Get Updates
Get notified of breaking news, exclusive insights, and must-see stories!

മകളെ കെട്ടിപ്പിടിച്ചതിന് പിന്നാലെ മോശം കമന്റുകൾ; ഒടുവിൽ‌ മറുപടിയുമായി കൃഷ്ണ കുമാറും ഭാര്യയും..

മലയാളികൾ‌ക്ക് ഏറെ പ്രിയപ്പെട്ട താര കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. കൃഷ്ണ കുമാറും ഭാര്യ സിന്ധുവും നാല് മക്കളും സോഷ്യൽ മീഡിയയിൽ സജീവമാണ്. മൂത്ത മകൾ അഹാന നടി എന്ന നിലയിലും പ്രേക്ഷകർക്ക് പരിചിതയാണ്. എന്നാൽ കുറച്ച് ദിവസങ്ങളായി കൃഷ്ണ കുമാറിനെതിരെ രൂക്ഷ വിമർശനമാണ് ഉയർന്ന് വന്നുകൊണ്ടിരിക്കുന്നത്.

ഇളയമകൾ ഹൻസികയുടെ പതിനെട്ടാം പിറന്നാൽ ആഘോഷത്തിന് പിന്നാലെയാണ് വിമർശനം ഉയർന്നത്. കൃഷ്ണ കുമാർ മകളെ കെട്ടിപ്പിടിച്ച് നിൽക്കുന്നതിന് എതിരെയാണ് സോഷ്യൽമീഡിയയിൽ വ്യാപകമായി വിമർശനം ഉയർന്നത്. വളരെ മോശം കമന്റുകളാണ് ഈ ഫോട്ടോയ്ക്ക് വന്നത്. ഇതിന് പിന്നാലെ തന്നെ സിന്ധു കൃഷ്ണ കുമാർ ഇത്തരം കമന്റുകൾക്ക് മറുപടി നൽകിയിരുന്നു

krishna Kumar

ഇത്തരം മോശം കമന്റുകൾ ഇടുന്ന ആൾക്കാർ അറപ്പും വെറുപ്പും ഉളവാക്കുന്ന മനോരോ​ഗികൾ മാത്രം ആണെന്നാണ് കമന്റുകളിൽ ഒന്നിന് സിന്ധുകൊടുത്ത മറുപടി. ഇപ്പോൾ കൃഷ്ണ കുമാറും വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ്. ഇന്ത്യാ​ഗ്ലിറ്റ്സ് എന്ന ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം,

വീഡിയോകളും ഫോട്ടോകളും മോശമായി കാണുന്നവരുടെ കാഴ്ചപ്പാടിന്റെ പ്രശ്നമാണ്. ഇം​ഗ്ലീഷിൽ ഒരു ചൊല്ലുണ്ട്. ഒരാളുടെ ഭക്ഷണം മറ്റൊരാളുടെ വിഷം ആണെന്ന്. നമ്മൾ ഇഷ്ടപ്പെടുന്നത് പലതും മറ്റൊരാൾ തല്ലിപ്പൊളി എന്ന് പറഞ്ഞേക്കാം. അത് ഒരു വശമാണ്. പിന്നെ രാഷ്ട്രീയത്തോടൊക്കെ വിയോജിപ്പ് ഉള്ള ആളുകളുണ്ടാകും. ഇങ്ങനെ എഴുതിക്കളഞ്ഞാൽ നമ്മളെ മാനസികമായി തകർക്കാം എന്നൊക്കെ വിചാരിക്കുന്ന ചിലരുണ്ടാകും.

അത് പോലെ ഇങ്ങനെയൊക്കെ എഴുതി കുറെ വ്യൂസ് ഉണ്ടാക്കി പണം ഉണ്ടാക്കാം എന്ന് കരുതുന്നവരും ഉണ്ടാകാം, അത് എപ്പോഴും അങ്ങനെയാണ് അദ്ദേഹം പറഞ്ഞു.

ഞാൻ എപ്പോഴും മക്കളോട് പറയുന്ന ഒരു കാര്യം ഉണ്ട്, നിങ്ങൾ സോഷ്യൽ മീഡിയയിൽ എന്ത് വേണമെങ്കിലും ചെയ്തുകൊള്ളൂ. പക്ഷേ അത് ക്രിയേറ്റിവും പോസിറ്റീവും ആയിരിക്കണം, ഒരാളെ പറ്റി മോശം പറ‍ഞ്ഞ് പണം ഉണ്ടാക്കിയാൽ നല്ല അടി കിട്ടും. സമയം മോശം ആകുമ്പോൾ വരുന്ന അടിയെന്ന് പറഞ്ഞാൽ അങ്ങനത്തെ അടിയാകും, താങ്ങാനാവില്ല, അദ്ദേഹം പറഞ്ഞു.

ഞാൻ എന്റെ മകളെ കെട്ടിപ്പിടിക്കുന്നതിലും ഉമ്മ കൊടുക്കുന്നതിലും അവർ വലിപ്പവും ചെറുപ്പമാണ് പറയുന്നത്. ബന്ധങ്ങളെ ശരിക്കും മനസിലാക്കാത്ത ആളുകൾ ഉണ്ട് . അവരുടെ വീട്ടിൽ ചിലപ്പോൾ വളരെ ദുഷിച്ച രീതിയിൽ ആകും കുടുംബം. താറുമാറായ കുടുംബം ആയിരിക്കും. അത് അവർക്ക് ഉണ്ടാക്കുന്ന കോംപ്ലക്സ് ആണ്. അതിനെ കുറ്റം പറയാൻ പറ്റില്ല, അയാൾ അനുഭവിക്കുന്നതിൽ നിന്ന് തോന്നുന്നതാകും, എന്നാണ് കൃഷ്ണ കുമാർ പറഞ്ഞത്.

അതേസമയം, തന്റെ മകളെ അച്ഛൻ കെട്ടിപ്പിടിച്ചപ്പോൾ അവളുടെ മാനസികാവസ്ഥ എന്തായിരിക്കും എന്ന് വിശകലനം ചെയ്യാൻ എക്‌സ്‌ട്രാ ഓർഡിനറി തലച്ചോറുമായി വന്ന എല്ലാവർക്കും നമസ്കാരം. അത്തരക്കാർ അറപ്പും വെറുപ്പും
ഉളവാക്കുന്ന മനോരോ​ഗികൾ മാത്രമാണ് എന്നാണ് സിന്ധു പറഞ്ഞത്. വീഡിയോയ്ക്ക് വന്ന മെസേജും കമന്റമൊന്നും താൻ ഡിലീറ്റ് ചെയ്യുന്നില്ലെന്നും ഈ കമന്റുകൾ ഒട്ടുമിക്ക മലയാളികളുടേയും മനോഭാവത്തിന്റെ തെളിവാണെന്നും സിന്ധു പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+