Get Updates
Get notified of breaking news, exclusive insights, and must-see stories!

​ഗോട്ടിൽ കണ്ടപ്പോൾ ഇങ്ങനെയായിരുന്നില്ലല്ലോ, ജയറാമേട്ടന് എന്തുപറ്റി? ഫോട്ടോ കണ്ട് കിളിപോയി ആരാധകർ

മലയാളികളുടെ പ്രിയ നായകനാണ് ജയറാം. ഒരുകാലത്ത് തുടർച്ചയായ ഹിറ്റുകൾ നേടിയ നടൻ കൂടിയാണ്. ഇപ്പോൾ മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും താരം അഭിനയിക്കാറുണ്ട്. വിജയ് നായകനായ ​ഗോട്ട് എന്ന സിനിമയിൽ വളരെ പ്രാധാന്യം ഉള്ള റോൾ ജയറാം ചെയ്തിരുന്നു. സോഷ്യൽ മീഡിയയിലും സജീവമാണ് താരം. തന്റെ വിശേഷങ്ങൾ‌ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ ജയറാം പങ്കുവെച്ചൊരു ഫോട്ടോയാണ് ആരാധകർക്കിടയിൽ ചർച്ചയായിരിക്കുന്നത്. നിരവധിപേരാണ് ഈ ഫോട്ടോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്.

കാതിൽ കമ്മലിട്ട്, ടീഷർട്ട് ധരിച്ച് സോൾട്ടാൻ പെപ്പർ ലുക്കിലുള്ള ചിത്രമാണ് ജയറാം പങ്കുവെച്ചിരിക്കുന്നത്. ചിരിച്ച് കൊണ്ടുള്ള ചിത്രമാണെങ്കിലും മുഖത്ത് ക്ഷീണമുള്ളത് പോലെയാണ്. ഇത് പലരും കമന്റായി ചോ​ദിക്കുന്നുണ്ട്. ജയറാമിന് എന്തുപറ്റിയെന്നാണ് ചിലർ ചോദിക്കുന്നത്. എന്നാൽ മിറർ സെൽഫിയാണ് എന്ന് ചിലർ പറയുന്നു.

jayaram

എന്താ ഒരു മാറ്റം പോലെ, ജയറാമേട്ടന് എന്തൊരു മാറ്റം സംഭവിച്ചിട്ടുണ്ട്.. ഇത് ഞങ്ങളുടെ ജയറാം അല്ല, പ്രായം ആകുമ്പോ നമ്മൾ ഒകെ ഇതിലും മോശം ആയിരിക്കും. പുള്ളി പിന്നേം കൊള്ളാം, മമ്മൂട്ടി തുടങ്ങി വച്ചതാ, ഞങ്ങളുടെ ജയറാമേട്ടൻ ഇങ്ങനെ അല്ല, എന്നിങ്ങനെ പോകുന്നു കമന്റുകൾ. അദ്ദേഹത്തിന്റെ സോഷ്യൽ മീഡി ശ്രദ്ധിച്ചാൽ മനസ്സിലാകും ഫിറ്റ്നസ്സിൽ ഏറെ ശ്രദ്ധിക്കുന്ന വ്യക്തിയാണ് ജയറാം എന്ന്. നേരത്തെ പങ്കുവെച്ച ചിത്രങ്ങളിലെല്ലാം വളരെ യം​ഗ് ലുക്ക് ആയിരുന്നു. എന്നാൽ ഈ ഫോട്ടോ മാത്രം എന്താണ് ഇങ്ങനെയെന്നാണ് ആരാധകർ ചോ​ദിക്കുന്നത്.

കഥാപാത്രങ്ങൾക്ക് വേണ്ടി ഭാരം കൂട്ടുകയും കുറയ്ക്കുകയുമൊക്കെ ജയറാം ചെയ്യാറുണ്ട്. ചിലപ്പോൾ ഏതെങ്കിലും കഥാപാത്രത്തിന് വേണ്ടിയായിരിക്കും എന്നാണ് ചിലർ പറയുന്നത്. പൊന്നിയിൽ സെൽവനിൽ ജയാറം ചെയ്ത് വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. ശീരഭാരം വർദ്ധിപ്പിച്ചാണ് ഈ വേഷം അദ്ദേഹം ചെയ്തത്.

മലയാളത്തിൽ ജയറാമിന്റേതായി അവസാനമിറങ്ങി വമ്പൻ ഹിറ്റായ സിനിമായായിരുന്നു എബ്രഹാം ഓസ്ലർ. എബ്രഹാം ഓസ്ലർ എന്ന ടൈറ്റിൽ കഥാപാത്രത്തെ തന്നെയാണ് ജയറാം അവതരിപ്പിച്ചത്. ക്രൈ തില്ലർ പടത്തിൽ മമ്മൂട്ടി കാമിയോ റോളിൽ എത്തിയിരുന്നു. ജയറാമിന്റെ കരിയറിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമയായി ഈ ചിത്രം മാറി. കുറേ കാലങ്ങൾക്ക് ശേഷം മലയാളത്തിൽ ജയറാമിന് കിട്ടിയ വമ്പൻ ഹിറ്റായിരുന്നു ഈ പടം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+