'ഞാൻ നിന്നെ കണ്ട ആ നിമിഷം ഏറെ ഇഷ്ടപ്പെടുന്നു'; സീരിയൽ താരവുമായി ജിഷിൻ പ്രണയത്തിലോ?
കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ജിഷിൻ മോഹൻ. നിരവധി സീരിയലുകളിൽ ജിഷിൻ അഭിനയിക്കുന്നുണ്ട്. വില്ലൻ വേഷങ്ങളാണ് ജിഷിൻ കൂടുതലും ചെയ്യാറുള്ളത്. ഹിറ്റ് സീരിയൽ ആയിരുന്ന ഓട്ടോഗ്രാഫ് എന്ന പരമ്പരയിലൂടെയാണ് പ്രേക്ഷകർക്ക് ജിഷിനെ പരിചയം. പിന്നീട് വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായി. സീരിയലിൽ വില്ലനാണെങ്കിലും ജിഷിൻ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുന്ന റിലുകളൊക്കെ റൊമാന്റിക് റീലുകളാണ്.
സീരിയൽ താരമായ വരദയെയാണ് ജിഷിൻ വിവാഹം കഴിച്ചത്. പ്രണയവിവാഹമായിരുന്നു. എന്നാൽ കുറെകാലങ്ങളായി ഇരുവരും അകന്നുകഴിയുകയായിരുന്നു. ഇരുവർക്കുമിടയിൽ പ്രശ്നങ്ങൾ ഉണ്ടെന്ന തരത്തിൽ പല റിപ്പോർട്ടുകളും വന്നിരുന്നു. എന്നാൽ ഇതേക്കുറിച്ച് താരങ്ങൾ സംസാരിച്ചിരുന്നില്ല. എന്നാൽ ഒരു അഭിമുഖത്തിൽ വരദയുമായി വേർപിരഞ്ഞെന്ന സൂചന ജിഷിൻ നൽകിയിരുന്നു.

ഇതിന് പിന്നാലെ ജിഷിൻ വീണ്ടും വിവാഹിതനാകുമോ എന്ന ചോദ്യം ആരാധകർ ഇടയ്ക്കിടെ ചോദിക്കാറുണ്ട്. ജിഷിൻ ഇൻസ്റ്റഗ്രാമിൽ ഇടയ്ക്കിടെ ഷെയർ ചെയ്യുന്ന വീഡിയോകൾക്ക് താഴെ ഈ ചോദ്യം കാണാറുമുണ്ട്. കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമായ അമേയ നായർക്ക് ഒപ്പമുള്ള ഫോട്ടോസും വീഡിയോസുമൊക്കെ ജിഷിൻ പങ്കുവെയ്ക്കാറുണ്ട്. ഇതിന് നൽകുന്ന പാട്ടുകളും ഹാഷ്ടാകുകളുമൊക്കെ ഇരുവരും പ്രണയത്തിലാണോ എന്ന തോന്നിപ്പിക്കുന്ന തരത്തിലുള്ളവയാണ്. കഴിഞ്ഞ ദിവസം അമേയയ്ക്കൊപ്പമുള്ള പുതിയ ഫോട്ടോസും വീഡിയോയും ജിഷിൻ പങ്കുവെച്ചിരുന്നു.
' ജീവിതം മുന്നോട്ട് പോകുമ്പോൾ നമ്മളും മുന്നോട്ടാണ് നോക്കേണ്ടത്, അല്ലാതെ പിന്നിലോട്ടല്ല' എന്നാണ് ജിഷിൻ നൽകിയ ക്യാപ്ഷൻ. ഇരുവരും ഒരുപോലെയുള്ള വസ്ത്രങ്ങളാണ് ധരിച്ചത്. വെള്ളഷർട്ടും നീല ജീൻസ് പാന്റും കറുത്ത കൂളിംഗ് ഗ്ലാസുമാണ് വേഷം. റൊമന്റിക് ആയ പാട്ടിനൊപ്പമാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഞാൻ നിന്നെ കണ്ട ആ നിമിഷം ഏറെ ഇഷ്ടപ്പെടുന്നുവെന്നാണ് ജിഷിൻ കുറിച്ചത്.
ഇരുവരും പരിചയപ്പെട്ട് ഒരു വർഷം പൂർത്തിയായ സന്തോഷമാണ് താരം പങ്കുവെയ്ക്കുന്നത്. ഹാപ്പിനസ്സ്, ടുഗദർനെസ്സ്, കപ്പിൾ എന്നിങ്ങനെ ഹാഷ് ടാഗുകൾ ആണ് നൽകിയിരിക്കുന്നത്. പുതിയോ വീഡിയോയ്ക്ക് പിന്നാലെ ജിഷിനും അമേയയും പ്രണയത്തിലാണോ എന്ന ചോദ്യം ശക്തമായി. നിരവധിപേരാണ് ഈ വീഡിയോയ്ക്ക് കമന്റുമായി എത്തുന്നത്. അങ്ങോട്ട് കെട്ട്, കല്യണം കഴിഞ്ഞോ, വിവാഹമോചനത്തിന് ശേഷം പുരുഷന്മാർ വളരെ വേഗം വിവാഹം കഴിക്കുന്നു, പക്ഷേ സ്ത്രീകൾ വിവാഹം കഴിക്കുന്നിമില്ല, എന്നിങ്ങനെ പോകുന്നു കമന്റുകൾ.












Click it and Unblock the Notifications