സലാർ റെക്കോർഡ് സൃഷ്ടിക്കുമോ? പ്രഭാസിന്റെ പുതിയ സിനിമയുടെ തിയറ്റർ റൈറ്റ്സ് വിറ്റുപോയത് വമ്പൻ തുകയ്ക്ക്
താരമൂല്യത്തിൽ ഏറെ മുന്നിൽനിൽക്കുന്ന നടനാണ് പ്രഭാസ്. തിയറ്ററുകളെ ഇളക്കിമറിച്ച ബാഹുബലിയിലൂടെയാണ് പ്രഭാസിന്റെ താരമൂല്യം അതിവേഗം ഉയർന്നത്. അദ്ദേഹത്തിന്റെ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സലാർ. സലാർ വമ്പൻ ഹിറ്റാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
പ്രഭാസ് നായകനായി എത്തുന്നു എന്നതിനോടൊപ്പം തന്നെ പ്രശാന്ത് നീലിന്റെ സംവിധാനത്തിലും പ്രേക്ഷകർക്ക് വിശ്വാസമുണ്ട്. ഇപ്പോൾ തെലുങ്ക് സംസ്ഥാനങ്ങളിൽ സലാറിന്റെ തിയറ്റർ റൈറ്റ്സിന് ലഭിച്ച തുകയാണ് ഇപ്പോൾ ചർച്ചയാകുന്നത്.

തിയറ്റർ റൈറ്റ്സിൽ സലാർ 175 കോടി രൂപയാണ് നേടിയിരിക്കുന്നത് എന്ന് ലഭിക്കുന്ന വിവരം. മറ്റ് സ്ഥലങ്ങളിൽ പ്രഭാസിന്റെ സലാറിന് തിയറ്റർ റൈറ്റ്സ് ലഭിച്ച തുക എത്രയാണ് എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ. ഇന്ത്യൻ ബോക്സ് ഓഫീസിൽ പുതിയ ചരിത്രം സലാർ തീർക്കുമെന്നാണ് ആരാധകർ പറയുന്നത്.
ഇപ്പോൾ തന്നെ വൻ പ്രതീക്ഷയിലാണ് ആരാധകർ. സലാർ തിയറ്ററിൽ എത്തുന്ന നിമിഷത്തിന് വേണ്ടിയാണ് പ്രഭാസിന്റെ ഫാൻസ് കാത്തിരിക്കുന്നത്. ഡിസംബർ 22 ന് ആണ് ചിത്രം റിലീസ് ചെയ്യുക. ചിത്രത്തിന്റെ ഒ ടി ടി റൈറ്റ്സ് നെറ്റ്ഫ്ലിക്ക്സ് ആണ് നേടിയത്. സലാർ 350 കോടിയാണ് ഒ ടി ടി, സാറ്റ്ലൈറ്റ് റൈറ്റ്സ് ബിസിനസിൽ സ്വന്തം ആക്കിയത് എന്ന് ട്രേഡ് അനലിസ്റ്റ് മനോബാല വിജയകുമാർ പറഞ്ഞിരുന്നു.
സിസംബർ 21 ന് ആയിരിക്കും സലാർ യു എസിൽ റിലീസ് ചെയ്യുകയെന്നും സലാറിന്റെ അഡ്വാൻസ് ബുക്കിംഗ് തുടങ്ങുകയാണ് എന്നും റിപ്പോർട്ടുകൾ ഉണ്ട്. കെ ജി എഫ് പോലെ വലിയ കാൻവാസിൽ തന്നെയാണ് പ്രശാന്ത് നീൽ സലാറും ഒരുക്കുന്നത്. മലയാളത്തിൽ നിന്ന് പൃഥ്വിരാജും സലാറിൽ പ്രധാന വേഷം ചെയ്യുന്നുണ്ട്. വരദരാജ് മന്നാർ എന്ന കഥാപാത്രമായാണ് അദ്ദേഹം എത്തുന്നത്.
സലാറിന്റെ നിർമാണം ഹൊംബാള ഫിലിംസ് ആണ് . വില്ലനായി എത്തുന്നത് മധു ഗുരുസ്വാമി ആണ് . ഛായാഗ്രാഹണം നിർവഹിക്കുന്ന ഭുവൻ ഗൌഡയാണ്. സംഗീതം രവി ബസ്രുറാണ്. സലാർ പ്രഭാസിന് പുതിയ നേട്ടങ്ങൾ സമ്മാനിക്കും എന്നാണ് ആരാധർ ഉറപ്പിക്കുന്നത്.
ബാഹുബലി പോലെ വൻ ഹിറ്റ് സ്വന്തമാക്കുമെന്നും കരുതുന്നു.












Click it and Unblock the Notifications