'ആ സിനിമ കണ്ടപ്പോഴാണ് മനസ്സിൽ സ്പാർക്ക് വന്നത്, ഉമ്മൻ ചാണ്ടി സാറായി ദുൽഖർ അഭിനയിക്കണം': മനോജ്
തന്റെ മനസ്സിലെ ഒരു ആഗ്രഹം തുറന്നുപറഞ്ഞിരിക്കുതകയാണ് നടൻ മനോജ്. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ജീവിത കഥ സിനിമയാക്കണമെന്നും അതിൽ ദുൽഖർ സൽമാൻ നായകനാകണമെന്നുമാണ് മനോജ് പറയുന്നത്.
അതിനുള്ള കാരണവും മനോജ് പറയുന്നുണ്ട്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് മനോജ് ഇക്കാര്യം പറയുന്നത്. സലാല മൊബൈൽ എന്ന സിനിമ കണപ്പോഴാണ് ദുൽഖർ ഉമ്മൻചാണ്ടിയായി അഭിനയിച്ചാൽ എങ്ങനെ ഉണ്ടാകും എന്ന തോന്നൽ ഉണ്ടായതെന്നും മനോജ് പറയുന്നു.

സിനിമയിൽ മമ്മൂട്ടി വന്ന് ഉമ്മൻ ചാണ്ടിയുടെ ചെറുപ്പ കാലത്തെപ്പറ്റിയുള്ള ഓർമകൾ പങ്കുവയ്ക്കുന്നതും തുടർന്ന് ദുൽഖർ സൽമാൻ ഉമ്മൻ ചാണ്ടി എന്ന ജനനായകനായി സിനിമയിൽ പ്രത്യക്ഷപ്പെടുന്നതും ആണ് തന്റെ മനസ്സിൽ കഥ വരുന്നതെന്നും മനോജ് പറയുന്നു.
ജീവിതത്തിൽ ഒരു തെറ്റും ചെയ്യാതെ ഏറെ ക്രൂശിക്കപ്പെട്ടിട്ടും ഒന്നും പുറത്തുകാണിക്കാതെ ജനങ്ങളെ സേവിക്കുന്നതിൽ മാത്രം ശ്രദ്ധിച്ച രാഷ്ട്രീയ നേതാവിന്റെ ജീവിതകഥ ദുൽഖർ എന്ന പാൻഇന്ത്യൻ നായകൻ അഭ്രപാളിയിൽ എത്തിച്ചാൽ ലോകം മുഴുവൻ ശ്രദ്ധിക്കപ്പെടുമെന്നും മനോജ് പറയുന്നു.
ദുൽഖർ സൽമാനെ ഉമ്മൻ ചാണ്ടിയുടെ രൂപത്തിലേക്ക് മാറ്റിയ ഒരു ഗ്രാഫിക്സ് ചിത്രവും മനോജ് കുമാർ വിഡിയോയിൽ കാണിക്കുന്നു. ഇന്ന് രാവിലെ ഞാൻ ടി വി കണ്ട് കൊണ്ട് ചായ കുടിക്കുകയായിരുന്നു. ടിവിയിൽ സലാല മൊബൈൽസ് എന്നൊരു സിനിമയായിരുന്നു ഉണ്ടായിരുന്നത്. ഞാനും കൂടി അഭിനയിച്ച സിനിമയാണ്.
സിനിമയിൽ ദുൽഖറെ കണ്ടപ്പോൾ മനസ്സിലേക്ക് ഒരു സ്പാർക്ക് വന്നു. ഉമ്മൻ ചാണ്ടി സാറിന്റെ ജീവചരിത്രം സിനിമയാകുന്നു. ഉമ്മൻ ചാണ്ടി സാറിന്റെ ജീവ ചരിത്രം ഒരു സിനിമയായാൽ അത് വലിയൊരു സംഭവം ആകും. അദ്ദേഹം മലയാള കരയ്ക്ക് അത്ര പ്രിയങ്കരനാണ്. ഉമ്മൻ ചാണ്ടി സാറായി ദുൽഖർ അഭിനയിച്ചാൽ നല്ല രസമായിരിക്കും, കാരണം ദുൽഖറിന് അദ്ദേഹത്തിന്റെ ഒരു സാദൃശ്യമുണ്ട്.
ദുൽഖറിന്റെ മുഖം മേക്ക് ഓവർ ചെയ്തെടുത്താൽ ഉമ്മൻ ചാണ്ടി സാർ ആക്കാൻ പെട്ടെന്ന് കഴിയുമെന്നും ഒരുപാട് പ്രതിസന്ധികളിലൂടേsയും അനുഭവങ്ങിളൂടേയും കടന്നുപോയ മനുഷ്യനാണ് അദ്ദേഹമെന്നും അദ്ദേഹത്തിന്റെ ജീവിത കഥ ഒരു സിനിമയാക്കാൻ പ്രാപ്തമാണ് എന്ന് താൻ വിശ്വസിക്കുന്നുവെന്നും മനോജ് പറയുന്നു.
ഒരു സിനിമയിൽ ഒതുക്കാൻ പറ്റുന്ന ഒരു ജീവിതമല്ല അദ്ദേഹത്തിന്റെ അറുപത് വർഷത്തെ രാഷ്ട്രീയജീവിതവും എൺപത് വർഷത്തെ ജീവിതവും.എങ്കിലും ഒരു സിനിമാക്കഥയാക്കാൻ പറ്റും. ഇതൊക്കെ നമുക്ക് ചെയ്യാൻ പറ്റുന്ന കാര്യമല്ല, മലയാള സിനിമയിലെ പ്രതിഭാധനന്മാരായ സംവിധായകർ വിചാരിച്ചാൽ ചെയ്യാൻ സാധിക്കും. ഒരു പക്ഷേ പാൻ ഇന്ത്യൻ മൂവി ആയി മാറിയേക്കാവുന്ന സംഭവമായിരിക്കും.












Click it and Unblock the Notifications