'നിവർത്തിയില്ലാത്തതു കൊണ്ടാ വിളിച്ചേ,ഉറങ്ങാനാവുന്നില്ല': രാത്രി രണ്ടരയ്ക്ക് വന്ന ദിലീപ് കോളിനെ കുറിച്ച് മുകേഷ്
നടന്‍ മുകേഷ് തന്റെ സിനിമ ജീവിതത്തിലെ അനുഭവങ്ങള്‍ തുറന്നുപറയുന്ന പരിപാടിയാണ് മുകേഷ് സ്പീക്കിംഗ്. അദ്ദേഹം രസകരമായി പങ്കുവയ്ക്കുന്ന ഓരോ അനുഭവങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ നടന്‍ ദിലീപിനെ കുറിച്ച് പങ്കുവച്ച ഒരു കഥയാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുന്നത്. തന്റെ 'ഇരട്ട സഹോദരനെ ദിലീപ് കണ്ടെത്തിയ കഥയെ കുറിച്ചാണ് മുകേഷ് പറഞ്ഞത്.
ഒരു ദിവസം രാത്രി രണ്ടര മണിക്ക് ദിലീപ് വിളിച്ച്, ചേട്ടാ ചേട്ടനെ പോലെ ഒരാളുടെ പോസ്റ്റര്‍ ഞാന്‍ കണ്ടു, രാഷ്ട്രീയക്കാരനാണ്. ചേട്ടനല്ലെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ലെന്ന് പറഞ്ഞു. പിറ്റേന്ന് രാവിലെയും ദിലീപ് ഇതും പറഞ്ഞ് വിളിച്ചെന്നും അവിടെ ചെന്ന് പോസ്റ്റര്‍ കാണാന്‍ നിര്‍ബന്ധിച്ചപ്പോള്‍ അത് താന്‍ തന്നെയാണ് നീ ഇതിപ്പോ ആരോടും പറയണ്ട ഒരു സിനിമയില്‍ രാഷ്ട്രീയക്കാരന്‍ ആയി അഭിനയിച്ചതിന്റെ പോസ്റ്റര്‍ ആണെന്ന് ദിലീപിനോട് തുറന്നു പറഞ്ഞുവെന്നും മുകേഷ് പറഞ്ഞു.

'അന്ന് കൊല്ലത്തായിരുന്നു, രാത്രി രണ്ട് മണിയായി കാണും. എനിക്ക് ആ സമയത്ത് ഒരു ഫോണ്‍ വന്നു. നോക്കുമ്പോള്‍ നടന്‍ ദിലീപിന്റെ കോള്‍ ആയിരുന്നു അത്. അത്യാവശ്യം ഇല്ലാതെ രാത്രി 2 മണിക്ക് ദിലീപ് വിളിക്കില്ലെന്ന് ഞാന്‍ ആലോചിച്ചു. കോള്‍ എടുത്തപ്പോള്‍ പറഞ്ഞു, ഞാന്‍ ദിലീപാ.'
'ഞാന്‍ പറഞ്ഞു, എനിക്ക് മനസിലായി നമ്പര്‍ സേവ് ചെയ്തിട്ടുണ്ടെന്ന്. എന്താണ് കാര്യം, ഈ സമയത്ത് എന്താണ് വിളിച്ചതെന്ന് ചോദിച്ചു. അതിന് ദിലീപിന്റെ മറുപടി ഇങ്ങനെയായിരുന്നു, 'ചേട്ടാ ഉറക്കം വരുന്നില്ല, ഉറങ്ങാന്‍ പറ്റുന്നില്ല. ഞാന്‍ ഇപ്പോള്‍ ഷൂട്ടിംഗ് കഴിഞ്ഞു വന്നതേ ഉള്ളൂ, നാളെ രാവിലെ വിളിക്കാം എന്ന് വിചാരിച്ചതാണ്. പക്ഷേ ഇത് ചേട്ടനോട് പറയാതെ എനിക്കിന്ന് ഉറങ്ങാന്‍ പറ്റില്ല'.
ഉടന്‍ ഞാന്‍ ചോദിച്ചു എന്താണ് കാര്യം,. സീരിയസ് ആണോ, 'ചേട്ടാ ചേട്ടനെ പോലെ തമിഴ്‌നാട്ടില്‍ ഒരാളുണ്ട്, അദ്ദേഹം രാഷ്ട്രീയക്കാരനാണെന്ന് ദിലീപ് പറഞ്ഞു. ഞാന്‍ ചോദിച്ചു 'നീ നേരിട്ടു കണ്ടോ?', അയാളുടെ വീടൊക്കെ അന്വേഷിക്കാന്‍ ഞാന്‍ എല്‍പ്പിച്ചിട്ടുണ്ട്. നാളെ കാണുമെന്ന് ദിലീപ് പറഞ്ഞു.
ഇപ്പോള്‍ എന്താണ് കാര്യം എന്ന് ചോദിച്ചപ്പോള്‍ അയാളുടെ പോസ്റ്റര്‍ കണ്ടെന്ന് ദിലീപ് പറഞ്ഞു. വലിയ ഏതോ നേതാവാണ് തിരഞ്ഞെടുപ്പില്‍ നില്‍ക്കുന്നു. ചേട്ടാ ചേട്ടന്‍ അല്ലെന്ന് ആരും പറയില്ല, ഇതില്‍ എന്തോ ഉണ്ട്, ചേട്ടന്‍ വീട്ടില്‍ ചോദിക്കണം അല്ലെങ്കില്‍ സ്വന്തക്കാരോടോ ഏറ്റവും അടുത്ത ആള്‍ക്കാരോടോ ചോദിക്കണം, ഇതില്‍ എന്തോ തകരാര്‍ ഉണ്ട്, ചേട്ടാ കയ്യ് ഒക്കെ എങ്ങനെയാ മാറിപ്പോകുന്നത്, ചേട്ടന്റെ കയ്യും കഴുത്തും തടിയുമൊക്കെ എല്ലാം അത് തന്നെ'- ദിലീപ് പറഞ്ഞു.
അത് എന്തായാലും ചേട്ടന്‍ അല്ലെന്ന് എനിക്ക് അറിയാം, അല്ലെങ്കില്‍ തന്നെ ഈ പ്രദേശവുമായി ചേട്ടന് എന്താണ് ബന്ധം. ചേട്ടന്‍ ഇപ്പോള്‍ ഉറങ്ങിക്കോ, ബാക്കി നമുക്ക് നാളെ പറയാം. ഇപ്പോള്‍ പറയാതിരിക്കാന്‍ നിവര്‍ത്തിയില്ലാത്തത് കൊണ്ടാണ് വിളിച്ചത്. ഇതും പറഞ്ഞ് ദിലീപ് ഫോണ്‍ വച്ചെന്ന് മുകേഷ് പറഞ്ഞു.
പിറ്റേ ദിവസവും ഇതും പറഞ്ഞ് ദിലീപ് വിളിച്ചു, അപ്പോഴാണ് മുകേഷ് ഇതിന്റെ സത്യാവസ്ഥ പറയുന്നത്. ഞാന്‍ പറഞ്ഞു, നീ ഇക്കാര്യം വേറെ ആരുടെ അടുത്തും പറയേണ്ട, കഴിഞ്ഞ ആഴ്ച ഞാന്‍ ഒരു തമിഴ് പടത്തില്‍ അഭിനയിച്ചിരുന്നു, സി സുന്ദറിന്റെ 'അയിന്താം പടൈ' എന്നാണ് പേര്. സുന്ദറിന്റെ മൂത്ത സഹോദരനായിട്ടാണ് അഭിനയിച്ചത്. അവിടെ ഞാന്‍ തിരഞ്ഞെടുപ്പില്‍ നില്‍ക്കുന്ന ഒരു സീന്‍ എടുത്തിരുന്നു. അതിന്റെ പോസ്റ്റര്‍ ഒട്ടിച്ചതാണെന്ന് മുകേഷ് പറഞ്ഞു. ഈ ഇത് ആരോടും പറയേണ്ട സസ്‌പെന്‍സ് അങ്ങനെ നിക്കെട്ടെ എന്നും മുകേഷ് പറഞ്ഞു.












Click it and Unblock the Notifications