Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രണയം ആ പെൺകുട്ടിയോട് വെളിപ്പെടുത്താതെ നസ്ലിൻ, സീനിയർ ചേച്ചിയുടെ ലവറോട് ക്രഷ് തോന്നിയ മമിത!

നസ്ലിനും മമിത ബൈജുവും പ്രധാന വേഷത്തിൽ എത്തിയ പ്രേമലു എന്ന സിനിമ തിയറ്ററുകളിൽ നിറഞ്ഞ കാണികളുമായി പ്രദർശനം തുടരുകയാണ്. ഇപ്പോൾ ചിത്രത്തിന്റെ പ്രൊമോഷന് എത്തിയപ്പോൾ നസ്ലിനും മമിതയും തങ്ങളുടെ ആദ്യ പ്രണയത്തെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് വൈറൽ ആവുന്നത്. ​ജിഞ്ചർ മീഡിയയ്ക്ക് നൽകി ഇന്റർവ്യൂവിലാണ് താരങ്ങൾ പ്രണയത്തെക്കുറിച്ച് പറഞ്ഞത്.

തന്റെ ആദ്യ പ്രണം ഒരു വൺ സൈഡ് ലവ് ആയിരുന്നുവെന്നാണ് നസ്ലിൻ പറയുന്നത്. ആ കുട്ടിയോട് താൻ പ്രണയം തുറന്നുപറഞ്ഞിട്ടില്ലെന്നും അത് എപ്പോൾ ആലോചിച്ചാലും ഭയങ്കര അടിപൊളിയാണെന്നും നസ്ലിൻ പറയുന്നു. പ്രണയം ആ പെൺകുട്ടിയോട് തുറന്നുപറയണമായിരുന്നുവെന്ന് ഇപ്പോൾ തോന്നുന്നില്ലെന്നും നസ്ലിൻ പറഞ്ഞു.

naslen

ഫസ്റ്റ് ലവ് ആയതുകൊണ്ട് ആ സമയത്തൊക്കെ ഭയങ്കര രസമായിരുന്നു. അന്ന് അത് പറയാൻ ധൈര്യം ഉണ്ടായിരുന്നില്ല. പക്ഷേ എന്നും സ്പെഷ്യൽ ആണ് നസ്ലിൻ പറഞ്ഞു. അതേ സമയം സീനിയർ ചേച്ചിയുടെ ലവറിനോടാണ് തനിക്ക് ക്രഷ് തോന്നിയിരുന്നതെന്ന് മമിത പറഞ്ഞു. ഫസ്റ്റ് ലവ് എന്ന തായ് സിനിമ പോലെയായിരുന്നു അതെന്നും മമിത പറഞ്ഞു.

ഫസ്റ്റ് ലവിലെ നായികയും നായകനും ഒക്കെ ഭയങ്കര രസമാണെന്നും ആ സിനിമയെക്കുറിച്ച് ആദ്യം തന്നോട് പറയുന്നത് തന്റെ സീനിയർ ചേച്ചിയാണെന്നും അസംബ്ലിയിൽ പ്രാക്ടീസ് കഴിഞ്ഞ് നിൽക്കുമ്പോഴാണ് ആ ചേച്ചി സിനമയെക്കുറിച്ച് പറഞ്ഞതെന്നും മമിത പറഞ്ഞു. അവിടെയുള്ള ഒരു സീനിയർ ചേട്ടനെ താൻ ആ സിനിമയിലെ പെൺകുട്ടി നോക്കുന്നത് പോലെയാണ് നോക്കിക്കൊണ്ടിരുന്നത്, മമിത പറഞ്ഞു.

അഡ്മിറേഷന്റെ പുറത്തുള്ള ഒരു ക്രഷ് ആയിരുന്നു തനിക്കെന്നും അതിനേക്കാൾ രസം തനിക്ക് കഥ പറഞ്ഞുതന്നെ ചേച്ചിയുടെ ബോയ് ഫ്രണ്ട് ചേട്ടനെയാണ് താൻ നോക്കിക്കൊണ്ടിരുന്നതെന്നും അവർ തമ്മിൽ പ്രണയമായിരുന്നുവെന്നത് പിന്നീടാണ് തനിക്ക് മനസ്സിലായതെന്നും മമിത പറയുന്നു.

പിന്നീട് താൻ പ്ലസ്ടുവിൽ പഠിക്കുന്ന സമയത്ത് അഞ്ചാം ക്ലാസിൽ പഠിക്കുന്ന ഒരു പയ്യൻ തന്നോട് ഇഷ്ടമാണെന്ന് പറഞ്ഞിട്ടുണ്ടെന്നും മമിത പറഞ്ഞു. കല്യാണം കഴിക്കാൻ ഇഷ്ടമാണെന്നൊക്കെ പറഞ്ഞു. തനിക്ക് കുറച്ച് വയസ്സ് കുറവാണ് എന്നാലും നോക്കിയാലോ എന്നൊക്കെ തന്നോട് പറഞ്ഞിരുന്നുവെന്നും മമിത പറഞ്ഞു. ഇപ്പോൾ അവൻ ഇത് കാണുന്നുണ്ടെങ്കിൽ ഉറപ്പായും ചിരിക്കുമെന്നും മമിത പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+