Get Updates
Get notified of breaking news, exclusive insights, and must-see stories!

'എന്റെ ജീവിതത്തിൽ ഞാൻ എടുത്ത ഏറ്റവും മികച്ച തീരുമാനം'; പുതിയ ഫോട്ടോയുമായി മാളവിക ജയറാം! കാമുകനോ?

കുറച്ചുകാലമായി സോഷ്യൽമീഡിയയിൽ വ്യാപകമായി നടക്കുന്ന ചർച്ചയാണ് നടൻ ജയറാമിന്റെ മകൾ മാളവികയുടെ കാമുകനെക്കുറിച്ചുള്ള ചർച്ച. മാളവിക പ്രണയത്തിലാണെന്ന തരത്തിലായിരുന്ന ഈ ചർച്ച. കൂടാതെ അടുത്തിടെ മാളവിക ഒരു ഫോട്ടോ പങ്കുവെച്ചിരുന്നു. ഒരു പുരുഷന്റെ കയ്യിൽ കൈ കോർത്ത് നിൽക്കുന്ന ചിത്രമായിരുന്ന ഇത്.

ഇൻസ്റ്റ​ഗ്രാമിൽ ആയിരുന്നു താരം ഈ ഫോട്ടോ പങ്കുവെച്ചത്. ഇതിന് താഴെ കാളിദാസും പാർവതിയും കമന്റ് ഇട്ടിരുന്നു. അളിയാ എന്നായിരുന്നു കാളിദാസിന്റെ കമന്റ്. ഇതിന് പിന്നാലെയാണ് ഇത് മാളവിക ജയറാമിന്റെ കാമുകനാണെന്ന ചർച്ച വന്നത്.

Malavika

ഇപ്പോൾ മാളവിക വീണ്ടും ഒരു ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ്. ഇൻസ്റ്റ​ഗ്രാം സ്റ്റോറി ആയിട്ടാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

എന്റെ ജീവിതത്തിൽ ഞാൻ എടുത്ത ഏറ്റവും മികച്ച തീരുമാനം. നിനക്ക് പിറന്നാൾ ആശംസകൾ. എന്നും എപ്പോഴും ഞാൻ നിന്നെ സ്നേഹിക്കുന്നു. എന്നാണ് മാളവിക ഫോട്ടോയ്ക്കൊപ്പം കുറിച്ചത്. ഇതോടെയാണ് ഇത് മാളവികയുടെ കാമുകനാണെന്ന ചർച്ച ആരംഭിച്ചത്

അതേസമയം അഭിനത്തിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പിലാണ് മാളവിക. നേരത്തെ ഒരു ജ്വല്ലറിക്ക് വേണ്ടിയുള്ള പരസ്യത്തിൽ ചിത്രത്തിൽ മാളവികയും ജയറാമും ഒരുമിച്ച് അഭിനയിച്ചിരുന്നു. സോഷ്യൽ മീഡയയിൽ മാളവിക പങ്കുവെയ്ക്കുന്ന ഫോട്ടോകൾ വൈറൽ ആവാറുണ്ട്.

മാളവിക വൈകാതെ തന്നെ സിനിമയിൽ എത്തുമെന്നാണ് ആരാധകർ കരുതുന്നത്. ഇൻസ്റ്റഗ്രാമിൽ മാളവികയ്ക്ക് 3 ലക്ഷം ഫോളോവേർസ് ഉണ്ട്. ഒരു വർഷം മുമ്പ് 'മായം സെയ്ത് പോവെ' എന്ന തമിഴ് മ്യൂസിക് വിഡിയോയിൽ മാളവിക ജയറാം അഭിനയിച്ചിരുന്നു, നടൻ അശോക് സെൽവനാണ് ഈ മ്യൂസിക് വീഡിയോയിൽ മാളവികയുടെ ജോഡിയായി എത്തിയത്.

അതേസമയം, കാളിദാസ് ജയറാം നേരത്തെ തന്റെ പ്രണയം വെളിപ്പെടുത്തിയിരുന്നു. പ്രണയ ദിനത്തിൽ ആണ് കാളിദാസ് ജയറാം കാമുകി തരിണി കലിംഗരായർക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചത്. കഴിഞ്ഞ തിരുവോണ ദിവസം കാളിദാസ് ജയറാം തരുണിയുടെ ഫോട്ടോ പങ്കുവെച്ചത്.

വിഷ്വൽ കമ്മ്യൂണിക്കേഷൻ ബിരുദധാരിയും മോഡലുമായ തരുണിയും കാളിദാസും ജയറാമും, പാർവതിയും, മാളവികയും ഒന്നിച്ചുള്ള ഫോട്ടോ പുറത്തുവന്നിരുന്നു, ഇതോടെ ഇവർ പ്രണയത്തിലാണെന്ന് ചർച്ചവന്നിരുന്നു. പാ രഞ്ജിത്ത് തിരക്കഥ എഴുതി സംവിധാനം ചെയ്ത തമിഴ് ചിത്രം 'നക്ഷിത്തിരം നഗർകിരത്' ആണ് കാളിദാസ് ജയറാമിന്റേതായി ഒടുവിൽ വന്ന ചിത്രം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+