'സിനിമ 100, 150 കോടി ക്ലബിലെത്തിയെന്നൊക്കെ പറയും, ഇന്‍കം ടാക്‌സ് വന്നാല്‍ ശത്രുക്കളിട്ടതാണെന്ന് പറയും'; മുകേഷ്
അടുത്ത കാലത്തായി സിനിമാ പ്രേക്ഷകര്‍ കേട്ട് മടുത്ത വാക്കാണ് കോടി ക്ലബില്‍ കയറുന്ന സിനിമകളുടെ അവകാശവാദങ്ങള്‍. ബോളിവുഡിലും കോളിവുഡിലും ഉണ്ടായിരുന്ന ഈ ശീലം മലയാള സിനിമയിലേക്കും വന്നിട്ട് നാളെറെയായി. എന്നാല്‍ എല്ലാ കാലത്തും സിനിമയുടെ ബോക്‌സോഫീസ് കളക്ഷന്‍ കേള്‍ക്കാന്‍ പ്രേക്ഷകര്‍ക്ക് താല്‍പര്യമാണ്. മലയാള സിനിമയില്‍ ഒരു കാലത്ത് ബോക്‌സോഫീസില്‍ തകര്‍ത്തോടിയ ചിത്രങ്ങളില്‍ പലതിലും ഭാഗമായിട്ടുള്ള താരമാണ് മുകേഷ്.
മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ ദിവസം ഓടിയത് മുകേഷ്, എന്‍എന്‍ പിള്ള, സിദ്ദീഖ്, ഫിലോമിന, തിലകന്‍, കനക, കെപിഎസി ലളിത, ഇന്നസെന്റ്, ഭീമന്‍ രഘു, ജഗദീഷ് എന്നിവര്‍ പ്രധാനവേഷത്തില്‍ എത്തിയ ഗോഡ്ഫാദറാണ്. 415 ദിവസം തിയേറ്ററില്‍ ഓടിയ ഗോഡ്ഫാദര്‍ ബോക്‌സോഫീസില്‍ നിന്നും വലിയ കളക്ഷനും നേടിയിരുന്നു. റാംജിറാവു സ്പീക്കീംഗ്, മാന്നാര്‍ മത്തായി സ്പീക്കിംഗ്, ഇന്‍ ഹരിഹര്‍നഗര്‍ എന്നീ മുകേഷ് ചിത്രങ്ങളും ബോക്‌സോഫീസില്‍ മികച്ച പ്രകടനം നടത്തിയിരുന്നു.

എന്നാല്‍ ഇനി ഒരു സിനിമയും ഇത്രയും കാലം ഓടില്ല എന്നാണ് മുകേഷ് പറയുന്നത്. ഇനി നൂറ് ദിവസമൊന്നും ഒരു സിനിമയും തിയറ്ററില്‍ ഓടില്ല എന്നും സെന്റേഴ്‌സ് കൂടിയതും ഒ ടി ടി വന്നതുമാണ് ഇതിന് കാരണം എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒ ടി ടിയില്‍ ഒരു സിനിമ എടുത്ത് കഴിഞ്ഞാല്‍ പിന്നെ ആരും തിയറ്ററില്‍ പോകില്ല എന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍ തന്നെ ഗോഡ് ഫാദറിന്റെ റെക്കോര്‍ഡ് മലയാള സിനിമ ഉള്ളിടത്തോളം അങ്ങനെ തന്നെ നിലനില്‍ക്കും.
ഇനിയുള്ള സിനിമകളൊക്കെ 50 ദിവസം കഷ്ടിച്ച് ഓടിയാലായി എന്നും മുകേഷ് പറഞ്ഞു. സിനിമകളുടെ കോടി കളക്ഷനെ കുറിച്ചും മുകേഷ് മനസ് തുറന്നു. 'സിനിമ 100, 150 കോടി ക്ലബ്ബിലൊക്കെ കയറി എന്ന് പലരും പറയുന്നുണ്ട്. എന്നാല്‍ ഇന്‍കം ടാസ്‌ക് വരുമ്പോള്‍ ശത്രുക്കള്‍ ഇട്ടതാണ് സാറേ എന്ന് പറയും. അത്രയെ ഉള്ളൂ,' അദ്ദേഹം പറഞ്ഞു. എന്നാല്‍ വലിയ വിജയങ്ങളൊക്കെ ഉണ്ടായിട്ടുണ്ട്.
100 കോടി ക്ലബ്ബോ എങ്കില്‍ സിനിമ കണ്ട് കളയാം എന്ന് ചിന്തിക്കുന്ന ആള്‍ക്കാരുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ആളുകളെ ആകര്‍ഷിക്കാനുള്ള ഗിമ്മിക്കാണ് അത് എന്നും മുകേഷ് വ്യക്തമാക്കി. തന്റെ ഏറ്റവും പുതിയ ചിത്രമായ അയ്യര്‍ ഇന്‍ അറേബ്യ എന്ന ചിത്രത്തിന്റെ പ്രമോഷന്‍ അഭിമുഖത്തിനിടെ ആയിരുന്നു മുകേഷിന്റെ പ്രതികരണം. മുകേഷിനൊപ്പം ഉര്‍വശിയും പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രം ഫെബ്രുവരി 2ന് തിയറ്ററുകളില്‍ എത്തും.
ജാഫര്‍ ഇടുക്കി, അലന്‍സിയര്‍, മണിയന്‍ പിള്ള രാജു, കൈലാഷ്, സുധീര്‍ കരമന, സോഹന്‍ സീനുലാല്‍, ഉല്ലാസ് പന്തളം, ജയകൃഷ്ണന്‍, സിനോജ് സിദ്ദിഖ്, ജയകുമാര്‍, ഉമ നായര്‍, ശ്രീലത നമ്പൂതിരി, രശ്മി അനില്‍, വീണ നായര്‍, നാന്‍സി, ദിവ്യ എം നായര്‍, ബിന്ദു പ്രദീപ്, സൗമ്യ എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷം കൈകാര്യം ചെയ്യുന്ന മറ്റ് താരങ്ങള്‍.












Click it and Unblock the Notifications