കടയുടെ മുന്നിലെത്തിയപ്പോഴേക്കും എന്റെ മുണ്ടഴിഞ്ഞുപോയി; അന്ന് പത്രത്തിൽ വന്ന വാർത്തയെക്കുറിച്ച് ജയറാം
മലയാളികളുടെ മനസ്സിൽ സ്ഥാനം കണ്ടെത്തിയ നടനാണ് ജയറാം. ജയറാം ചെയ്ത് വെച്ച നാടൻ കഥാപാത്രങ്ങൾ കാണുമ്പോൾ ഇപ്പോഴും മനസ്സ് നിറഞ്ഞ് പോകും. പ്രേക്ഷകർ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജയറാമിന്റെ റിലീസിന് ഒരുങ്ങി നിൽക്കുന്ന ചിത്രമാണ് മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന അബ്രഹാം ഓസ്ലർ.
ഇത് ജയറാമിന്റെ തിരിച്ചുവരവ് ആയിരിക്കുമെന്നാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. ജനുവരി പതിനൊന്നിനാണ് അബ്രഹാം ഓസ്ലർ തിയേറ്ററിൽ പ്രദർശനത്തിനെത്തുന്നത്. ഇപ്പോൾ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി സില്ലി മോങ്ക്സ് മോളിവുഡിന് നൽകിയ അഭിമുഖത്തിൽ ജയറാം പറഞ്ഞ ഒരു സംഭവമാണ് വൈറലായിരിക്കുന്നത്.

വളരെ മുൻപ് ഒരു തുണിക്കടയുടെ ഉദ്ഘാടനത്തിന് പോയപ്പോൾ മുണ്ടഴിഞ്ഞ് പോയ സംഭവത്തെക്കുറിച്ചാണ് ജയറാം പറയുന്നത്. തന്റെ നാട്ടുകാർക്കൊക്കെ അറിയാവുന്ന കഥയാണത് എന്ന് ജയറാം പറയുന്നു. പത്രത്തിൽ തുണിക്കടയിൽ വസ്ത്രാക്ഷേപം എന്ന വാർത്തയും വന്നിരുന്നുവെന്ന് ജയറാം പറഞ്ഞു.
തന്റെ നാട്ടിലെ തുണിക്കടയിൽ വെച്ചാണ് ഈ സംഭവം നടന്നതെന്നും അദ്ദേഹം പറഞ്ഞു. അന്ന് കടയുടെ ഉദ്ഘാടനത്തിന് പോകുമ്പോൾ താൻ ഒരു സിൽക്കിന്റെ മുണ്ടായിരുന്നു ഉടുത്തിരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
തന്നെ കാണാനായി ജനസമുദ്രം കാത്തിരിക്കുകയായിരുന്നവെന്നും അത് കണ്ടപ്പോൾ തന്റെ നാട്ടുകാരും തന്നെ സ്നേഹിക്കുന്ന ആളുകളും ആണല്ലോ ഇവരെന്ന് മനസ്സിൽ തോന്നിയെന്നും അവരുടെ മുന്നിലൂടെ വണ്ടിയിൽ കൈ വീശി പോയാൽ പോരാ എല്ലാവരോടും സംസാരിച്ച് നടക്കാൻ വണ്ടിയിൽ നിന്ന് ഇറങ്ങിയെന്നും അദ്ദേഹം പറഞ്ഞു.
ഞാൻ പുറത്തിറങ്ങി. എല്ലാവരോടും സംസാരിച്ച് മുന്നോട്ട് നടന്നതും ഓരോരുത്തരായി മുണ്ട് ചവിട്ടി ചവിട്ടി അവസാനം കടയുടെ മുന്നിലെത്തിയപ്പോഴേക്കും മുണ്ട് അഴിഞ്ഞുപോയി. ഇതിനിടയിൽ ഏതൊ പയ്യൻ വന്ന് ആ മുണ്ടും എടുത്ത് ഓടി. അന്ന് ഞാൻ ഇട്ട ഷർട്ടിന് ഇറക്കമുള്ളത് കൊണ്ട് മാത്രം രക്ഷപ്പെട്ടു. ഇന്നായിരുന്നെങ്കിൽ അത് ക്യാമറിയൽ എടുത്തേനെ അദ്ദേഹം പറഞ്ഞു.
അന്ന് അവരോട് പറഞ്ഞ് ക്യാമറ ഓഫ് ചെയ്തെന്നും അഞ്ച് മിനിട്ടോളം മുണ്ടില്ലാതെ തനിക്ക് അവിടെ നിൽക്കേണ്ടി വന്നെന്നും ജയറാം പറഞ്ഞു. തുണിക്കടയിൽ നിന്ന് മുണ്ട് എടുക്കാന്ന് വെച്ചപ്പോൾ കടയുടെ ഉദ്ഘാടനം കഴിഞ്ഞില്ലെന്നായിരുന്നു അവർ പറഞ്ഞതെന്നും താരം പറഞ്ഞു. അവസാനം ആരോ ചെന്ന് ആ പയ്യന്റെ കയ്യിൽ നിന്ന് മുണ്ട് വാങ്ങി തന്നുവെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications