Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രത്യേകിച്ച് വിശദീകരണം വേണമെന്ന് തോന്നിയില്ല, അതുകൊണ്ടാണ് സോഷ്യൽ മീഡിയയിൽ വന്ന് പറയാതിരുന്നത്; നസ്ലിൻ

ചെറിയ ചെറിയ റോളുകൾ ചെയ്ത് വന്ന് ഒടുവിൽ‌ മലയാള സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ താരമാണ് നസ്ലിൻ. പ്രേമലു കേരളത്തിനകത്തും പുറത്തും സൂപ്പർഹിറ്റായിരുന്നു. ഏറ്റവും ഒടുവിലായി നസ്ലിന്റെതായി തിയറ്ററിൽ എത്തിയ ചിത്രം ആലപ്പുഴ ജിംഖാനയാണ് മികച്ച അഭിപ്രായമാണ് ചിത്രം നേടിയത്.

ഇതിനിടയിലായിരുന്നു സോഷ്യൽ മീഡിയയിൽ നസ്ലിനെതിരെ ചില വിമർശനങ്ങൾ ഉയർന്നു. അപ്രതീക്ഷിതമായി ഒരു ആരാധകൻ വന്ന് തോളിൽ കയ്യിട്ടപ്പോൾ നസ്ലിൻ അനിഷ്ടം പ്രകടിപ്പിക്കുന്ന വീഡിയോ വൈറലായതിന് പിന്നാലെയായിരുന്നു വിമർശനം. രണ്ട് മൂന്ന് സിനിമ ഹിറ്റായപ്പോഴേക്കും നസ്ലിന് അഹങ്കാരമായി എന്നായിരുന്നു ചിലർ പറഞ്ഞത്. ഇപ്പോൾ ആ സംഭവത്തെക്കുറിച്ച് പ്രതികരിക്കുകയാണ് നസ്ലൻ. ദ എഡിറ്റോറിയലിന് നൽകിയ അഭിമുഖത്തിലാണ് താരം ഈ സംഭവത്തെക്കുറിച്ച് പറയുന്നത്....

naslen

സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനങ്ങൾ എങ്ങനെയാണ് കൈകര്യം ചെയ്യുന്നത് എന്നായിരുന്നു ഈ സംഭവത്തെ അടിസ്ഥാനമാക്കിയുള്ള ചോദ്യം. പ്രതികരിക്കേണ്ട സ്ഥലങ്ങളിൽ മാത്രമെ താൻ പ്രതീകരിക്കാറുള്ളൂവെന്നും ആ സംഭവത്തിൽ താൻ ശകിയായ സമയത്ത് തന്നെ പ്രതികരിച്ചുവെന്നാണ് തോന്നുന്നത് എന്നും നസ്ലിൻ പറഞ്ഞു.

പ്രതികരിക്കേണ്ട സ്ഥലങ്ങളിൽ മാത്രം പ്രതികരിച്ചാൽ പോരെ. അനാവശ്യമായി പ്രതികരിക്കേണ്ടല്ലോ. എന്റെ പ്രതികരണം ഓൾറഡി ആ വീഡിയോയിൽ കണ്ടതാണല്ലോ. എനിക്ക് അതേ പറയാനുള്ളൂ. ശരിയായ സമയത്ത് പ്രതികരിച്ചു എന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. അതിന് വേണ്ടി പ്രത്യേകിച്ച് വിശദീകരണം വേണ്ടതായിട്ട് എനിക്ക് തോന്നിയില്ല. അതുകൊണ്ടാണ് സോഷ്യൽ മീഡിയയിൽ വന്ന് പറയാതിരുന്നത്, എന്നാണ് നസ്ലൻ പറയുന്നത്.

സിനിമയുടെ പ്രൊമോഷൻ കഴിഞ്ഞ് വരുന്നതിനിടെയാണ് ഒരു ആരാധകൻ പെട്ടെന്ന് വന്ന് നസ്ലിൻ‌റെ തോളിൽ കയ്യിട്ട് സെൽഫിയെടുക്കാൻ ശ്രമിച്ചത്. എന്നാൽ‌ അസ്വസ്ഥനായ നസ്ലിൻ ഉടൻ തന്നെ ടാ വിടെടാ വിടെടാ എന്ന് പറഞ്ഞ് കൈ തട്ടി മാറ്റി നടന്നുപോവുകയായിരുന്നു. ഈ വീഡിയോ സോഷ്യൽ മീഡയയിൽ വൈറൽ ആയി. നസ്ലിന്റെ പ്രവർത്തിയെ വിമർശിച്ചും പിന്തുണച്ചും നിരവധിപേർ രം​ഗത്തെത്തി. സംഭവത്തെക്കുറിച്ച് വിശദീകരിച്ച് നസ്ലിന്റെ തോളിൽ കയ്യിട്ട യുവാവും രം​ഗത്തെത്തിയിരുന്നു.

നസ്ലിനെ ബലം പ്രയോ​ഗിച്ച് നിർത്തി ഫോട്ടോ എടുക്കാനല്ല നോക്കിയതെന്നും കൂട്ടുകാരൻ എന്ന നിലയ്ക്കാണ് നസ്ലിനെ കാണുന്നത് എന്നുമാണ് ഇയാൾ പറഞ്ഞത്. നസ്ലിനെ ബലം പ്രയോ​ഗിച്ച് നിർത്തി ഫോട്ടോ എടുക്കാൻ നോക്കിയതല്ല. ബലം പ്രയോ​ഗിക്കേണ്ട കാര്യമില്ലല്ലോ. മമ്മൂട്ടിയോ മോഹൻലാലോ ആയിരുന്നെങ്കിൽ സാറെ എന്നോ ഇക്കാ എന്നോ വിളിച്ച് തോളിൽ കയ്യിടാം. നമ്മുടെ പ്രായം തന്നെ ആകുമ്പോൾ തോളിൽ കയ്യിട്ടു. കൂട്ടുകാരൻ എന്ന നിലയ്ക്കാണ് ഫോട്ടോ എടുക്കാൻ നോക്കിയത്.

ഞാൻ തോളിൽ കയ്യിടുന്നത് പുള്ളിക്ക് എന്തുകൊണ്ടാണ് ഇഷ്ടം ആവാതിരുന്നത് എന്ന് മനസ്സിലായില്ല. കൂട്ടുകാരൻ എന്ന നിലയ്ക്കല്ലാതെ പുള്ളിയെ കാണാൻ പറ്റില്ല. അല്ലെങ്കിൽ സഹോദരൻ നമ്മളെക്കാളും ചേട്ടനൊക്കെ ആണെങ്കിൽ ഷേയ്ക്ക് ഹാൻഡ് കൊടുക്കാം. പെട്ടെന്നൊരു ആവേശത്തിൽ പുള്ളിയുടെ തോളിൽ കയ്യിട്ടു. നസ്ലിനോട് വെറുപ്പില്ല. നസ്ലിനോട് വെറുപ്പുണ്ടെങ്കിൽ ആ പടം കാണാൻ പോകേണ്ട കാര്യമില്ലല്ലോ.
ഞാൻ ഇപ്പോഴും നസ്ലിനെ സപ്പോർട്ട് ചെയ്യുന്ന ആളാണ്. നസ്ലിനോട് ഒരു വെറുപ്പുമില്ല, നസ്ലിൻ എന്തിനാണ് കൈ തട്ടിയതെന്ന് അറിയില്ല, യുവാവ് പറഞ്ഞു. ഈ വീഡിയോയ്ക്ക് താഴെയും ധാരാളം കമന്റുകൾ വന്നിരുന്നു. നസ്ലിൻ ചെയ്തതിൽ തെറ്റില്ലെന്നാണ് ഭൂരിഭാ​ഗവും പറഞ്ഞത്. പെട്ടെന്ന് അറിയാത്തൊരാൾ വന്ന് തോളിൽ കയ്യിടുമ്പോൾ ആരാണെങ്കിലും അങ്ങനെ ചെയ്യുമെന്നും കമന്റുകൾ ഉണ്ട്,....

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+