'ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല'; കുഞ്ഞാറ്റയ്ക്ക് സർപ്രൈസ്; ഫോട്ടോ പങ്കുവെച്ച് മനോജ് കെ ജയനും
നടൻ മനോജ് കെ ജയന്റെയും നടി ഉർവശിയുടേയും മകളായ കുഞ്ഞാറ്റ എന്ന് വിളിക്കുന്ന തേജ ലക്ഷ്മിയെ പ്രേക്ഷകർക്ക് പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമേയില്ല. കാരണം കുഞ്ഞാറ്റയെ വളരെ ചെറുപ്പത്തിൽ തന്നെ മലയാളി പ്രേക്ഷകർ കണ്ടുതുടങ്ങിയതാണ്. വിദേശത്താണ് കുഞ്ഞാറ്റ പഠിക്കുന്നത്. ഇപ്പോൾ അവധി ആഘോഷിക്കാൻ നാട്ടിലെത്തിയിരിക്കുകയാണ്.
ഇപ്പോൾ പിറന്നാൾ ആഘോഷിക്കാൻ എത്തിയ തനിക്ക് ലഭിച്ച സർപ്രൈസിനെക്കുറിച്ച് പറയുകയാണ് കുഞ്ഞാറ്റ. ഇൻസ്റ്റഗ്രാമിലാണ് കുഞ്ഞാറ്റ ഇക്കാര്യം പറഞ്ഞത്. ബോളിവുഡ് താരം വരുൺ ധവാനൊപ്പം ഉള്ള ചിത്രമാണ് കുഞ്ഞാറ്റ പങ്കുവെച്ചത്. പിറന്നാൾ ആഘോഷിക്കാൻ കൊച്ചി മാരിയറ്റ് ഹോട്ടലിൽ എത്തിയപ്പോഴാണ് ഒട്ടും പ്രതീക്ഷിക്കാതെ വരുൺ ധവാനെ കണ്ട് മുട്ടിയത്. സുഹൃത്തുക്കൾക്കൊപ്പം ഭക്ഷണം കഴിക്കുകയായിരുന്നു അദ്ദേഹം.

സ്വപ്ന തുല്യമായ രീതിയിൽ പിറന്നാൾ ആഘോഷിക്കാൻ അവസരം ഒരുക്കിയതിന് ദൈവത്തിന് നന്ദി എന്ന കുറിപ്പിനൊപ്പമാണ് വരുണ് ധവാനൊപ്പമുള്ള ഫോട്ടോ കുഞ്ഞാറ്റ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. എന്റെ ജന്മദിനം വൈകി ആഘോഷിച്ചതിന് ദൈവത്തിന് നന്ദി.
ഇതുവരെ കിട്ടിയതിൽ വെച്ച് ഏറ്റവും വലിയ ജന്മദിന സമ്മാനം. ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല, വരുൺ ധവാന്റെ കൂടെയുള്ള ഫോട്ടോ പങ്കുവെച്ച് കുഞ്ഞാറ്റ പറഞ്ഞു. മനോജ് കെ ജയനും വരുണും കുഞ്ഞാറ്റയും ഉള്ള ഫോട്ടോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. നിരവധി പേരാണ് ചിത്രത്തിന് കമന്റുകളുമായി എത്തുന്നത്.












Click it and Unblock the Notifications