മമ്മൂക്കയ്ക്ക് ഷർട്ട് സമ്മാനിച്ച് നടൻ കുഞ്ചന്റെ മകൾ അശ്വതി; ഈ സമ്മാനത്തിന് ഒരു പ്രത്യേകതയുണ്ട്
മമ്മൂട്ടിയെ അസൂയയോടെ നോക്കാത്ത ആളുകൾ കുറവായിരിക്കും. എഴുപത് വയസ്സ് കഴിഞ്ഞ മമ്മൂട്ടി ഫാഷന്റെയും ട്രെന്റിന്റേയും കാര്യത്തിൽ യുവനടന്മാരെക്കാളും മുന്നിലാണ്. മമ്മൂക്ക ധരിക്കുന്ന ഡ്രസുകൾ ട്രെന്റായി മാറാറുമുണ്ട്. ഇപ്പോൾ മമ്മൂട്ടിക്ക് ഷർട്ട് സമ്മാനിച്ചിരിക്കുകയാണ് നടൻ കുഞ്ചന്റെ മകളും പ്രശസ്ത ഫാഷൻ ഡിസൈനറുമായ സ്വാതി കുഞ്ചൻ. വൈറ്റ് മുസ്താഷ് എന്ന സ്വന്തം ബ്രാന്റിന്റെ ഷർട്ടാണ് സ്വാതി മമ്മൂട്ടിക്ക് സമ്മാനിച്ചത്. നടൻ കുഞ്ചനും മമ്മൂട്ടിയ അടുത്ത സൗഹൃദം പുലർത്തുന്നവരാണ്.
സ്വാതി മമ്മൂക്കായുടെ വീട്ടിലെത്തിയാണ് പ്രത്യേകം ഡിസൈൻ ചെയ്ത ചുവന്ന ഷർട്ട് സ്വാതി സമ്മാനമായി നൽകിയത്. ചിത്രങ്ങൾ വൈറ്റ് മുസ്താഷിന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. ഫാഷൻ ഡിസൈനിംഗ് രംഗത്ത് തന്റേതായ സ്ഥാനം കണ്ടെത്തിയ വ്യക്തിയാണ് സ്വാതിയ
നിത അംബാനിയുടെ ഹർ സർക്കിൾ, ഫെമിന എന്നിവയിൽ പ്രവർത്തിച്ചു പരിയമുണ്ട് സ്വാതിക്ക്.

ഫെമിനയിലെ ഹെഡ് സ്റ്റൈലിസ്റ്റ് അക്ഷിത സിംഗിന് കീഴിലായിരുന്നു സ്വാതി ആദ്യം ജോലി നോക്കിയത്. പിന്നീട് ഹെഡ് സ്റ്റൈലിസ്റ്റ് ആയി. ഇന്ന് ലക്ഷങ്ങൾ പ്രതിഫലം വാങ്ങുന്ന ഫാഷൻ സ്റ്റൈലിസ്റ്റ് ആണ്.
അടുത്തിടെ ആരാധകൻ കൊടുത്ത ഷർട്ട് ധരിച്ച് മമ്മൂട്ടി എത്തിയിരുന്നു. മലപ്പുറം സ്വദേശി ജസ്ഫർ കോട്ടക്കുന്ന് ഡിസൈൻ ചെയ്ത ഷർട്ടാണ് മമ്മൂട്ടി ധരിച്ചത്. മസ്കുലർ ഡിസ്ട്രോഫി എന്ന രോഗം ബാധിച്ച് കഴുത്തിന് താഴെ തളർന്ന ജാസ്ഫർ ചുണ്ടുകൾക്കിടയിൽ ബ്രഷ് കടിച്ച് പിടിച്ചാണ് ചിത്രങ്ങൾ വരയ്ക്കുന്നത്. അങ്ങനെ സ്വന്തമായി ഡിസൈൻ ചെയ്ത ചിത്രം ലിനൻ ഷർട്ടിൽ വരച്ചാണ് ജാഫർ മമ്മൂട്ടിക്ക് സമ്മാനിച്ചത്. തന്റെ ഷർട്ട് സ്നേഹത്തോടെ വാങ്ങിവെച്ചെങ്കിലും മമ്മൂട്ടി അത് ധരിക്കുമെന്ന ജാഫർ കരുതിയിരുന്നില്ല.












Click it and Unblock the Notifications