75 ലക്ഷത്തില്‍ നിന്ന് ഒന്നരക്കോടിയിലേക്ക് ജയസൂര്യ പ്രതിഫലം കൂട്ടി, ആ സിനിമ തന്നെ ഉപേക്ഷിച്ചു; വെളിപ്പെടുത്തല്‍
നടന് ജയസൂര്യയ്ക്കെതിരെ ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സാംജി ആന്റണി. ജയസൂര്യയുടെ നിസഹകരണം കാരണം പറഞ്ഞുറപ്പിച്ച സിനിമ ഉപേക്ഷിക്കേണ്ടി വന്നു സാംജി പറയുന്നു. സിനിമാകഥകള്‍ എന്ന യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. ജയസൂര്യ നേരത്തെ പറഞ്ഞുറപ്പിച്ച പ്രതിഫലത്തിന്റെ ഇരട്ടി ആവശ്യപ്പെട്ടെന്നും കഥയില്‍ മാറ്റം വരുത്തണമെന്ന് നിര്‍ദേശിച്ചെന്നും സാംജി പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയാണ്...
'ജയസൂര്യയുടെ തന്നെ ലാല്‍ ബഹദൂര്‍ ശാസ്ത്രി എന്ന സിനിമ പ്രൊഡ്യൂസ് ചെയ്ത എന്റെ ഒരു സുഹൃത്തുണ്ട്. രാജേഷ് ചെറുകുളങ്ങര എന്ന് പറഞ്ഞിട്ട്. അതില്‍ ഞാന്‍ അസിസ്റ്റന്റ് ആയിരുന്നു. അതില്‍ ജയസൂര്യയ്ക്കൊപ്പം വര്‍ക്ക് ചെയ്തിട്ടുണ്ട്. അതിലൂടെ എന്നെ അറിയാം ജയസൂര്യയ്ക്ക്. ഒരു ദിവസം ജയസൂര്യ വിളിച്ചിട്ട് പറയുകയാണ് രാജേഷെ ഒരു കഥ കേള്‍ക്കാന്‍ പറ്റുമോ ലിജോ ജോസ് പെല്ലിശ്ശേരിയാണ് ഡയറക്ടര്‍ എന്ന്.

കഥ കേള്‍ക്കാന്‍ താല്പര്യമുണ്ടോ, രാജേഷേ ഓക്കെയാണോ എന്ന് ചോദിക്കുകയാണ്. ഞാനും രാജേഷ് സാറും വര്‍ഷങ്ങളായിട്ടുള്ള ബന്ധമാണ്. ലിജോ സാറിന്റെ കൂടെ ഞാന്‍ അസിസ്റ്റന്റായിട്ട് വര്‍ക്ക് ചെയ്തിട്ടുണ്ട്. അന്ന് കഥ പറഞ്ഞു, ജയസൂര്യ പ്രൊജക്ട് ഓണ്‍ ആയി. ലിജോ ജോസ് പെല്ലിശ്ശേരിക്കും ജയസൂര്യയ്ക്കും അഡ്വാന്‍സ് കൊടുത്തു. ഒരു പോയന്റില്‍ ജയസൂര്യയും ലിജോ ജോസ് പെല്ലിശ്ശേരിയും എന്തോ പറഞ്ഞ് പ്രശ്നമായി.
ആ പ്രൊജക്ട് ഡ്രോപ്പ് ആയി. പ്രൊഡ്യൂസറെ സംബന്ധിച്ചിടത്തോളം രണ്ട് പേരുടെ കൈയിലും അഡ്വാന്‍സ് കിടക്കുന്നുണ്ട്. ലിജോ സാര്‍ പറഞ്ഞു വേറെ ഒരു കഥയുണ്ട്, നമുക്ക് പ്രൊജക്ട് ആയിട്ട് മുന്നോട്ട് പോകാം എന്ന്. അങ്ങനെ അങ്കമാലി ഡയറീസിന്റെ കഥ പറഞ്ഞു. അതില്‍ കുറച്ച് വയലന്‍സും കാര്യങ്ങളുമൊക്കെ ഉണ്ടല്ലോ. രാജേഷ് സാര്‍ ഒരു വിദ്യാഭ്യാസ സ്ഥാപനം നടത്തുന്ന ഒരു ആളാണ്.
അതുകൊണ്ട് അതില്‍ താല്പര്യമില്ല എന്ന് പറഞ്ഞു. വേറെ കഥയുണ്ടെങ്കില്‍ ചെയ്യാം എന്ന് പറഞ്ഞു. അങ്ങനെ പറയുന്നതാണ് ഈമയൗവിന്റെ കഥ. അത് രാജേഷ് സാറിന് ഓക്കെയായി ആ പ്രൊജക്ട് ഓണ്‍ ആയി. ജയസൂര്യയോട് നമുക്ക് വേറെ പ്രൊജക്ട് ഉണ്ടെങ്കില്‍ ചെയ്യാം എന്ന് പറഞ്ഞിരുന്നു. അങ്ങനെയാണ് ഞാന്‍ എഴുതിയ തിരക്കഥയെ പറ്റി രാജേഷ് സാറിനോട് പറയുന്നത്. അത് എഴുതുന്ന സമയത്ത് എന്റെ മനസിലുള്ള കാസ്റ്റിംഗ് ഭയങ്കര ഇന്‍ട്രസ്റ്റിംഗ് ആയിരുന്നു.
ഗബ്രി എന്നായിരുന്നു പേര്. ഗബ്രിയേല്‍ എന്ന പുരോഹിതന്റെ കഥയായിരുന്നു. എന്റെ മനസില്‍ ആ കഥാപാത്രം ലിജോ ജോസ് പെല്ലിശ്ശേരി ചെയ്യണം എന്നായിരുന്നു. ഇക്കാര്യം രാജേഷ് സാറിനോട് പറഞ്ഞപ്പോള്‍ അദ്ദേഹത്തിനും ഭയങ്കരമായി വര്‍ക്കായി. അതിന് ശേഷമാണ് ഈ കഥകളൊക്കെ വരുന്നത്. അങ്ങനെ ജയസൂര്യയുടെ അടുത്ത് നമുക്ക് ഈ കഥ പറഞ്ഞാലോ എന്ന് രാജേഷ് സാര്‍ ചോദിച്ചു. ഞാന്‍ ഓക്കെ പറഞ്ഞു.
ഞങ്ങള്‍ അദ്ദേഹത്തോട് കഥ പറഞ്ഞു. അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു. അതിന് ശേഷം ഈമയൗവില്‍ ഞാന്‍ അസിസ്റ്റന്റായി വര്‍ക്ക് ചെയ്യാന്‍ കേറി. അതൊരു 18 ദിവസം കൊണ്ട് വര്‍ക്ക് തീര്‍ന്നു, അതിനിടെ ഒരു ദിവസം ജയസൂര്യ എന്റെ ഫോണില്‍ വിളിച്ച് അദ്ദേഹം ഒരു മെസേജ് അയച്ചിട്ടുണ്ട് എന്ന് പറഞ്ഞു. ഞാന്‍ നോക്കുമ്പോള്‍ വാട്സാപ്പില്‍ അയച്ച് തന്ന വീഡിയോയില്‍ ഒരു ചെറിയ പെണ്‍കുട്ടി പാട്ട് പാടുന്ന വീഡിയോ ആണ്.
ഈ കുട്ടിക്ക് അവസരം കൊടുക്കാന്‍ പറ്റുമോ എന്ന് ജയസൂര്യ എന്നോട് ചോദിച്ചു. ഞാന്‍ പറഞ്ഞു കൊടുക്കാം എന്ന്. കാരണം ഞങ്ങളുടെ സിനിമയില്‍ ഒരു 13-ഓളം കുട്ടികളെ വേണം. അങ്ങനെയാണെങ്കില്‍ എത്രയും വേഗം വീട്ടിലേക്ക് വരൂ എന്ന് പറഞ്ഞു. ഞാന്‍ അദ്ദേഹത്തിന്റെ വീട്ടിലേക്ക് പോയി. ഞാന്‍ ചെല്ലുമ്പോള്‍ ഈ കുട്ടിയും ഫാമിലിയും അവിടെയുണ്ട്. അന്നാണ് പുള്ളി എന്നോട് ചോദിക്കുന്നത് നമുക്ക് ഈ പടം ഇന്ന് അനൗണ്‍സ് ചെയ്താലോ എന്ന്.
ഞാന്‍ രാജേഷ് സാറിനെ വിളിച്ചപ്പോള്‍ പുള്ളി പറഞ്ഞു അനൗണ്‍സ് ചെയ്തോ എന്ന്. അങ്ങനെ നമ്മള് എല്ലാവരും കൂടെ അവിടെയിരുന്ന് ഒരു സെല്‍ഫിയെടുക്കുകയും ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്യുകയും ചെയ്തു. അതോടെ പ്രീ പ്രൊഡക്ഷന്‍ തുടങ്ങി. റെക്കോഡിംഗ് ചെയ്തു. വേറൊരു കുട്ടിക്കും ഇത് പോലെ നമ്മള് അവസരം കൊടുത്തു. ഞങ്ങള്‍ ഇതിന്റെ ലൊക്കേഷനൊക്കെ തിരഞ്ഞ് നടക്കുന്ന സമയത്താണ് ആട് 2 ഇറങ്ങുന്നത്.
ആട് 2 ഇറങ്ങി കഴിഞ്ഞാല്‍ അടുത്തതായി തുടങ്ങാന്‍ പോകുന്ന സിനിമ ഗബ്രിയാണ്. ആട് 2 സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റായി മാറി. ആ ഹിറ്റോട് കൂടിയാണ് എന്ന് തോന്നുന്നു ജയസൂര്യ അദ്ദേഹത്തിന്റെ പ്രതിഫലം കൂട്ടിയത്. നമ്മള് 75 ലക്ഷം രൂപയ്ക്കാണ് പുള്ളിയെ കമ്മിറ്റ് ചെയ്തിരുന്നത്. അതിന് ശേഷം പുള്ളി ഒന്നരക്കോടി രൂപ പ്രതിഫലമായി പ്രൊഡ്യൂസറോട് ചോദിച്ചു. അതിന് പ്രൊഡ്യൂസര്‍ ഓക്കെയായിരുന്നില്ല.
ഒരു കോടി വരെ കൊടുക്കാന്‍ തയ്യാറായിരുന്നു. പിന്നീട് തിരക്കഥ ഡിസ്കസ് ചെയ്യുമ്പോഴെല്ലാം എനിക്ക് അത് ഫീല്‍ ചെയ്യാന്‍ തുടങ്ങി. നമ്മുടെ സിനിമ വളരെ സീരിയസായിട്ടുള്ള കഥയും പശ്ചാത്തലവും ഒക്കെയായിരുന്നു. ഫാന്റസി സബജ്ക്ടായിരുന്നു. അതില്‍ ഹ്യൂമര്‍ വര്ക്കാവില്ലായിരുന്നു. അദ്ദേഹത്തിന് ഹ്യൂമര്‍ അതില്‍ വരണം എന്ന് താല്പര്യമുള്ള പോലെ തോന്നി. പക്ഷെ സബ്ജക്ടില്‍ അത് ഡിമാന്‍ഡ് ചെയ്യുന്നില്ല.
അങ്ങനെ മുന്നോട്ട് പോകാന്‍ പറ്റാത്ത സിറ്റുവേഷനില്‍ ആ പടം ഡ്രോപ്പ് ചെയ്യുകയായിരുന്നു. എനിക്ക് തന്ന ഡേറ്റിലാണ് പുള്ളി പിന്നീട് ഞാന്‍ മേരിക്കുട്ടി എന്ന സിനിമ ചെയ്യുന്നത്. ഒരു വര്‍ഷത്തിന് ശേഷമാണ് ജയസൂര്യ അഡ്വാന്‍സ് തിരിച്ചുകൊടുത്തത്. 25 ലക്ഷം രൂപ അഡ്വാന്‍സ് കൊടുത്തിട്ടുണ്ടായിരുന്നു. അത് തിരിച്ചുകൊടുത്തു. ഈ സിനിമ ഡ്രോപ് ചെയ്തത് എന്നെ മാനസികമായി പ്രശ്നത്തിലാക്കി. എട്ട് മാസത്തോളം ഞാന്‍ ഇതിന്റെ ഡിപ്രഷനിലേക്ക് പോയി. എനിക്ക് ഫോണെടുക്കാന്‍ പറ്റാത്ത സ്ഥിതിയായി.'
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications