Get Updates
Get notified of breaking news, exclusive insights, and must-see stories!

'മണിക്കുട്ടനും നിഷാനും ഫീല്‍ഡ് ഔട്ട് ആയ നടന്‍മാര്‍.'; തക്ക മറുപടി നല്‍കി പ്രശാന്ത് അലക്സാണ്ടര്‍

കോഴിക്കോട്: മലയാള സിനിമയില്‍ വളരെ കാലമായി നിറസാന്നിധ്യമാണ് പ്രശാന്ത് അലക്‌സാണ്ടര്‍. തുടക്കകാലത്ത് ചെറിയ വേഷങ്ങളിലൂടെ എത്തിയ താരം അടുത്തകാലത്തായി സ്വഭാവനടന്‍ എന്ന നിലയില്‍ മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്. അടുത്ത കാലത്തായി ഇറങ്ങിയ മിക്ക ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷം ചെയ്ത താരമാണ് പ്രശാന്ത് അലക്‌സാണ്ടര്‍. ഹേമ കമ്മിറ്റി റിപപ്പോര്‍ട്ട് ചര്‍ച്ചയായ സമയത്ത് പ്രശാന്ത് തന്റെ നിലപാട് പങ്ക് വെച്ചതും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

സിനിമാ മേഖലയെ പ്രൊഫഷണല്‍ ആക്കാനുള്ള നിര്‍ദേശങ്ങള്‍ ഉണ്ടെങ്കില്‍ അത് പരിഗണിക്കണം എന്നും ഒരു മാറ്റം വരണമെന്നുണ്ടെങ്കില്‍ പൊട്ടിത്തെറി ഉണ്ടാകണം എന്നുമായിരുന്നു ഒരു അഭിമുത്തിനിടെ പ്രശാന്ത് പറഞ്ഞിരുന്നത്. തെറ്റുകള്‍ സംഭവിക്കാതിരിക്കണം എന്നും അങ്ങനെ സംഭവിച്ചാല്‍ തുറന്നു പറയാനുള്ള ധൈര്യം തോന്നുന്ന തരത്തില്‍ വ്യവസ്ഥിതി വളരണം എന്നും പ്രശാന്ത് അഭിപ്രായപ്പെട്ടിരുന്നു.

Prashanth Alexander

ഇത് കൂടാതെ തനിക്ക് നേരിട്ട ദുരനുഭവത്തെ കുറിച്ചും പ്രശാന്ത് പങ്ക് വെച്ചിരുന്നു. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു വീഡിയോയ്ക്ക് താഴെ പ്രശാന്ത് പങ്ക് വെച്ച കമന്റാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. മലയാള സിനിമയിലെ ഫീല്‍ഡ് ഔട്ട് ആയ നടന്‍മാര്‍ എന്ന ക്യാപ്ഷനോടെ ഉപ്പും മുളകും പ്രേമികള്‍ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്ക് വെച്ച വീഡിയോയ്ക്ക് താഴെയാണ് പ്രശാന്തിന്റെ കമന്റ്.

മണിക്കുട്ടന്‍, കൈലാഷ്, ഭഗത് മാനുവേല്, രജിത് മേനോന്‍, മഞ്ജുളന്‍, റോഷന്‍, നിഷാന്‍, എന്നിവര്‍ ഫീല്‍ഡ് ഔട്ട് ആയി എന്നാണ് ഈ വീഡിയോയില്‍ പറഞ്ഞിരിക്കുന്നത്. ഇതിന് താഴെയാണ് പ്രശാന്ത് അലക്‌സാണ്ടറിന്റെ കമന്റ് വന്നത്. ഫഹദ് ഫാസിലിന്റെ വമ്പന്‍ തിരിച്ചുവരവടക്കം ചൂണ്ടിക്കാട്ടിയാണ് പ്രശാന്ത് അലക്‌സാണ്ടര്‍ കമന്റ് ചെയ്തിരിക്കുന്നത്.

'മരിക്കുന്നത് വരെ ഒരാള്‍ ഫീല്‍ഡ് ഔട്ട് ആയി എന്ന് വിധി എഴുതാന്‍ പറ്റില്ല. പ്രത്യേകിച്ചും സിനിമയില്‍. 2002 ല്‍ ഫീല്‍ഡ് ഔട്ട് ആയ നടന്‍ ഫഹദ് ഫാസില്‍ ഇപ്പോള്‍ എവിടെ എത്തി നില്‍ക്കുന്നു എന്നത് ചിന്തിക്കണം. ജീവിതത്തിനോടും വിധിയോടും പോരാടി പാഷന്റെ പിന്നാലെ സഞ്ചരിക്കുന്ന പോരാളികളുടെ മനോവീര്യം കെടുത്തുന്ന ഇത് പോലെയുള്ള പോസ്റ്റുകള്‍ ഇടുന്നവര്‍ എന്ത് ലാഭത്തിന് വേണ്ടി ആണെങ്കിലും മനോരോഗികള്‍ ആണ്. നിങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നു,' എന്നാണ് പ്രശാന്തിന്റെ കമന്റ്.

പ്രശാന്തിനെ അനുകൂലിച്ച് നിരവധി പേരാണ് ഇതിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്. വീഡിയോയില്‍ പറഞ്ഞിരിക്കുന്ന ആരാണ് പത്ത് വര്‍ഷമായി സിനിമ ചെയ്യാതിരിക്കുന്നത് എന്നും പ്രശാന്ത് ചോദിക്കുന്നുണ്ട്. 2002 ലാണ് ഫഹദ് ഫാസിലിന്റെ ആദ്യ സിനിമ വരുന്നത് എന്നും അതിന് ശേഷം ഏഴ് വര്‍ഷം കഴിഞ്ഞപ്പോള്‍ ഫഹദ് സിനിമ ചെയ്തു എന്നും പ്രശാന്ത് ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+