിരിച്ച് പോയിട്ടുണ്ട്. അവന്റെ ആരാധകര്‍ അവിടെ കൂടിയിട്ട്. റോബിന് എന്ത് കണ്ടിട്ടാണ് ആരാധകര്‍. റോബിനെ ആരാധിച്ച ഈ നാട്ടില്‍ നല്ല സമയം എന്ന സിനിമ ചെയ്യുന്നതാണോ ഇത്ര വലിയ പാതകം. ആ സിനിമ മോശമായത് കൊണ്ടാണ് അതിന് ചീത്തപ്പേര് കേള്‍ക്കുന്നത്.'

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+