'ജൂൺ 15നാണ് മഹാനടന്റെ വിളി വന്നത്'; നടൻ കൊല്ലം ഷായ്ക്ക് വേണ്ടി മമ്മൂട്ടി ചെയ്ത സഹായത്തെക്കുറിച്ച് മനോജ്
കർക്കശക്കാരൻ ആണെങ്കിലും വളരെ സ്നേഹവും കരുതലും നന്മയുമൊക്കെ ഉള്ള മനുഷ്യനാണ് മമ്മൂട്ടി എന്ന് പലരും പറയാറുണ്ട്. അത് തെളിയിക്കുന്ന എത്രയോ സംഭവങ്ങൾ ഉണ്ടായിട്ടുമുണ്ട്. സഹായം തേടി എത്തുന്ന എത്രയോ പേർക്ക് മമ്മൂട്ടി തണലായിട്ടുണ്ട്.
അദ്ദേഹത്തിന്റെ കൈത്താങ്ങ് കൊണ്ട് ജീവിതത്തിലേക്ക് തിരിച്ചുവന്ന മനുഷ്യന്മാർ ഇപ്പോഴും മമ്മൂട്ടിയെ സ്നേഹത്തോടെയാണ് ഓർക്കുന്നത്. ഇപ്പോൾ അത്തരത്തിൽ ഉള്ള ഒരു അനുഭവം ആണ് സിനിമ-സീരിയൽ താരം മനോജ് കുമാർ പങ്കുവെയ്ക്കുന്നത്.

സിനിമ- സീരിയൽ നടൻ കൊല്ലം ഷായുടെ ഹൃദയ ശസ്ത്രക്രിയ സൗജ്യനമായി നടത്താൻ മമ്മൂട്ടി ഇടപെട്ടതിനെക്കുറിച്ചാണ് മനോജ് തുറന്നുപറയുന്നത്. മമ്മൂട്ടി ഇടപെട്ടതുകൊണ്ടാണ് ശസ്ത്രക്രിയ സൗജന്യമായി നടത്താൻ സാധിച്ചതെന്ന് മനോജ് തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞു. മമ്മൂട്ടിയോടുള്ള സ്നേഹവും നന്ദിയുമൊക്കെ അദ്ദേഹം അറിയിക്കുന്നുണ്ട്.
മമ്മൂട്ടി ഇടപെട്ടതിൻറെ അടിസ്ഥാനത്തിൽ തിരുവനന്തപുരത്തെ ആശുപത്രിയിൽ ഷായുടെ ചികിത്സ സൗജന്യമായി ചെയ്യാനുള്ള സൗകര്യം ഒരുങ്ങിയ കാര്യമാണ് മനോജ് വീഡിയോയിലൂടെ പങ്കുവെക്കുന്നത്.
ശസ്ത്രക്രിയയ്ക്കു വേണ്ടിവരുന്ന ഭീമമായ തുക കണ്ടെത്താൻ വിഷമിക്കുന്നതിനിടയിലാണ് മനോജ് മെസ്സേജ് അയച്ച് മമ്മൂട്ടിയെ ഷായുടെ വിവരം അറിയിച്ചത്. തുടർന്നാണ് മനോജിനെ ഫോണിൽ വിളിച്ച് ഷായുടെ ചികിത്സയ്ക്ക് വേണ്ട സഹായം ചെയ്യാം എന്ന് മമ്മൂട്ടി അറിയിച്ചത്.
മഹാനടന്റെ വിളി തന്നിലേക്ക് എത്തുകയായിരുന്നുവെന്നും സ്‌നേഹമുള്ള സിംഹം എന്നേ തനിക്ക് ആ മുഷ്യനെ പറയാൻ പറ്റൂവെന്നും മനോജ് പറയുന്നു. മമ്മൂക്ക എന്ന് ഞാൻ സേവ് ചെയ്ത നമ്പറിൽ നിന്ന് ജീവിതത്തിൽ ആദ്യമായി കോൾ വന്നു എന്ന് പറഞ്ഞുകൊണ്ടാണ് മനോജ് വീഡിയോ തുടങ്ങുന്നത്. പിന്നീടാണ് എന്താണ് സംഭവം എന്ന് മനോജ് പറയുന്നത്.
സീരിയൽ കുടുംബം എന്ന മൂന്ന് വാട്‌സ്ആപ്പ് ഗ്രൂപ്പ് ഞങ്ങൾക്കുണ്ട്. ഈ സീരിയൽ കുടുംബത്തിലെ അംഗമാണ് കൊല്ലം ഷാ എന്ന് പറയുന്ന കലാകാരൻ. അദ്ദേഹം സിനിമയിലും സീരിയലിലുമൊക്കെ അഭിനയിച്ചിട്ടുണ്ട്. ഷാ ഇക്കക്ക് സുഖമോ ദേവി എന്ന സീരിയലിൽ അഭിനയിച്ചുകൊണ്ടിരിക്കുമ്പോൾ നെഞ്ച് വേദന വന്നു. ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് നാല് ബ്ലോക്ക് ഉണ്ടെന്ന് മനസ്സിലായത്. ലക്ഷങ്ങൾ ആണ് അത് മാറ്റാൻ ആവശ്യം, മനോജ് പറയുന്നു.
എങ്ങനെയാണ് അത്രയും വലിയ തുക കണ്ടെത്തുക എന്ന ആശങ്ക എല്ലാവർക്കും ഉണ്ടായിരുന്നതായി മനോജ് പറഞ്ഞു. ആത്മസംഘടന 25000 രൂപ പാസാക്കി അദ്ദേഹത്തിന് കൊടുത്തു. പക്ഷേ ലക്ഷങ്ങൾ ചെലവ് വരുന്നതാണ്.. നമ്മൾക്ക് എത്ര കണ്ട് ചെയ്യാൻ പറ്റുമെന്ന് അറിയില്ല. സീമയോട് പറഞ്ഞപ്പോൾ സീമ 25000 രൂപ സംഘടിപ്പിച്ച് അക്കൗണ്ടിലേക്ക് അയച്ചു കൊടുത്തു, മനോജ് പറഞ്ഞു.
പിന്നീടാണ് താൻ ഷാ ഇക്കയുടെ ഫോട്ടോയും നമ്പറും വെച്ച് മമ്മൂക്കക്ക് മെസേജ് അയച്ചതെന്ന് മനോജ് പറയുന്നു. ജൂൺ 7 ന് ആണ് മെസേജ് അയച്ചത്. പക്ഷേ മമ്മൂക്ക തിരിച്ച് മെസേജ് അയച്ചില്ല. മമ്മൂക്കക്ക് അത് ഇഷ്ടപ്പെട്ടില്ലേ എന്ന് കരുതി സോറിയൊക്കെ പറഞ്ഞ് ഞാൻ വീണ്ടും മെസേജ് അയച്ചു. അതിനും മറുപടി അയച്ചില്ല, മനോജ് പറഞ്ഞു.
പിന്നീട് തന്നെ ഞെട്ടിച്ചുകൊണ്ടായിരുന്നു മമ്മൂട്ടിയുടെ ഫോൺകോൾ തനിക്ക് വന്നതെന്നും മനോജ് പറയുന്നു. ജൂൺ 15 ന് 6.55നാണ് തന്റെ ഫോണിൽ മമ്മൂക്കയുടെ കോൾ വരുന്നതെന്നും തനിക്ക് എന്താണ് പറയേണ്ടതെന്ന് കിട്ടിയില്ലെന്നും മനോജ് പറഞ്ഞു. കൊല്ലം ഷായുടെ കാര്യം താൻ വിളിച്ച് പറയാമെന്ന് മമ്മൂട്ടി പറയുകയും അന്ന് രാത്രി തന്നെ മമ്മൂക്ക അവിടേക്ക് വിളിച്ചു പറയുകയും ചെയ്തെന്ന് മനോജ് പറഞ്ഞു,
പൂർണമായും സൗജ്യനം എന്ന രീതിയിലേക്ക് കാര്യങ്ങൾ എത്തിയെന്നും മനോജ് പറഞ്ഞു. മമ്മൂട്ടി നേരിട്ട് തന്നെ വിളിച്ചതും ഇത്രയും വലിയ സഹായം ചെയ്തതും ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത ഭാഗ്യമാണെന്നും മനോജ് പറയുന്നു. ജൂൺ 27ന് ആയിരുന്നു കാെല്ലം ഷാ യുടെ ശസ്ത്രക്രിയ.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ












Click it and Unblock the Notifications