Get Updates
Get notified of breaking news, exclusive insights, and must-see stories!

അന്ന് സീരിയൽ ലൊക്കേഷനിൽ എന്താണ് നടന്നത്, മർദ്ദിച്ചത് എന്തിന്? ആ ദിവസം നടന്ന സംഭവത്തെക്കുറിച്ച് മഹേഷ്..

പ്രമുഖ സിനിമ- സീരിയൽ നടൻ മഹേഷിനെ അടുത്തിടെ ഒരു സീരിയൽ സെറ്റിൽ നിന്നും അസിസ്ന്റന്റ് ഡയറക്ടർ മർദ്ദിച്ചിരുന്നു. ഇപ്പോൾ എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കുകയാണ് മഹേഷ്. സീരിയൽ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മഹേഷ് ഇക്കാര്യം പറയുന്നത്.

' ഞാൻ കരുതുന്നത് മനപൂർവ്വം ആകാൻ വഴിയില്ല. ചിലർക്ക് ചില നിമിഷങ്ങളിൽ ചില വികാരങ്ങൾ വരാം. അതിന്റെ പുറത്ത് ആകണേ എന്നാണ് എന്റെ പ്രാർത്ഥന. അല്ലാതെ മുൻ വൈരാഗ്യം വെച്ച് ചെയ്യാൻ അദ്ദേഹത്തിനെ എന്നെയോ എനിക്ക് അദ്ദേഹത്തെയോ മുൻപരിചയമില്ല. ഒരു ഏഴെട്ട് ഷെഡ്യൂളിൽ ആയിട്ട് വർക്ക് ചെയ്യുന്നുണ്ട്. ഞാൻ പലപ്പോഴും അദ്ദേഹത്തെ ഹൈപ്പർ ആയിട്ട് കണ്ടിട്ടുണ്ട്.

mahesh

ഒരു ഉദാഹരണം പറയുകയാണെങ്കിൽ ഇതിനകത്ത് അഭിനയിക്കുന്ന നായികയും വേറൊരു നടനും റീൽ ചെയ്തുകൊണ്ടിരിക്കുമ്പോൾ ഇവൻ ഒന്നുരണ്ട് പ്രാവശ്യം ഡ്രസ് ചെയ്ഞ്ച് വന്നുപറഞ്ഞിട്ടും സമയത്തെ ചെയ്യാത്തപ്പോൾ അവരുടെ നേരെ ഫോൺ വലിച്ചെറിഞ്ഞിട്ടുണ്ട്. പാലക്കാട്ട് ഷൂട്ട് ചെയ്യുമ്പോൾ ജോ എന്ന് പറയുന്ന ആൾ ആരോടൊ ഉള്ള ദേഷ്യത്തിന് സ്വന്തം ഫോൺ നിലത്ത് എറിഞ്ഞ് പൊട്ടിച്ചിട്ടുണ്ട്.,'' മഹേഷ് പറയുന്നു.

ഇവിടെ എന്താണ് സംഭവിച്ചത് എന്നാൽ, ഇതിന്റെ സംവിധായകൻ പിന്നീട് പറഞ്ഞ് ഞാൻ അറിയുന്നതാണ് ഈ ജോ എന്ന് പറയുന്ന അദ്ദേഹത്തിന് ആരോ പറഞ്ഞുകൊടുത്ത് എന്നെക്കുറിച്ച് തെറ്റിദ്ധാരണ ഉണ്ടായി. ഞാൻ അദ്ദേഹം മയക്ക്മരുന്ന് ഉപയോഗിക്കുന്ന ആളാണ് എന്ന് പറഞ്ഞുവെന്ന്. ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല. കാരണം ഞാൻ അത് കണ്ടിട്ടില്ല. ഇദ്ദേഹം സിഗരറ്റ് വലിക്കുന്നതോ മദ്യപിക്കുന്നതോ എന്തെങ്കിലും ഡ്രഗ്‌സ് ഉപയോഗിക്കുന്നത് ഞാൻ കണ്ടില്ല.

ശരിക്കും എനിക്ക് ജോ എന്ന് പറയുന്ന അസിസ്റ്റന്റ് ഡയറക്ടറോട് ബഹുമാനം തോന്നിയിട്ടുണ്ട്. കാരണം ഇപ്പോഴത്തെ ലൊക്കേഷൻ ഏതാണ്ട് മൂന്ന് നാല് നിലയുണ്ട്. ഈ കുട്ടിയാണ് ഈ ഈ നിലമൊത്തം കേറിയിറങ്ങി നടന്ന് കാര്യങ്ങൾ ചെയ്യുന്നത്. ഈ സീരിയൽ ആദ്യം സൈൻ ചെയ്ത ദിവസം ഇതിന്റെ സംവിധായകനോട് ഞാൻ പറഞ്ഞതാണ് എനിക്ക് നേരത്തെ സീൻ വേണമെന്ന്.

ഈ സംഭവം നടന്ന ദിവസം രാവിലെ തൊട്ട് ഉച്ചവരെ ചോദിച്ചിട്ടും എനിക്ക് സീൻ തന്നില്ല. എന്തുകൊണ്ട് ഈ സീൻ നേരത്തെ തന്നില്ലെന്ന് ചോദിച്ചപ്പോൾ സംവിധായകൻ അവനോട് ചോദിച്ചു.

മഹേഷേട്ടന് എന്തുകൊണ്ട് നേരത്തെ കൊടുത്തില്ലെന്ന്. കൊടുക്കാൻ പറ്റിയില്ലെന്ന് പറഞ്ഞു. അതെന്താ കൊടുക്കാൻ പറ്റാത്തത് എന്ന് ചോദിച്ചപ്പോൾ ആ പറ്റിയില്ല അത് ക്യാമറയുടെ മുന്നിൽ ചെയ്താൽ മതിയെന്ന് പറഞ്ഞു. അപ്പോൾ ഞാൻ പറഞ്ഞു പറ്റില്ല എനിക്ക് സീൻ നേരത്തെ കിട്ടണമെന്ന് വാശിപറഞ്ഞു.

ഇവൻ മുകളിൽ നിന്ന് വന്ന് എന്നെ തള്ളി. ഞാൻ റൗണ്ട് കോമ്പ് കൊണ്ട് മുടി ചീകുവായിരുന്നു. എന്നെ തള്ളിയും ആ തള്ളിയതിന്റെ ഇതിൽ ഞാൻ ഇങ്ങനെ വീശി. അപ്പോൾ അവൻ ഒറ്റയിടി ഇടിക്കുകയായിരുന്നു ഹാർട്ടിന്റെ തൊട്ടുമേലെ ഷോൾഡറിന്റെ താഴെയായിട്ടും,'' മഹേഷ് പറയുന്നു.

'' മേജർ ഹാർട്ടിന്റെ ഇഷ്യൂ കഴിഞ്ഞ് നിൽക്കുന്ന ആളാണ് ഞാൻ. അന്ന് കുറച്ച് കഴിഞ്ഞപ്പോൾ ശ്വാസം മുട്ടൽ അനുഭവപ്പെട്ടു. എന്നിട്ടും ഞാൻ രണ്ട് സീൻ തീർത്തു. ഞാൻ കാരണം നിർമ്മാതാവിന് നഷ്ടം വരരുത്. അത് കഴിഞ്ഞ് ഞാൻ ഹോസ്പിറ്റലിൽ പോയി. അപ്പോൾ വേരിയേഷനുണ്ട്. ഹാർട്ടിന്റെ മിടിപ്പ് കൂടുതലായിരുന്നു, അത് താഴാനും പമ്പിംഗ് ഓക്കെയാക്കാനും മരുന്ന് തന്നു,'' അദ്ദേഹം പറഞ്ഞു

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+