'ബെസ്റ്റ് ടൈമിംഗ്, ചെകുത്താനുള്ള പഞ്ച് തന്നെ'; മോഹന്‍ലാലിന്റെ ചിത്രത്തിന് കമന്റുകളുടെ പൂരം, ബാലക്ക് പിന്തുണ
കോഴിക്കോട്: യൂട്യൂബര്‍ ചെകുത്താന്‍ എന്ന പേരില്‍ അറിയപ്പെടുന്ന അജു അലക്‌സും ബാലയും തമ്മിലുള്ള പോരാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. ബാല വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയെന്ന പരാതിയുമായി ചെകുത്താന്‍ രംഗത്തെത്തിയിരുന്നു. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി എന്നായിരുന്ന അജു അലക്‌സ് പറഞ്ഞിരുന്നത്. ബാലക്കെതിരെ പൊലീസില്‍ പരാതിയും നല്‍കിയിരുന്നു.
എന്നാല്‍ സംഭവത്തിന്റെ നിജസ്ഥിതി മറ്റൊന്നാണ് എന്ന് പറഞ്ഞ് ബാല, അജു അലക്‌സിന്റെ വീട്ടില്‍ കയറിയതിന്റേയും അദ്ദേഹത്തിന്റെ സുഹൃത്തുമായി സംസാരിക്കുന്നതിന്റേയും വീഡിയോ പങ്ക് വെച്ചിരുന്നു. ഇതിന് പിന്നാലെ ബാലക്ക് സോഷ്യല്‍ മീഡിയയില്‍ നിന്ന് വലിയ പിന്തുണയാണ് ലഭിച്ചത്. മമ്മൂട്ടിയും മോഹന്‍ലാലും അടക്കമുള്ളവരെ അധിക്ഷേപിച്ച് പല തവണ ചെകുത്താന്‍ വീഡിയോ ചെയ്തിട്ടുണ്ട്.

ഇതെല്ലാം ചൂണ്ടിക്കാട്ടിയായിരുന്നു ബാലയുടെ പ്രതികരണം. നേരത്തെ സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയും ബാലയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ഓണ്‍ലൈനിലൂടെ മോശം പറയുന്നവര്‍ക്കെതിരെ ഈ നാട്ടില്‍ നിയമം ഇല്ലെങ്കില്‍ ഇതൊക്കെ തന്നെയാണ് കോടതി എന്നായിരുന്നു തരുണ്‍ മൂര്‍ത്തി പറഞ്ഞിരുന്നത്. അതിനിടെയാണ് മോഹന്‍ലാല്‍ തന്റെ പുതിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ചത്.
നിമിഷ നേരം കൊണ്ട് തന്നെ സോഷ്യല്‍ മീഡിയ ഇളക്കി മറിച്ച ഈ ചിത്രത്തിന് താഴേയും ബാലയ്ക്ക് പിന്തുണയര്‍പ്പിച്ചുള്ള കമന്റുകള്‍ നിറയുകയാണ്. ഒരു ബോക്‌സിംഗ് പഞ്ചിനായി തയ്യാറെടുക്കുന്ന തരത്തില്‍ പോസ് ചെയ്തുള്ള ചിത്രമായിരുന്നു മോഹന്‍ലാല്‍ പങ്ക് വെച്ചത്. വിവാദത്തിന്റെ പശ്ചാത്തലത്തില്‍ തന്നെ ഇത്തരത്തില്‍ ഒരു ചിത്രം മോഹന്‍ലാല്‍ പോസ്റ്റ് ചെയ്തതിന്റെ ആന്തരികാര്‍ത്ഥങ്ങള്‍ തിരയുന്ന ആരാധകരമുണ്ട്.
ചെകുത്താനുള്ള പഞ്ച് എന്നാണ് ചിത്രത്തിന് താഴെ ഒരാളുടെ കമന്റ്. ബാല ഞങ്ങളുടെ ആഗ്രഹം നിറവേറ്റി അണ്ണാ എന്നാണ് മറ്റൊരു കമന്റ്. മനസിലായി ഈ നില്‍പ്പ് ആര്‍ക്കുള്ളതാണെന്ന്, ബെസ്റ്റ് ടൈമിംഗ്, പൊളി എന്നാണ് മറ്റൊരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. ഈ പഞ്ച് ചെകുത്താന്റെ അണ്ണാക്കില്‍ എന്നാണ് വേറൊരാള്‍ പറഞ്ഞിരിക്കുന്നത്. ഇപ്പോ ഇതിടാനുള്ള കാരണം ചെകുത്താന്‍ അല്ലേ എന്നാണ് മറ്റൊരു കമന്റ്.
കേരളത്തിലെ കുറേ യൂട്യൂബ് ചെകുത്താന്മാര്‍ക്കുള്ള പഞ്ച്. പിള്ളേര് അവിടെ കേറി നിരങ്ങിയിട്ടുണ്ട്, ഏട്ടന്‍ ഇവിടെ പൊളിക്കൂ എന്നാണ് മറ്റൊരാള്‍ ബാലയേയും മോഹന്‍ലാലിനേയും മെന്‍ഷന്‍ ചെയ്ത് കൊണ്ട് കമന്റിട്ടിരിക്കുന്നത്. അതേസമയം അജു അലക്സിന്റെ പരാതിയില്‍ തൃക്കാക്കര പൊലീസ് കേസെടുത്തിട്ടുണ്ട്. ബാലയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വീഡിയോ പങ്കുവച്ചതിന് വീട് അടിച്ച് തകര്‍ത്തുവെന്നാണ് പരാതി,
ബാലയും സുഹൃത്തുക്കളും വീട്ടിലെത്തിയതിന്റെ ദൃശ്യങ്ങള്‍ അജു അലക്സ് പുറത്തവിട്ടിരുന്നു. അജു അലക്‌സിന്റെ സുഹൃത്ത് മുഹമ്മദ് അബ്ദുള്‍ ഖാദറിന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. എന്നാല്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നത് വ്യാജമാണെന്നും അയാള്‍ ചെയ്യുന്ന തെറ്റ് എന്താണെന്ന് മനസിലാക്കി കൊടുക്കുവാനാണ് താന്‍ നേരിട്ട് പോയതെന്നുമാണ് ബാല പറയുന്നത്.












Click it and Unblock the Notifications