Get Updates
Get notified of breaking news, exclusive insights, and must-see stories!

ജിഷിനും അമേയയും എൻഗേജ്ഡ്; സർപ്രൈസ് പൊട്ടിച്ച് താരങ്ങൾ..വിവാഹം ഉടനുണ്ടോ?

കൊച്ചി: ഇൻസ്റ്റഗ്രാമിൽ ഒരുമിച്ചുള്ള ചിത്രങ്ങൾ പങ്കുവെച്ചതോടെ തന്നെ നടൻ ജിഷിനും നടി അമേയയും പ്രണയത്തിലാണെന്ന തരത്തിൽ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ അത്തരം വാർത്തകൾ ഇരുവരും തള്ളി. പിന്നീട് ഇരുവരേയും ഒന്നിച്ച് കണ്ടുതുടങ്ങിയതോടെ വീണ്ടും ചോദ്യങ്ങൾ ഉയർന്നു. ഇതോടെ ഒരു അഭിമുഖത്തിൽ വെച്ച് തങ്ങൾ സിറ്റുവേഷൻ ഷിപ്പിലാണെന്ന് ജിഷിൻ തുറന്ന് പറഞ്ഞു. ഇപ്പോഴിതാ വാലന്റൈൻസ് ദിനത്തിൽ ആരാധകരോട് ആ സന്തോഷം പങ്കിട്ട് എത്തിയിരികുകയാണ് താരങ്ങൾ. തങ്ങൾ എൻഗേജ്ഡ് ആണെന്നാണ് അമേയ അറിയിച്ചിരിക്കുന്നത്. ഇരുവരും ഒരുമിച്ച് നിൽക്കുന്ന പ്രണയാർദ്രമായ ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. അവർ രണ്ട് പേരും യെസ് പറഞ്ഞുവെന്നാണ് ചിത്രങ്ങൾക്ക് കാപ്ഷനായി അമേയ കുറച്ചിരിക്കുന്നത്.

അതിനിടെ തങ്ങൾ എങ്ങനെ അടുത്തുവെന്നതിനെ കുറിച്ച് അമേയ പറയുന്ന അഭിമുഖവും വൈറലാകുന്നുണ്ട്. യുട്യൂബ് ചാനലായ ജാംഗോ സ്പേസിന് നൽകിയ അഭിമുഖത്തിലെ അമേയയുടെ വാക്കുകൾ ഇങ്ങനെ -'തുടക്കത്തിൽ എനിക്ക് ജിഷിൻ ചേട്ടനെ ഇഷ്ടമല്ലായിരുന്നു. കേട്ട കഥകളൊക്കെ വെച്ച് ഒട്ടും ഇഷ്ടം തോന്നിയിട്ടുണ്ടായിരുന്നില്ല. പിന്നെ പരിചയപ്പെട്ടോൾ ചേട്ടൻ തന്നെ പറഞ്ഞിട്ടുണ്ട് ഞാൻ നീ കേട്ടപോലുള്ള ഒരാൾ തന്നെയാണ് എന്ന്. പക്ഷെ അദ്ദേഹത്തിന്റെ എല്ലാ വൃത്തികേടുകളും തുറന്നുപറഞ്ഞു. അതിനെ ഞാൻ പോസിറ്റീവായാണ് കണ്ടത്. കാരണം നമ്മുക്ക് ഒരാളെ മനസിലാക്കണമെങ്കിൽ തുറന്ന് സംസാരിക്കണം. ആളുടെ നെഗറ്റീവ് സൈഡ് ഒക്കെ ആദ്യമേ എനിക്ക് മനസിലായി. പിന്നെ പോസിറ്റീവ് സൈഡ് ഞാൻ കണ്ടെത്താൻ ശ്രമിച്ചു. കുറെ പോസിറ്റീവ് സൈഡ് ഉണ്ട്. പക്ഷെ നെഗറ്റീവുകൾ മറഞ്ഞ് കിടക്കുകയായിരുന്നു അത്.

jishin2-1

ഞാൻ ബെസ്റ്റ് ഫ്രണ്ടിനെ പോലെയാണ് പെരുമാറിയത്. ജിഷിൻ എങ്ങനെ മാറിയെന്ന് പലരും ചോദിച്ചു. എന്നാൽ ഞാൻ മാറ്റിയിട്ടില്ല, അദ്ദേഹത്തിന്റെ പോസിറ്റീവ് സൈഡ് കാണിച്ച് കൊടുക്കാൻ ഒരു ആൾ വേണമല്ലോ, ഞാനും ചേട്ടനും ഇത്രയും സുഹൃത്തുക്കളാണ്. എന്നാൽ ചേട്ടൻ പറയുന്ന കാര്യങ്ങളിൽ ചിലത് ഇപ്പോഴും എനിക്ക് മനസിലാകില്ല.

ഞാൻ ഇപ്പോൾ ചേട്ടനോട് പറയുന്ന കാര്യങ്ങൾ മുൻപ് മറ്റാരെങ്കിലും പറഞ്ഞ് കൊടുത്തിട്ടുണ്ടാകും. പക്ഷെ കണക്ടാകുന്ന രീതിയിൽ പറയുകയെന്നതാണ് കാര്യം. അതാണ് സോൾ കണക്ഷൻ എന്ന് പറയുന്നത്. പിന്നെ ജിഷിൻ എന്ന വ്യക്തിയെ മനസിലാക്കാൻ പാടാണ്. വളരെ കോംപ്ലിക്കേറ്റഡ് ആയ വ്യക്തിയാണ്. മനസിലാക്കിയാൽ സിമ്പിൾ ആണെന്നല്ല, ഒകെയാണ്. ഞങ്ങൾ തമ്മിൽ ഭയങ്കര വാദപ്രതിവാദങ്ങൾ ഉണ്ടാകാറുണ്ട്. പക്ഷെ കുറച്ച് കഴിഞ്ഞ് അത് പരിഹരിക്കും.

കണ്ട ഉടനെ ഇഷ്ടം തോന്നുന്നൊരു സ്റ്റേജ് അല്ല. യാദൃശ്ചികമായാണ് ഞങ്ങൾ പരിചയപ്പെട്ടത്. പിന്നീട് സുഹൃത്തുക്കളായി. ആള് അത്യാവശ്യം ഫ്ലേർട്ട് ചെയ്യുന്ന ഒരാളായത് കൊണ്ട് എന്നേയും ഫ്ലേട്ട് ചെയ്തു. എനിക്ക് അത് മനസിലായിരുന്നു. പക്ഷെ അങ്ങനെ വിട്ടാൽ പറ്റില്ലെന്ന് തോന്നി. പിന്നെ നമ്മുക്കിടയിൽ ഒരു ബോണ്ടിംഗ് ഉണ്ടായി. ഇപ്പോൾ ഞങ്ങൾ ഡേറ്റിംഗിലാണ്. എല്ലാവരും ചോദിക്കുമ്പോൾ ഞങ്ങൾ തമ്മിൽ ഒരു ഇഷ്ടമുണ്ടെന്ന് പറയാൻ ഒരു ക്ലാരിറ്റിക്കുറവുണ്ടായിരുന്നു. ഇപ്പോൾ പക്ഷെ ക്ലാരിറ്റി വന്നു, എനിക്ക് ജിഷിൻ ചേട്ടനെ ഇഷ്ടമാണ്. പുള്ളിക്ക് എന്നെ ഇഷ്ടമാണോയെന്ന് അറിയില്ല. സിറ്റുവേഷൻഷിപ്പിലല്ല ഞങ്ങൾ, സിമ്മർ ഡേറ്റിംഗിലാണ്. എന്ന് വെച്ചാൽ പരസ്പരം നന്നായി മനസിലാക്കി മാത്രം ഒരു റിലേഷൻഷിപ്പിലേക്ക് കടക്കുക. അപ്പോൾ ഇട്ടിട്ട് പോകുമ്പോൾ വിഷമം ഉണ്ടാകില്ല', താരം പറഞ്ഞു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+