റിവ്യൂവിനെ കുറിച്ച് മമ്മൂട്ടിക്ക് പറയാനുള്ളത് കേട്ടോ..? 'അതുകൊണ്ട് മാത്രം സിനിമ രക്ഷപ്പെടില്ല'
മലയാള സിനിമയില്‍ അടുത്ത കാലത്തായി ഏറെ വിവാദമുണ്ടായ സംഭവമാണ് സിനിമാ റിവ്യൂവും അതിനെതിരായ നടപടികളും. ആദ്യ ദിനം തന്നെ സിനിമ കണ്ട് അതിനെ കുറിച്ച് മോശം അഭിപ്രായം പറയുന്നത് സിനിമയെ ബാധിക്കുന്നു എന്നാണ് ഒരു വിഭാഗം ചലച്ചിത്ര പ്രവര്‍ത്തകരുടെ വാദം. യൂട്യൂബേഴ്‌സും വ്‌ളോഗര്‍മാരും ആദ്യ ദിനം തന്നെ സിനിമാ റിവ്യൂ ചെയ്യുന്നത് കാഴ്ചക്കാരെ കുറയ്ക്കുന്നു എന്നാണ് ഇവര്‍ പറയുന്നത്.
റിലീസ് ദിവസം തന്നെ സിനിമാ റിവ്യൂ നടത്തുന്ന യുട്യൂബര്‍മാര്‍ക്കെതിരെ സിനിമാമേഖലയില്‍ നിന്ന് കടുത്ത വിമര്‍ശനങ്ങള്‍ ആണ് ഉയര്‍ന്നിരുന്നത്. എന്നാല്‍ നല്ല സിനിമകളെ അംഗീകരിക്കാറുണ്ടെന്നും മോശം സിനിമയെ അങ്ങനെ തന്നെയാണ് അവതരിപ്പിക്കുന്നത് എന്നുമാണ് റിവ്യൂവേഴ്‌സിന്റെ വാദം. അതിനിടെ ഇത് സംബന്ധിച്ച കേസില്‍ ഹൈക്കോടതി ഇടപെലും ഉണ്ടായിരുന്നു.

ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ മമ്മൂട്ടി. ജ്യോതികക്കൊപ്പം അഭിനയിക്കുന്ന ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതല്‍ ദി കോര്‍ എന്ന സിനിമയുടെ പ്രസ് മീറ്റില്‍ സംസാരിക്കവെ ആയിരുന്നു റിവ്യൂ ബോംബിംഗിനെ കുറിച്ചുള്ള തന്റെ നിലപാട് മമ്മൂട്ടി വ്യക്തമാക്കിയത്. റിവ്യു ചെയ്യുന്നത് നിര്‍ത്തിയതുകൊണ്ട് മാത്രം ഒരു സിനിമയും രക്ഷപ്പെടില്ല എന്നാണ് മമ്മൂട്ടി പറഞ്ഞത്.
'പ്രേക്ഷകര്‍ കാണണമെന്ന് തീരുമാനിക്കുന്നത് അവര്‍ക്ക് ഇഷ്ടപ്പെട്ട സിനിമയാണ്. അവരവര്‍ പറയേണ്ടത് അവരവരുടെ അഭിപ്രായമാണ്,' മമ്മൂട്ടി പറഞ്ഞു. താനിത് മുമ്പും പറഞ്ഞിട്ടുള്ളതാണ് എന്നും നമുക്കൊരു അഭിപ്രായ സ്വാതന്ത്ര്യമുണ്ട് എന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു. അത് നമ്മുടെ അഭിപ്രായങ്ങള്‍ തന്നെയായിരിക്കണം എന്നും എന്നാല്‍ വേറെ ഒരാളുടെ അഭിപ്രായം പറഞ്ഞാല്‍ നമ്മുടെ അഭിപ്രായം പോയി എന്നും അദ്ദേഹം വ്യക്തമാക്കി.
നമ്മുടെ അഭിപ്രായങ്ങള്‍ക്ക് അനുസരിച്ച് തന്നെയാണ് സിനിമ കാണേണ്ടത് എന്നും സിനിമ കാണണോ വേണ്ടയോ എന്ന് നമുക്ക് തോന്നണം എന്നും മമ്മൂട്ടി പറഞ്ഞു. അതേസമയം റിവ്യൂവും റോസ്റ്റിംഗും രണ്ടാണെന്നും മമ്മൂട്ടി പറഞ്ഞു. അതേസമയം റിവ്യൂ ചെയ്യുന്നത് നല്ലതാണെന്നും താന്‍ റിവ്യൂകളില്‍ നിന്നും നിരവധി കാര്യങ്ങള്‍ പഠിക്കാറുണ്ടെന്നുമായിരുന്നു ജിയോ ബേബിയുടെ പ്രതികരണം.
ഓരോരുത്തരുടേയും അഭിരുചികള്‍ വ്യത്യാസപ്പെട്ടേക്കാം എന്നും അദ്ദേഹം പറഞ്ഞു. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ ഉള്‍പ്പെടെയുള്ള സിനിമകളില്‍ മോശമായ കാര്യങ്ങള്‍ സംഭവിച്ചിട്ടുണ്ട് എന്നും ജിയോ ബേബി പറഞ്ഞു. നല്ല റിവ്യൂവേഴ്സ് പറഞ്ഞിട്ടാണ് അതൊക്കെ താന്‍ മനസിലാക്കിയത് എന്നും അദ്ദേഹം പറഞ്ഞു. എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യമുള്ള നാടാണിത് എന്നും അഅദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം ഭേദപ്പെട്ട സിനിമയെ ഭയങ്കര മോശമായി പറയുന്നത് കാണാറുണ്ടെന്നും താനതിനെ വില കല്‍പ്പിക്കുന്നില്ല എന്നും ജിയോ ബേബി വ്യക്തമാക്കി. അതേസമയം മമ്മൂട്ടിയുടെ വരാനിരിക്കുന്ന ചിത്രങ്ങളില്‍ ഏറ്റവും പ്രതീക്ഷയുള്ള ചിത്രങ്ങളിലൊന്നാണ് കാതല്‍. ജിയോ ബേബി സംവിധാനം ചെയ്യുന്ന ഏഴാമത്തെ ചിത്രമാണ് കാതല്‍.












Click it and Unblock the Notifications