കമന്റ് ശ്രദ്ധിച്ച് പോയിരുന്നെങ്കിൽ ഇത്രയും കണ്ടന്റുകൾ ഉണ്ടാവില്ലായിരുന്നു; മിഥുൻ
മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള അവതാരകനാണ് മിഥുൻ രമേശ്.ഹേറ്റേഴ്സ് ഇല്ലാത്ത അവതാരകൻ എന്നാണ് മിഥുൻ അറിയപ്പെടുന്നത് തന്നെ അത്രയ്ക്കും ഫാൻസും ഉണ്ട് അഭിനയത്തിലൂടെയാണ് മിഥുനെ പ്രേക്ഷകർ ആദ്യം കാണുന്നതെങ്കിലും പിന്നീട് അവതാരകനായി താരം എത്തുകയായിരുന്നു. റൺവേ പോലെയുള്ള സിനിമകൾ മിഥുൻ ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു. ശേഷം അവതാരകനായി എത്തിയ മിഥുന് വൻ സ്വീകാര്യതയാണ് ലഭിച്ചത്. മിഥുന്റെ സംസാര രീതിയാണ് പ്രേക്ഷകർക്ക് ഇഷ്ടം.
മിഥുനെ മാത്രമല്ല മിഥുന്റെ കുടുംബത്തേയും പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണ്. മിഥുന്റെ ഭാര്യ ലക്ഷ്മിയും മകൾ തൻവിയും റീൽസ് വീഡിയോകളിലൂടെയും വ്ലോഗിംഗിലൂടെയും സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇപ്പോൾ മിഥുനും ഭാര്യ ലക്ഷ്മിയും മകളും തങ്ങളുടെ ജീവിതത്തെക്കുകറിച്ച് സംസാരിക്കുകയാണ്. ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് ഇവർ സംസാരിക്കുന്നത്.

ഹേറ്റേഴ്സ് ഇല്ലാത്ത അവതാരകൻ എന്ന് പറഞ്ഞുകൊണ്ടാണ് അവതാരക മിഥുനെ സ്വാഗതം ചെയ്തത്. അതിന് ജനങ്ങളോട് നന്ദി പറഞ്ഞാണ് മിഥുൻ സംസാരം ആരംഭിക്കുന്നത്. എല്ലാത്തിനും നെഗറ്റീവും പോസിറ്റീവും ഉണ്ടെന്നും താൻ ഉറക്കെ ചിരിക്കുന്നത് ഇഷ്ടമല്ലാത്ത ആളുകൾ ഉണ്ടാവാം എന്നും മിഥുൻ പറയുന്നു.
പൊതുവെ വീഡിയോകളിൽ ഒരുപാട് സംസാരിക്കുന്ന ലക്ഷ്മി കൂടുതലൊന്നും സംസാരിക്കാതെയിരിക്കുമ്പോൾ ലക്ഷ്മി കണ്ടന്റെ ചെയ്യുമ്പോൾ മാത്രമേ സംസാരിക്കാറിള്ളൂ എന്ന് അവതാരക ചോദിച്ചപ്പോൾ പരിചയമില്ലാത്തവരോട് അത്ര പെട്ടെന്ന് മിണ്ടി തുടങ്ങില്ലെന്നും താരം പറയുന്നു.
തങ്ങൾ പങ്കുവെയ്ക്കുന്ന മിക്ക വീഡിയോകളും അനുഭവത്തിൽ നിന്നാണെന്നും ഇരുവരും സമ്മതിക്കുന്നുണ്ട്. വീട്ടിലോ വീട്ടിലോ സുഹൃത്തുക്കൾക്കോ സംഭവിച്ച കാര്യങ്ങളായിരിക്കും കൂടുതലെന്നും പറഞ്ഞു.
മുൻവിധികൾ ഇല്ലാതെ കണ്ടന്റുകൾ ചെയ്യുന്നത് തന്നെയാണ് ലക്ഷ്മിയുടെ വലിയ പ്രത്യേകതയെന്നും യൂട്യൂബ് ഇത്രത്തോളം സജീവമാകുന്നതിന് മുമ്പേ ലക്ഷ്മി വീഡിയോസ് ചെയ്യാറുണ്ടായിരുന്നുവെന്നും പിന്നെ ഇതിന്റെ താഴെ കമന്റുകളായി എന്ത് വരുമെന്ന് നോക്കിയല്ല വീഡിയോ ചെയ്യുന്നതെന്നും മിഥുൻ പറയുന്നു.
ജനം എന്ത് ചിന്തിക്കും എന്നതാണ് നമ്മുടെ എല്ലാവരുടേയും വലിയ പ്രശ്നം. ഹേറ്റേഴ്സ് ഇല്ലാതിരിക്കുക. അല്ലെങ്കിൽ ഇതിന് താഴെ വരുന്ന കമന്റുകൾ എന്നത് മുൻവിധികളോടെ വേണമെങ്കിൽ ഒഴിവാക്കാം. പക്ഷേ യൂട്യൂബിന് ഇത്രയും പോപ്പുലാരിറ്റി ലഭിക്കുന്നതിനും ഒത്തിരി മുമ്പ് ലക്ഷ്മി വ്ളോഗ് ചെയ്യാൻ ആരംഭിച്ചതാണ്. കമന്റ് ശ്രദ്ധിച്ച് പോയിരുന്നെങ്കിൽ ഇത്രയും കണ്ടന്റന്റുകൾ ഉണ്ടാവില്ലായിരുന്നുവെന്നും മിഥുൻ പറഞ്ഞു.












Click it and Unblock the Notifications