അന്ന് മേതില്‍ ദേവിക എന്തെങ്കിലും പറഞ്ഞാല്‍.. കേസ്, അവർ കാത്തിരുന്നതും അതിന്: മുകേഷ് പറയുന്നു
സിനിമ രംഗത്ത് നിന്നും രാഷ്ട്രീയത്തിലേക്ക് എത്തി തിരഞ്ഞെടുപ്പ് വിജയം കൈവരിച്ച അപൂർവ്വം കലാകാരന്മാരില് ഒരാളാണ് മുകേഷ്. ഇടതുപക്ഷ രാഷ്ട്രീയ പാരമ്പര്യമുണ്ടെങ്കിലും 2016 ല്‍ കൊല്ലം മണ്ഡലത്തിലേക്ക് മത്സരിക്കാന്‍ എത്തുമ്പോള്‍ അദ്ദേഹം പാർട്ടിയുടെ ഒരു ഘടകത്തിലും അംഗമായിരുന്നില്ല. 2016 ലും 2021 ലും അദ്ദേഹം കൊല്ലത്ത് നിന്ന് വിജയിച്ചു.
രാഷ്ട്രീയത്തിലേക്ക് വന്നെങ്കിലും സിനിമകളിലും അദ്ദേഹം സജീവമാണ്. അദ്ദേഹം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഫിലിപ്പ്സ് എന്ന ചിത്രത്തിന് തിയേറ്ററില്‍ മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഇതിനിടെ മനോരമ ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ അദ്ദേഹം തന്റെ വ്യക്തി ജീവിതത്തെക്കുറിച്ചും തന്റെ മുന്‍ പങ്കാളികളെക്കുറിച്ചുമെല്ലാം സംസാരിക്കുകയും ചെയ്യുന്നു.

വിവാഹമോചനം ജീവിതത്തിന്റെ ഒരു ഭാഗമാണെന്നാണ് മനോരമയ്ക്ക് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പറയുന്നത്. 'സരിത, മേതില്‍ ദേവിക. ഈ രണ്ട് സ്ത്രീകള്‍ക്ക് മുകേഷിന്റെ ജീവിതത്തിലുള്ള പ്രാധാന്യം വളരെ വലുതാണെന്ന് കരുതുന്നു. ഇപ്പോള്‍ എങ്ങനെയാണ് അവരെ വിലയിരുത്തുന്നത്.?' എന്ന അവതാരകന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു എം എല്‍ എ.
സാധാരണഗതിയില്‍ കുടുംബ കോടതിയുടെ മുമ്പില്‍ ചെന്ന് നിന്നു കഴിഞ്ഞാല്‍ തൊണ്ണൂറ്റിയെട്ടോ, തൊണ്ണൂറ്റിയൊന്‍പതോ എന്നില്ല നൂറ് ശതമാനവും ഭർത്താവിനേയും ഭാര്യയേയും പരസ്പരം ചീത്തവിളിച്ചുകൊണ്ടിരിക്കും. അത് സ്വാഭാവികമാണ് ആണ്. എന്നാല്‍ ഒരിക്കല്‍ പോലും ഞാന്‍ രണ്ടുപേരെയും ഏതെങ്കിലും തരത്തില്‍ അങ്ങനെ ചെയ്തിട്ടില്ല..
ഒരു വാക്ക് പറയാന്‍ എന്നെ എത്ര മാത്രം സമ്മര്‍ദം ചെലുത്തിയിട്ടുണ്ട്. രണ്ട് പേരെയും ഞാന്‍ അപ്രീഷിയേറ്റ് ചെയ്യുന്നു. കാരണം, അങ്ങനെയൊരു തീരുമാനം എടുത്താല്‍ അതിനകത്ത് സന്തോഷമുണ്ടെങ്കില്‍ ഗോ ഫോര്‍ ഇറ്റ്. അല്ലാതെ കടിച്ചുതൂങ്ങി, എന്നെ ഇല്ലാതെയാക്കി, അത് ഇവനെ.. എന്നൊന്നുമില്ല. അത് അവരുടെ ആ ഒരു തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യമാണ്. നമ്മുടെ എത്ര അടുത്ത ഫ്രണ്ടാണെങ്കിലും വൈഫാണെങ്കിലും മക്കളാണെങ്കിലുമൊക്കെ സ്വാതന്ത്രം കൊടുത്തില്ലെങ്കില്‍ അവരുടേയും നമ്മുടേയും ജീവിതം എന്താകും?
എനിക്ക് അവരോട് ഒരു ദേഷ്യവുമില്ല. ഞാന്‍ എന്തെങ്കിലും ഇന്റര്‍വ്യൂവില്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അവരെ അപ്രീഷിയേറ്റ് ചെയ്തിട്ടേ പറഞ്ഞിട്ടുള്ളൂ. എന്റെ മക്കളുടെ അടുത്ത് ഒരു കാരണവശാലും നിങ്ങള്‍ അമ്മയെ വേദനിപ്പിക്കരുതെന്നേ പറഞ്ഞിട്ടുള്ളൂ. ദേവികയെ പറ്റി ഞാന്‍ ഒരുതരത്തിലും.. എനിക്ക് ഇപ്പോഴും വളരെ സന്തോഷമാണെന്നും മുകേഷ് പറയുന്നു.
ഞാനുമായി വേർപിരിഞ്ഞെന്ന സൂചന ലഭിച്ചതിന് പിന്നാലെ പ്രധാനപ്പെട്ട കേരളത്തിലെ എല്ലാ പത്ര മാധ്യമങ്ങളും ദേവികയുടെ ഇന്റര്‍വ്യൂവിന് ചെന്നിരുന്നു. വീട് മുഴുവന്‍ പത്രക്കാരായിരുന്നു. എം എ ല്‍എയാണ്, സി പി എം എല്‍ എ യാണ്. ഒരുത്തന് ഫിനിഷാകുന്നതിന്റെ ആ ഒരു സന്തോഷം. എന്തെങ്കിലും ആ ദേഷ്യത്തില്‍, എന്തെങ്കിലും പറഞ്ഞു കഴിഞ്ഞാല്‍ നമ്മുടെ നാട്ടിലെ നിയമം അനുസരിച്ച് പിന്നെ വേറെ വകുപ്പില്ല.
അങ്ങനെ സംഭവിച്ച് കഴിഞ്ഞാല്‍ പിന്നെ കേസും വഴക്കും മറ്റേ ഗാര്‍ഹിക പീഡനവും മറ്റേതുമൊക്കെ വരും. അവിടെ ഇരിക്കുന്ന ആളുകളുടെ മുഖഭാവമാണ് ഞാന്‍ നോക്കിയത്. ഇന്ന് ചരിത്രത്തിലെ വല്യ ദിവസമാണ്.. ഒരാളെ ശരിയാക്കാം എന്നതായിരുന്നു ആ ഭാവം. അത് നാച്ചുറലാണ് മനുഷ്യന്റെ ഒരു അവസ്ഥയാണ്.. അദ്ദേഹം എന്താണ് ചെയ്ത തെറ്റ്? ഗാര്‍ഹിക പീഡനം എങ്ങനെയായിരുന്നു? എങ്ങനെയൊക്കെയായിരുന്നു ചോദ്യം.
ചോദ്യ കേട്ട ദേവിക പറഞ്ഞു ' ഗാര്‍ഹിക പീഡനമോ? എന്റെ കേസിനകത്ത് അങ്ങനെ ഇല്ലല്ലോ. വളരെ വ്യക്തിത്വമുള്ളൊരു മനുഷ്യനാണ്. നമ്മള്‍ടെയെന്ന് പറഞ്ഞാല്‍ ഞങ്ങള്‍ രണ്ടുപേരും കൂടെ എടുത്തയൊരു തീരുമാനം'. പലരുടേയും മോഹം പൊഴിഞ്ഞു പോകുന്നത് ഞാന്‍ കണ്ടു. ഹോ.. മെനക്കെടുത്തി.. വെറുതേ വന്നും പോയി എന്നും പറഞ്ഞിട്ട് ഇവര്‍ പൊഴിഞ്ഞു പോകുന്നത് ഞാന്‍ കണ്ടു. അപ്പോ ഞാന്‍ എന്റെയൊരിതില്‍ പറഞ്ഞുവെന്ന് പറഞ്ഞാല്‍ അവര്‍ കേരള ചരിത്രത്തില്‍ ഒരു കരിദിനമായി ആചരിക്കണം എന്നാണെന്നും മുകേഷ് ചിരിച്ചുകൊണ്ട് പറയുന്നു.
ആ സമയങ്ങളില്‍ രണ്ടുപേരുടെയും ഇങ്ങനെയുള്ള കാര്യങ്ങളും ഇങ്ങനെയുള്ള ട്രോളുകളും ഇങ്ങനെയുള്ള സംഘര്‍ഷങ്ങളും വരുന്ന ദിവസമാണ് ഞാന്‍ ഏറ്റവും നല്ല പെര്‍ഫോമന്‍സ് കൊടുക്കുന്നത്. അത് എന്റെ ഒരു തലയിലെഴുത്തും അനുഗ്രഹവുമാണ്. പിറ്റേ ദിവസം ആള്‍ക്കാരെ പൊട്ടിച്ചിരിപ്പിക്കുന്നതാണ് ഷൂട്ട് ചെയ്തത്. ആ ദിവസം ഞാന്‍ മുകേഷ് സ്പീക്കിങ് ഇറക്കുകയാണ്. അതായിരിക്കും ഏറ്റവും ഹിറ്റ്. ഇതെല്ലാം ജീവിതത്തിന്റെ ഒരു ഭാഗം അത്രയേയുള്ളു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications