നടന്‍ കുണ്ടറ ജോണി അന്തരിച്ചു
നടന്‍ കുണ്ടറ ജോണി അന്തരിച്ചു. 71 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. നെഞ്ച് വേദനയെ തുടർന്ന് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
1979-ൽ അഗ്നിപർവ്വതം എന്ന ചലച്ചിത്രത്തിലൂടെയാണ് ഇദ്ദേഹം അഭിനയരംഗത്തെത്തിയത്. പിന്നീട് നിരവധി വില്ലൻ കഥാപാത്രങ്ങളിലൂടെ അദ്ദേഹം മലയാളികളുടെ മനസിൽ ഇടം നേടി. കിരീടത്തിലലെ ജോണി അവതരിപ്പിച്ച പരമേശ്വരൻ എന്ന കഥാപാത്രത്തെ മലയാളി മറക്കാൻ ഇടയില്ല. പെരുവണ്ണാപുരത്തെ വിശേഷം, നാടോടിക്കാറ്റ്,ചെങ്കോൽ, തട്ടകം,ഓഗസ്റ്റ് 15, ഹലോ, അവൻ ചാണ്ടിയുടെ മകൻ, ഭാർവചരിതം മൂന്നാം ഖണ്ഡം, ബൽറാം v/s താരാദാസ്, ഭരത്ചന്ദ്രൻ ഐപിഎസ് എന്നിങ്ങനെ നൂറോളം ചിത്രങ്ങളിൽ വേഷമിട്ടു.വാഴ്‌കൈ ചക്രം, നാഡിഗൻ എന്നീ തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

ഉണ്ണി മുകുന്ദൻ നായകനായ മേപ്പടിയാനാണ് അവസാന ചിത്രം. കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിലെ അധ്യാപികയായ സ്റ്റെല്ലയാണ് ഭാര്യ.












Click it and Unblock the Notifications