Get Updates
Get notified of breaking news, exclusive insights, and must-see stories!

സിനിമയുടെ ആകെ ബഡ്ജറ്റിന്റെ 20 ശതമാനവും ബാലയ്യയുടെ ശമ്പളം; കഴിഞ്ഞ സിനിമയേക്കള്‍ 66% അധികം

ടോളിവുഡിലെ ഏറ്റവും വിവാദ നടന്മാരില്‍ ഒരാളാണ് നന്ദമുരി ബാലകൃഷ്ണ. എന്നാല്‍ അതേ സമയം ഏറ്റവും ജനപ്രിയനായ താരം കൂടിയാണ് അദ്ദേഹം. എന്‍ ടി രാമറാവുവിന്റെ മകന്‍ എന്ന നിലയില്‍ കരിയര്‍ തുടങ്ങിയ നന്ദമുരി ബാലകൃഷ്ണ, ബാലയ്യ എന്നാണ് അറിയപ്പെടുന്നത്. കരിയറില്‍ ബാക്ക് ടു ബാക്ക് ഹിറ്റ് സമ്മാനിക്കുന്ന ബാലയ്യ ഇക്കഴിഞ്ഞ ആന്ധ്രാപ്രദേശ് തിരഞ്ഞെടുപ്പില്‍ മൂന്നാം തവണയും എംഎല്‍എയായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

താരത്തിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം അഖണ്ഡയുടെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗ് തുടങ്ങാനിരിക്കുകയാണ്. ഇതിനിടെ ബാലയ്യ ഈ ചിത്രത്തിന് ഈടാക്കുന്ന പ്രതിഫലം സംബന്ധിച്ച ചില റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. നന്ദമുരി ബാലകൃഷ്ണയുടെ 110-ാം ചിത്രമാണ് ഇത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ബോയപതി ശ്രീനു സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ബജറ്റ് 150 കോടിയായിരിക്കും.

nandamuri balakrishna

ഇതില്‍ 20 ശതമാനവും ബാലയ്യയുടെ പ്രതിഫലമാണ് എന്നാണ് വിവരം. അതായത് ഏകദേശം 30 കോടി രൂപയോളമാണ് ഈ സിനിമയില്‍ അഭിനയിക്കുന്നത് ബാലയ്യ ഈടാക്കുക. താരത്തിന്റെ കരിയറിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലമാണിത് എന്നാണ് വിവരം. തന്റെ മുന്‍ചിത്രത്തേക്കാള്‍ 66 ശതമാനം കൂടുതലാണ് ഇത്. ബാലകൃഷ്ണയുടെ ഡിമാന്റ് നിര്‍മാതാക്കള്‍ എതിര്‍പ്പുകളൊന്നും കൂടാതെ അംഗീകരിക്കുകയായിരുന്നു.

ഭഗവന്ത് കേസരി എന്ന ചിത്രത്തിന് താരം 18 കോടിയും എന്‍ബികെ 109 ന് 20 കോടിയും ആണ് താരം ഈടാക്കിയിരുന്നത്. നിലവില്‍ ബോബി സംവിധാനം ചെയ്യുന്ന എന്‍ബികെ 109 എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് അദ്ദേഹം. ഇടവേളകളില്ലാതെ സിനിമ ചെയ്യുന്ന താരങ്ങളിലൊരാണ് ബാലകൃഷ്ണ. അദ്ദേഹത്തിന്റെ അവസാന മൂന്ന് ചിത്രങ്ങളും വമ്പന്‍ ഹിറ്റുകളായിരുന്നു. വമ്പന്‍ ബ്ലോക്ക്ബസ്റ്ററായ അഖണ്ഡ എന്ന ഹിറ്റ് ചിത്രത്തിന്റെ തുടര്‍ച്ചയാണ് അഖണ്ഡ 2.

തുടര്‍ച്ചയായ ഫ്‌ലോപ്പുകള്‍ക്ക് ശേഷം ബാലയ്യയെ തെലുങ്ക് സിനിമയിലേക്ക് തിരികെ കൊണ്ടുവന്നത് അഖണ്ഡയായിരുന്നു. ബോയപതിയുമായി ബാലയ്യ ഒന്നിച്ചപ്പോഴെല്ലാം വമ്പന്‍ ഹിറ്റുകള്‍ മാത്രമേ പിറന്നിട്ടുള്ളൂ എന്നതിനാല്‍ ഈ ചിത്രത്തെ ആരാധകരും പ്രതീക്ഷയോടെയാണ് കാണുന്നത്. അതേസമയം അഖണ്ഡ 2 ലെ പ്രതിഫലം 30 കോടിയാക്കി ഉയര്‍ത്തിയതോടെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ആദ്യ 10 തെലുങ്ക് അഭിനേതാക്കളുടെ പട്ടികയിലും ബാലയ്യ പ്രവേശിച്ചു.

25 കോടി രൂപ ഒരു സിനിമയ്ക്ക് ഈടാക്കിയിരുന്ന നാനിയെ ആണ് ബാലകൃഷ്ണ മറികടന്നത്. 27-45 കോടി രൂപ പ്രതിഫലമുള്ള വിജയ് ദേവരകൊണ്ടയ്ക്ക് താഴെയാണ് ബാലയ്യ. പട്ടികയില്‍ പ്രഭാസ് ആണ് ഒന്നാം സ്ഥാനത്ത്. അല്ലു അര്‍ജുന്‍, ജൂനിയര്‍ എന്‍ടിആര്‍, രാംചരണ്‍, മഹേഷ് ബാബു, ചിരഞ്ജീവി , പവന്‍ കല്യാണ്‍ എന്നിവരാണ് പട്ടികയില്‍ മുന്‍നിരക്കാര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+