'എന്റേത് തളർന്ന് കിടക്കുന്ന ഒരു നൂല്'; ഒരു സ്ത്രീയും തനിക്കെതിരെ ആരോപണവുമായി വരില്ല: കൊല്ലം തുളസി
സ്ത്രീകള്‍ എന്ന് പറയുന്നത് എപ്പോഴും പുരുഷന് അധീതയായി നില്‍ക്കേണ്ടവളാണെന്ന് നടന് കൊല്ലം തുളസി. സ്ത്രീകളെ സൃഷ്ടിച്ചിരിക്കുന്നത് അങ്ങനെ തന്നെയാണ്. സ്ത്രീ എന്ന് പറയുന്നത് പുരുഷന്റെ ഭാഗമാണ്. സ്ത്രീകള്‍ ഇന്ന് പുരുഷന്മാരേക്കാള് മേലെ വന്നിട്ടുണ്ട്. എങ്കിലും എന്തായാലും പുരുഷന്റെ ഒരു അടി താഴെയായിരിക്കണം സ്ത്രീയെന്നും കൊല്ലം തുളസി പറയുന്നു. മാസ്റ്റർ ബിന്‍ എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗർഭം ധരിക്കാനും പ്രസവിക്കാനുമുള്ള അവകാശം സ്ത്രീകള്‍ക്ക് കിട്ടിയതുകൊണ്ടാണ് ഇതൊക്കെ സംഭവിക്കുന്നത്. അല്ലായിരുന്നെങ്കില്‍ പുരുഷന്മാർക്ക് ഒറ്റക്ക് നടക്കാന്‍ സാധിക്കില്ല. പുരുഷന്മാരുടെ മുറിയില്‍ അവർ പോയി മുട്ടും. ഒരു പുരുഷനെ പീഡിപ്പിച്ചെന്ന് പറയുന്നില്ല. ഇതൊക്കെ സ്വാഭാവികമായ പരിണാമത്തിന്റെ ഭാഗമാണ്.

ആദിമ മനുഷ്യന്റെ ചരിത്രം മുതല്‍ പരിശോധിച്ചാല്‍ പലയിടത്തും ഇതൊക്കെ കാണാന്‍ സാധിക്കും. പരിശുദ്ധരായ ഒറ്റ ദൈവം പോലും നമുക്കില്ല. പിന്നെ ഏതെങ്കിലും ഒരു നടി എന്റെ പേര് പറയും എന്ന പേടി എനിക്കില്ല. അങ്ങനെ ഒരു തെറ്റായ ചിന്ത ഇല്ലാതില്ലെന്നൊന്നും ഞാന്‍ പറയുന്നില്ല. എന്നാല്‍ ഞങ്ങളൊക്കെ മുഖ്യധാരയില്‍ നിന്നും മാറ്റപ്പെട്ടവരാണ്. നടിമാരൊന്നുമായി അടുത്ത ബന്ധമൊന്നും ഇല്ല.
ബലാത്സംഗ സീനൊന്നും ഞാന്‍ അഭിനയിച്ചിട്ടില്ല, അങ്ങനത്തെ സീനിന് എന്നെ വിളിച്ചവരോട് പറ്റില്ലെന്ന് മുഖത്ത് നോക്കി പറയുകയും ചെയ്തിട്ടില്ല. ഇപ്പോള്‍ എനിക്ക് കിട്ടിയാല്‍ ആ സീന്‍ ചെയ്യാന്‍ ആഗ്രഹമുണ്ട്. എന്നാല്‍ ഈ വയസ്സുകാലത്ത് ആരും അത്തരമൊരു വേഷം തരില്ല. സ്ത്രീകളുമായി ബന്ധമില്ലാത്ത ഞങ്ങളെപ്പോലുള്ളവർ എങ്ങനെയാണ് ഇംഗിതം അറിയിക്കുന്നത്.
സ്ത്രീകള്‍ അങ്ങോട്ട് ചെല്ലുകയാണ് ചെയ്യുന്നത്. ആരും ഒരു ജുനിയർ ആർട്ടിസ്റ്റിന്റെ വീട്ടിലേക്ക് പോയിട്ടില്ല. സിദ്ദീഖിന്റെ കാര്യം തന്നെ എടുത്ത് നോക്കിയാല്‍ അവർ മുറിയിലേക്ക് പോയിട്ടുണ്ട്. പക്ഷെ പീഡനം നടന്നതിന് തെളിവുണ്ടോ. തെളിവില്ലാത്ത കാര്യം പറയുന്നത് തെറ്റല്ലേ? അത് മറ്റൊരു കുടുംബം കലക്കുകയല്ലേയെന്നും കൊല്ലം തുളസി ചോദിക്കുന്നു.
ആത്മാഭിമാനമുള്ള ഒരു സ്ത്രീ ഇത്രയും വർഷങ്ങള്‍ ശേഷം ഇങ്ങനെ വരില്ല. എനിക്കെതിരെ ഇത്തരമൊരു ആരോപണം വരില്ല. എന്റെ സൂചിക്ക് അകത്ത് ഈ നൂല് കയറില്ല. അത് തളർന്ന് കിടക്കുന്ന ഒരു നൂലാണ്. പക്ഷെ സ്ത്രീകള്‍ക്ക് വേണമെങ്കില്‍ എന്റെ പേരും പറയാം. അവർ പറഞ്ഞാല്‍ നമുക്ക് നിഷേധിക്കാന്‍ സാധിക്കുമോ?
എന്റെ മുറിയില്‍ വന്ന് സ്ത്രീകള്‍ തട്ടിയിട്ടുണ്ട്. മുറിയുടെ വാതിലില്‍ തട്ടുന്നത് എല്ലാം മറ്റേതിനാണെന്ന് പറയാന്‍ സാധിക്കുമോ? ആളുകള്‍ തമ്മില്‍ മാനസികമായ അടുപ്പം ഉണ്ടാകുകയും അവർ തമ്മില്‍ ശാരീരികമായി ബന്ധപ്പെടുകയും ചെയ്യും. അതില്‍ മറ്റുള്ളവർ ഇടപെടുന്നത് എന്തിനാണ്. എല്ലാ മേഖലയിലും ഇക്കാര്യങ്ങളുണ്ട്. സിനിമയുടെ കാര്യത്തിലേക്ക് വരുമ്പോള്‍ കുറച്ച് പണവും ഗ്ലാമറുമൊക്കെയുണ്ട്. അങ്ങനെയുള്ളവരെ ഇടിച്ച് താഴ്ത്താമെന്ന് മറ്റുള്ളവരെ ഉദ്ദേശമാണ് ഇതിന് പിന്നില്‍.
തകരാതെ നില്ക്കുന്ന ഒരു സംഘടനയാണ് അമ്മ. അതിനെ തച്ചുടയ്ക്കാനുള്ള ഒരു ഗൂഡാലോചനയുടെ പരിണിത ഫലമാണ് ഇപ്പോള്‍ കാണുന്നതെന്ന് ഞാന്‍ പറയും. ഇതൊന്നും ലക്ഷ്യം കാണാന്‍ പോകുന്നില്ല. മൂന്ന് നാല് വർഷങ്ങള്‍ കഴിഞ്ഞ് നോക്കുമ്പോള്‍ ഈ വിഷയങ്ങളൊന്നും ഇവിടെ കാണില്ലെന്നും കൊല്ലം തുളസി പറയുന്നു.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications