Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രഭാസ് 'വിവാഹിതനാകുന്നു'; ഇത്തവണ വധു അനുഷ്‌ക ഷെട്ടി അല്ല, പ്രചാരണത്തില്‍ പ്രതികരിച്ച് നടന്റെ ടീം

മുംബൈ: പ്രമുഖ തെലുഗു നടന്‍ പ്രഭാസ് വിവാഹിതനാകാന്‍ പോകുന്നുവെന്ന് വീണ്ടും പ്രചാരണം. പല നടിമാരുമായും ചേര്‍ത്തുവച്ച് നേരത്തെ കിംവദന്തികള്‍ പരന്നിരുന്നു എങ്കിലും ഇപ്പോള്‍ മറ്റൊരു വ്യക്തിയുമായി ചേര്‍ത്താണ് പ്രചാരണം. സിനിമാ ലോകത്തെ 'പ്രമുഖ ബാച്ചിലര്‍' ആയിട്ടാണ് 45കാരനായ പ്രഭാസിനെ തെലുഗു മാധ്യമങ്ങള്‍ വിശേഷിപ്പിക്കാറ്.

ബാഹുബലി സിനിമകളിലൂടെ ആഗോള സിനിമാ പ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയായ പേരാണ് പ്രഭാസിന്റേത്. കല്‍ക്കിയാണ് താരത്തിന്റേതായി ഇനി വരാനിരിക്കുന്ന ചിത്രം. രാജാ സാബ്, ഫൗജി തുടങ്ങിയ ചിത്രങ്ങളുടെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. സന്ദീപ് റെഡ്ഡിയുടെ സ്പിരിറ്റ് എന്ന ചിത്രം ഷൂട്ടിങ് തുടങ്ങാനുണ്ട്. ഇതിനിടെയാണ് പ്രഭാസിന്റെ വിവാഹവുമായി ബന്ധപ്പെട്ട് പുതിയ പ്രചാരണമുണ്ടായിരിക്കുന്നത്...

prabhas marriage-1

ബാഹുബലി നായിക അനുഷ്‌ക ഷെട്ടിയുമായി പ്രഭാസ് പ്രണയത്തിലാണെന്നും ഉടന്‍ വിവാഹിതരാകുമെന്നുമായിരുന്നു നേരത്തെ പ്രചാരണം. സിനിമാ ഷൂട്ടിങിനിടയിലും പ്രൊമോഷന്‍ വേളയിലും എടുത്ത ഫോട്ടോസ് ഇതിന്റെ ഭാഗമായി തെറ്റായി പ്രചരിപ്പിക്കുകയും ചെയ്തു. ഒടുവില്‍ ഇരുവരും വാര്‍ത്ത നിഷേധിച്ച് രംഗത്തുവന്നു. എന്നിട്ടും പ്രചാരണം ഒരു ഭാഗത്ത് തുടരുന്നുണ്ട്.

പ്രഭാസ് വിവാഹിതനാകാന്‍ പോകുന്നു എന്നാണ് പുതിയ പ്രചാരണം. നടന്റെ കുടുംബം വിവാഹം തീരുമാനിച്ചുവെന്ന് കാണിച്ച് ന്യൂസ് 18 തെലുഗു വാര്‍ത്തയും നല്‍കി. മറ്റു മാധ്യമങ്ങളും വാര്‍ത്ത നല്‍കിയിട്ടുണ്ട്. ഹൈദരാബാദ് കേന്ദ്രമായുള്ള വ്യവസായിയുടെ മകളാണ് വധു എന്നാണ് വാര്‍ത്തയില്‍ സൂചിപ്പിക്കുന്നത്. ശ്യാമള ദേവിയാണ് പ്രഭാസിന്റെ വിവാഹത്തിന് മേല്‍ന്നോട്ടം വഹിക്കുക എന്നും വാര്‍ത്തകളിലുണ്ട്.

പ്രഭാസിന്റെ ടീം പറയുന്നത്‌

പ്രമുഖ നടനും രാഷ്ട്രീയ നേതാവുമാണ് കൃഷ്ണം രാജു. മുന്‍ കേന്ദ്രമന്ത്രിയായ ഇദ്ദേഹം പ്രഭാസിന്റെ അമ്മാവനാണ്. കൃഷ്ണം രാജുവിന്റെ ഭാര്യയാണ് ശ്യാമള ദേവി. ഇവരുടെ നേതൃത്വത്തില്‍ ആണത്രെ വിവാഹ ഒരുക്കങ്ങള്‍. എന്നാല്‍ പ്രഭാസ് വിവാഹം കഴിക്കാന്‍ പോകുന്ന വ്യക്തിയുടെ പേരോ, വിവാഹ തിയ്യതിയോ വാര്‍ത്തയില്‍ ഇല്ല. വാര്‍ത്തയില്‍ വസ്തുത ഇല്ല എന്നാണ് പ്രഭാസിന്റെ വക്താവിനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

വ്യാജ വാര്‍ത്തയാണത്. ദയവ് ചെയ്ത് അവഗണിക്കൂ എന്നാണ് പ്രഭാസിന്റെ ടീമിലെ അംഗം പ്രതികരിച്ചത്. മുംബൈയിലെ താരത്തിന്റെ വക്താവും വാര്‍ത്ത തള്ളി. അനുഷ്‌ക ഷെട്ടിയുമായി മാത്രമല്ല നേരത്തെ പ്രഭാസിന്റെ വിവാഹ വാര്‍ത്ത നേരത്തെ പ്രചരിച്ചിട്ടുള്ളത്. ആദിപുരുഷ് ചിത്രീകരണ വേളയില്‍ കൃതി സാനനുമായി ചേര്‍ത്തും പ്രചാരണമുണ്ടായിരുന്നു.

2002ല്‍ പുറത്തിറങ്ങിയ ഈശ്വര്‍ എന്ന സിനിമയിലൂടെയാണ് പ്രഭാസ് വെള്ളിത്തിരയില്‍ തിളങ്ങിയത്. രാജമൗലി സംവിധാനം ചെയ്ത ബാഹുബലിയിലൂടെ അദ്ദേഹം ദേശീയ തലത്തില്‍ ചര്‍ച്ചയായി. വിദേശരാജ്യങ്ങളിലും സിനിമ ശ്രദ്ധിക്കപ്പെട്ടതോടെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളില്‍ ഒരാളായി പ്രഭാസ് മാറി. രാജ്യത്ത് വലിയ ആരാധകവൃന്ദമുള്ള താരങ്ങളില്‍ ഒരാളാണ് പ്രഭാസ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+