നടന്‍ ജിഷ്ണുവിന് ശരിക്കും എന്താണ് സംഭവിച്ചത്: നാവ് അണപ്പല്ലില്‍ ഉരസുന്നത് ഇത്ര പ്രശ്നമോ? വീണ്ടും ചർച്ച
മലയാളികളുടെ മനസ്സില്‍ ഇന്നും ഒരു നൊമ്പരമായി നിലകൊള്ളുന്ന മുഖമാണ് നടന്‍ ജിഷ്ണ രാഘവന്റേത്. ബാലതാരമായി സിനിമയിലേക്ക് എത്തിയ താരം പിന്നീട് 2002 ല്‍ കമലിന്റെ നമ്മള്‍ എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറി. തുടർന്ന് നിരവധി സിനിമകളില്‍ നയാകനും ഉപനായകനും വില്ലനുമൊക്കെയായി അദ്ദേഹം തിളങ്ങി നിന്നു.
സിനിമ രംഗത്ത് സജീവമായി തുടരവേയാണ് അപ്രതീക്ഷിതമായി ക്യാന്‍സർ എന്ന വിപത്ത് ജിഷ്ണു രാഘവന്റെ ജീവിതത്തില്‍ വില്ലനായി വരുന്നത്. 2016-ൽ പുറത്തിറങ്ങിയ ട്രാഫിക് എന്ന ചിത്രത്തിലെ നെഗറ്റീവ് റോളിലൂടെയാണ് അദ്ദേഹം ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. ഇത് ജിഷ്ണു എന്ന നടന്റെ അവസാന ചിത്രവുമായിരുന്നു. ധീരമായി പോരാടിയെങ്കിലും 2016 ല്‍ ക്യാന്‍സറിന് മുന്നില്‍ ജിഷ്ണു രാഘവന് കീഴടങ്ങേണ്ടി വന്നു.

അര്‍ബുദത്തെ പ്രതിരോധിക്കാന്‍ ശേഷിയുള്ളതെന്ന നിലയില്‍ പ്രചരിക്കുന്ന ലക്ഷ്മിത്തരു, മുള്ളാത്ത എന്നിവയാണ് തന്റെ രോഗം കൂടുതല്‍ വഷളാക്കിയതെന്നും ജിഷ്ണു രാഘവന്‍ തുറന്ന് പറഞ്ഞിരുന്നു. സാധാരണയായി ഹാനികരമല്ലാത്ത ല്യൂക്കോപ്ലാക്കിയ എന്ന രോഗാവസ്ഥ ജിഷ്ണുവിന് ഓറല്‍ ക്യാന്‍സറായി വഴിയൊരുക്കുകയായിരുന്നു. ഇതേക്കുറിച്ച് ജിഷ്ണുവിന്റെ അച്ഛനും നടനുമായ രാഘവന്‍ വർഷങ്ങള്‍ക്ക് മുമ്പ് പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ വീണ്ടും വൈറലായി മാറുന്നത്.
'ഒരിക്കൽ അണപ്പല്ല് ഉരഞ്ഞ് ജിഷ്ണു മോന്റെ നാവില്‍ ഒരു മുറിവ് ഉണ്ടായി.തിരക്ക് പിടിച്ച ജീവിതത്തിന് ഇടയില്‍ അത് അവൻ അത്ര കാര്യമാക്കിയില്ല.വേദന കടുത്തപ്പോളാണ് ഡോക്ടറെ കാണിച്ചത്. മുറിവില്‍ ഫംഗസ് ഉണ്ടായാല്‍ ലുക്കോപ്ലാക്കിയ എന്ന കാന്‍സറിന് വഴിയൊരുക്കും എന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. പിന്നീട് ഒരിക്കല്‍ നാട്ടില്‍ വന്നപ്പോള്‍ തിരുവനന്തപുരം ആർ സി സിയിൽ പോയി കാണിച്ചു.അവിടെ എന്റോസ്‌കോപി ചെയ്തുവെങ്കിലും കുഴപ്പമില്ല എന്നാണ് അന്ന് ഡോക്ടര്‍ പറഞ്ഞത്. എന്നാല്‍ കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ വീണ്ടും തൊണ്ടയിൽ വേദന വന്നു. എംആര്‍ഐ സ്‌കാനിങ് ചെയ്തപ്പോള്‍ കാന്‍സര്‍ ആണ് എന്ന് ഡോക്ടര്‍ സ്ഥിരീകരിച്ചു. ' - എന്നയാരുന്നു രാഘവന്‍ കുറിച്ചത്.
അത്യാവശ്യമായി സര്‍ജ്ജറി വേണം എന്നായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞത്. എന്നാല്‍ ആ സമയം ഏറ്റെടുത്ത രണ്ട് സിനിമകളുടെ തിരക്കിലായിരുന്നു ജിഷ്ണു. സര്‍ജ്ജറി കഴിഞ്ഞാല്‍ കുറച്ച് കാലത്തേക്ക് സംസാരിക്കാന്‍ പറ്റില്ല എന്ന് അറിയാവുന്നത് കൊണ്ട് ഡോക്ടര്‍മാരോട് സാവകാശം ചോദിച്ചു. പിന്നീട് ആ സർജറി നടത്തി, രോഗം മാറി എന്ന് കരുതി ഞങ്ങൾ സന്തോഷിച്ച് തുടങ്ങിയപ്പോഴാണ് തൊണ്ടയില്‍ ഒരു മുഴ പോലെ വന്ന് ശ്വാസം എടുക്കാന്‍ പോലും പ്രയാസമാണ് എന്ന അവസ്ഥ വന്നു. വീണ്ടും ഡോക്ടറുടെ അടുത്തേക്ക്. അത് കാന്‍സര്‍ ആണ് എന്ന് സ്ഥിരീകരിച്ചു. പിന്നീടങ്ങോട്ട് നരക ജീവിതമായിരുന്നു ഞങ്ങളുടേത്..
ഇന്ത്യ മുഴുവന്‍ സഞ്ചരിച്ച് എല്ലാവരോടും സംസാരിച്ച് ഓടി നടന്ന മകന്‍ പെട്ടന്ന് ഒന്നും മിണ്ടാന്‍ പറ്റാതെ നില്‍ക്കുന്ന അവസ്ഥ ഏതെങ്കിലും അച്ഛന് കണ്ട് നില്‍ക്കാന്‍ കഴിയുമോ... അവന്റെ കൂടെ നിന്ന് അവസാന കാലം വരെയും എന്റെ കുഞ്ഞിനെ ഞാൻ തന്നെയാണ് നോക്കിയത്.ഇന്നും അവന്റെ ഓർമ്മകളിലാണ് ഞങ്ങൾ ജീവിക്കുന്നത്.
മൂന്നാം തവണയും കാന്‍സര്‍ വന്നപ്പോഴാണ് അമൃത ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴേക്കും മോന്റെ ശരീരം നന്നായി ക്ഷീണിച്ചിരുന്നു. കൈയ്യും കാലും ചലിപ്പിക്കാന്‍ പോലും പറ്റാത്ത അവസ്ഥയായിരുന്നു. ഇന്ത്യ മുഴുവന്‍ സഞ്ചരിച്ച് എല്ലാവരോടും സംസാരിച്ച് ഓടി നടന്ന മകന്‍ പെട്ടന്ന് ഒന്നും മിണ്ടാന്‍ പറ്റാതെ നില്‍ക്കുന്ന അവസ്ഥ ഏതെങ്കിലും അച്ഛന് കണ്ട് നില്‍ക്കാന്‍ കഴിയുമോ.
അവസാന കാലങ്ങളില്‍ ഇട്ടിരുന്ന ഷര്‍ട്ടിന്റെ ബട്ടന്‍ പോലും തനിച്ച് അഴിക്കാന്‍ പറ്റില്ലായിരുന്നു. ഒരു കാറ്റ് വന്നാല്‍ വേദനിക്കുന്ന ശരീരമായിരുന്നു. ഞങ്ങളെ വേദനിപ്പിക്കേണ്ട എന്ന് കരുതി ഒന്നും പറയില്ല. ഭക്ഷണം കഴിക്കാനും, മൂത്രം എടുത്ത് മാറ്റാനും വേണ്ടി ശരീരത്തില്‍ രണ്ട് തുള ഇട്ടിരുന്നു. വല്ലാത്ത ഒരു അവസ്ഥയായായിരുന്നു അതെന്നും രാഘവന്‍ കൂട്ടിച്ചേർത്തു.
അതേസമയം, വായില്‍ ഏതെങ്കിലും തരത്തില്‍ മുറിവുകള്‍ ഉണ്ടാകുകയാണെങ്കില്‍ ആളുകള്‍ അതേക്കുറിച്ച് ആശങ്കപ്പെടേണ്ടത് ഇല്ലെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. നാവ് പല്ലിനോട് തുടർച്ചയായി ഉരഞ്ഞ് മുറിവുണ്ടാകുന്നത് ക്രോണിക് ഇറിറ്റേഷൻ എന്ന അവസ്ഥയിലേക്ക് നയിക്കും. ഇത് വായിലെ ശ്ലേഷ്മകലയെ ദോഷകരമായി ബാധിക്കാം. തുടർച്ചയായ മുറിവുകൾ അല്ലെങ്കിൽ അൾസർ ല്യൂക്കോപ്ലാക്കിയ അല്ലെങ്കിൽ എറിത്രോപ്ലാക്കിയ പോലുള്ള പ്രീ-കാൻസറസ് അവസ്ഥകളിലേക്ക് വഴിവെക്കാം. ഇവയിൽ നിന്നാണ് ചിലപ്പോൾ വായിലെ ക്യാൻസർ ഉണ്ടാകുന്നത്.
നാവിന്റെ ഉരച്ചിൽ മാത്രമായി ക്യാൻസർ ഉണ്ടാകാനുള്ള സാധ്യത കുറവാണ്. പുകയില ഉപയോഗം വായിലെ ക്യാൻസറിന്റെ 80%+ കേസുകളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് ഉരച്ചിലിന്റെ റിസ്കിനെ ഗണ്യമായി വർധിപ്പിക്കും. അമിത മദ്യപാനം, പ്രത്യേകിച്ച് പുകവലിയോടൊപ്പം, 2-3 മടങ്ങ് റിസ്ക് വർധിപ്പിക്കുന്നു. നാവിന്റെ ഉരച്ചിൽ മൂലം ഉണ്ടാകുന്ന മുറിവുകൾ 2-3 ആഴ്ചയ്ക്കുള്ളിൽ സുഖപ്പെടുന്നില്ലെങ്കിൽ ഡോക്ടറെ കാണിച്ച് മരുന്ന് കഴിക്കേണ്ടതാണ്.
-
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും












Click it and Unblock the Notifications