'ഭാഗ്യയുടെ താലികെട്ട് സമയത്ത് ഞാൻ മനസ്സിൽ കണ്ടത്..'; ആ നിമിഷത്തെക്കുറിച്ച് ജയറാം
സോഷ്യൽ മീഡിയ നിറയെ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ കല്യാണത്തെക്കുറിച്ചുള്ള ചർച്ചയാണ്. ഗുരുവായൂരിൽ നടന്ന വിവാഹത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് എത്തിയിരുന്നു. മമ്മൂട്ടി, മോഹൻലാൽ, ജയറാം എന്നിങ്ങനെ മലയാളത്തിന്റെ സൂപ്പർ താരങ്ങൾ എത്തിയ വിവാഹത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
ഇപ്പോൾ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് പങ്കെടുത്തപ്പോൾ തനിക്ക് എന്താണ് അനുഭവപ്പെട്ടത് എന്ന് തുറന്നുപറയുകയാണ് ജയറാം. മനോരമ ഓൺലൈൻ. കോമിനോടാണ് ജയറാം മനസ്സ് തുറന്നത്. സുരേഷ് ഗോപിയുടെ മകളുടെ മകളുടെ വിവാഹം പ്രധാനമന്ത്രിയുടെ അടുത്ത് നിന്ന് കണ്ടപ്പോൾ എന്ത് തോന്നി എന്നായിരുന്നു ചോദ്യം.

സുരേഷിന്റെ വീട്ടിലെ കല്യാണം തന്റെ വീട്ടിലെ കല്യാണം പോലെ തന്നെയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 2024 ലെ ഏറ്റവും വലിയ സന്തോഷം എന്ന് പറയുന്നത് കണ്ണന്റെയും ചക്കിയുടേയും വിവാഹം തന്നെയാണ്. സുരേഷിന്റെ വീട്ടിലെ കല്യാണം എന്നാൽ എന്റെ വീട്ടിലെ കല്യാണം പോലെ തന്നെയാണ്. ഭാഗ്യയുടെ താലികെട്ട് സമയത്ത് ഞാൻ മനസ്സിൽ കണ്ടതും ഗുരുവായൂരിൽ ചക്കിയുടെ കല്യാണം നടക്കുന്നതാണ്, ജയറാം പറഞ്ഞു.
അതേ സമയം, തിയറ്ററുകളിൽ സൂപ്പർ മികച്ച പ്രതികരണ തേടി പ്രദർശനം തുടരുന്ന അബ്രഹാം ഓസ്ലർ എന്ന സിനിമയെക്കുറിച്ചും ജയറാം പറഞ്ഞു. ഇത് വരെ ചെയ്യാത്ത തരത്തിലൊരു കഥാപാത്രമാണ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നതെന്ന് ജയറാം പറഞ്ഞു. ഡാർക് ഷെയ്ഡ് ഉള്ള ഇത്തരം കഥാപാത്രം ആദ്യമായാണ് തേടിയെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
പോലീസ് ഓഫീസറാണെങ്കിലും ജീവിതത്തിലുണ്ടായ പ്രശ്നങ്ങൾ മൂലം രൂപത്തിലും ഭാവത്തിലും ഒട്ടേറെ മാറ്റങ്ങൾ വന്ന, അകാല വാർദ്ധക്യം ബാധിച്ച തരത്തിലുള്ള മേക്കോവറിലാണ് കഥാത്രം എത്തുന്നതെന്നും പാസ്റ്റിൽ മറ്റൊരു രൂപത്തിലേക്ക് മാറുന്നുമുണ്ട്, അദ്ദേഹം പറയുന്നു.
മലയാളത്തിൽ സിനിമ ചെയ്യാത്ത കഴിഞ്ഞ 5 വർഷവും. മറ്റ് ഭാഷകളിൽ സജീവമായിരുന്നുവെന്നും ജയറാം പറഞ്ഞു. മറ്റ് ഭാഷകളിൽ ഒട്ടേറെ ചിത്രങ്ങൾ സാധിച്ചുവെന്നും തമിഴിൽ പണ്ട് മുതലേ ധാരാളം അവസരങ്ങൾ ലഭിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തെലുങ്കിലും കന്നഡയിലും ചിത്രങ്ങൾ വന്നുവെന്നും അദ്ദേഹം പറഞ്ഞു. മലയാള സിനിമ തനിക്ക് അമ്മ വീടാണെന്നും അവിടെ തനിക്ക് വീണ്ടും ഒരു എൻട്രി കിട്ടുമെന്നും അത് എത്ര വൈകിയാലും തന്നെ സ്നേഹിക്കുന്ന പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്നുമുള്ള ബോധ്യം ഉണ്ടായിരുന്നുവെന്നും ജയറാം പറഞ്ഞു.












Click it and Unblock the Notifications