Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്തുകൊണ്ട് നജീബായില്ല എന്ന് അവതാരകയുടെ ചോദ്യം; വായടപ്പിക്കുന്ന മറുപടിയുമായി മോഹന്‍ലാല്‍

മലയാള സിനിമ എന്നല്ല ഇന്ത്യന്‍ സിനിമാലോകം തന്നെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബ്ലെസി-പൃഥ്വിരാജ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങാനിരിക്കുന്ന ആടുജീവിതം. വര്‍ഷങ്ങള്‍ നീണ്ട ഷൂട്ടിംഗുകളും ഷെഡ്യൂളുകളും പൃഥ്വിരാജിന്റെ മേക്കോവറും എആര്‍ റഹ്‌മാന്റെ സാന്നിധ്യവും കൊണ്ട് ഏറെ ശ്രദ്ധ നേടിയ ചിത്രമാണിത്. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമാണിത്.

നോവലിലെ നജീബ് എന്ന യഥാര്‍ത്ഥ കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ആടുജീവിതത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങ് നടന്നത്. മോഹന്‍ലാല്‍, എആര്‍ റഹ്‌മാന്‍, റസൂല്‍ പൂക്കുട്ടി, ബെന്യാമിന്‍ തുടങ്ങിയവര്‍ ചടങ്ങിനെത്തിയിരുന്നു. ചടങ്ങിനിടെ അവതാരക മീര അനില്‍ മോഹന്‍ലാലിനോട് ചോദിച്ച ചോദ്യവും അതിന് മോഹന്‍ലാല്‍ നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്.

Meera Anil

നജീബ് ആയി എന്തുകൊണ്ടായിരിക്കും മോഹന്‍ലാലിനെ പരിഗണിക്കാതിരുന്നത് എന്നായിരുന്നു മീരയുടെ ചോദ്യം. ഇതിന് ആവശ്യമില്ലാത്തതൊന്നും ചോദിക്കേണ്ട എന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി. 'സാറിന്റെ ഏറ്റവും മികച്ച മൂന്ന് ചിത്രങ്ങള്‍ നമുക്ക് നല്‍കിയ ഒരു ആക്ടര്‍ കൂടിയാണ് ലാലേട്ടന്‍. ശരിക്കും ഞാന്‍ വളരെ പേഴ്‌സണലായിട്ട് ചോദിക്കുകയാണ് ലാലേട്ടാ, തന്മാത്ര എന്ന ചിത്രത്തിന് വേണ്ടി നഗ്നനായിട്ട് ലാലേട്ടന്‍ അഭിനയിച്ചു, ഭ്രമരത്തില്‍ തലകുത്തി നിര്‍ത്തി.

അങ്ങനെ ഒരുപാട് കഷ്ടതകളിലൂടെ ലാലേട്ടനെ കടത്തിവിട്ട ഒരു സംവിധായകന്‍ കൂടിയാണ് ബ്ലെസി സാര്‍ എന്ന് പറയുന്നത്,' എന്നായിരുന്നു മീര ആദ്യം പറഞ്ഞത്. ഇതിന് ഇത് രണ്ടും കഷ്ടപ്പാടല്ല എന്നും ഇവര്‍ അനുഭവിച്ചത് വെച്ച് നോക്കുമ്പോള്‍ നഗ്നനായി നില്‍ക്കുന്നത് കഷ്ടപ്പാടല്ല, തലകുത്തി നില്‍ക്കാനും തനിക്ക് പറ്റും എന്നുമായിരുന്നു മോഹന്‍ലാലിന്റെ മറുപടി. ഇതിന് വലിയ കൈയടിയാണ് വേദിയില്‍ നിന്ന് ഉയര്‍ന്നത്.

പിന്നീട് എന്തുകൊണ്ടായിരിക്കും ലാലേട്ടനെ നജീബിനെ പരിഗണിക്കാതിരുന്നത് ബ്ലെസി സാര്‍ എന്നായിരുന്നു മീര ചോദിച്ചത്. ഇതിന് ' വലിയ കാര്യം. ആവശ്യമില്ലാത്ത കാര്യമൊന്നും ചോദിക്കേണ്ട. ഞാന്‍ മര്യാദക്ക് ജീവിച്ചോട്ടെ. ഏറ്റവും നല്ല ആളെയാണ് തിരഞ്ഞെടുത്തത്. എല്ലാം ചെയ്ത് കളഞ്ഞില്ലേ. ഇനി അടുത്തത് നമുക്കെന്തേലും പണി തരും ബ്ലെസി,' എന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി.

അതേസമയം നജീബിന്റെ വേഷം അവതരിപ്പിക്കാന്‍ എന്തുകൊണ്ട് പൃഥ്വിരാജിനെ തിരഞ്ഞെടുത്തു എന്ന ചോദ്യത്തിന് ബ്ലെസി മറുപടി നല്‍കി. ' ഒരുപാട് ആര്‍ട്ടിസ്റ്റുകള്‍ക്ക് വേണമെങ്കില്‍ ചെയ്യാമായിരിക്കാം. ആദ്യ ദിവസം തന്നെ എന്റെ മനസില്‍ രാജുവായിരുന്നു. കാരണം ഇതിലേക്ക് യാത്ര ചെയ്യണമെങ്കില്‍ അതിന് വലിയൊരു സമര്‍പ്പണം ആവശ്യമാണ്. ആ ഡെഡിക്കേഷന്‍ ഞാന്‍ രാജുവില്‍ കണ്ടതാണ് അദ്ദേഹത്തിലേക്ക് എത്താനുള്ള കാരണം. അത് നമ്മള്‍ അനുഭവിച്ചറിഞ്ഞു എന്നതാണ് വാസ്തവം', എന്നായിരുന്നു ബ്ലെസി പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+