മുംബൈയിൽ 17 കോടിയുടെ ഫ്ലാറ്റ്, വിലകൂടിയ കാറുകൾ; ഒരു സിനിമയ്ക്ക് പൃഥ്വിരാജ് വാങ്ങുന്നത് കോടികൾ
പൃഥ്വിരാജ് സുകുമാരൻ, താരമൂല്യ നടന്മാരുടെ പട്ടികയിൽ മുന്നിൽ നിൽക്കുന്ന താരങ്ങളിൽ ഒരാളാണ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലായി നിരവധി സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. നടൻ മാത്രമല്ല സംവിധായകൻ കൂടിയാണ് അദ്ദേഹം. നിർമാണം, വിതരണം എന്നീ മേഖലകളിലും തന്റെ കഴിവ് തെളിയിച്ച വ്യക്തിയാണ് പൃഥ്വി.ദേശീയ ചലച്ചിത്ര അവാർഡ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
മലയാള സിനിമയിൽ സമ്പത്തിന്റെ കാര്യത്തിലും ഏറെ മുന്നിലാണ് താരം. റിപ്പോർട്ടുകൾ പ്രകാരം 2023 ലെ കണക്കനുസരിച്ച് പൃഥ്വിരാജിന്റെ ആസ്തി ഏകദേശം 54 കോടി രൂപയാണ്. 2023 ൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന മലയാള നടന്മാരിൽ ഒരാളെന്ന നിലയിൽ, അദ്ദേഹം ഒരു സിനിമയ്ക്ക് 4 - 10 കോടി രൂപ ഈടാക്കുന്നതായാണ് റിപ്പോർട്ട്. കേരളത്തിലും മുംബൈയിലും വീടുകളുണ്ട്. ആഡംബരം കാറുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.

മോഹൻലാലിനെ നായകനാക്കി അദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ ഒരു ബ്ലോക്ക്ബസ്റ്റർ ആയിരുന്നു. ഇത് എക്കാലത്തേയും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള ചിത്രങ്ങളിലൊന്നായി മാറി. കൂടാതെ പൃഥ്വിയും ഭാര്യ സുപ്രിയ മേനോനും സംയുക്തമായ 2018 ൽ പ്രൊഡക്ഷൻ ഹൗസ് ആരംഭിച്ചു. അതിന്റെ ബാനറിൽ ഡ്രൈംവിംഗ് ലൈസൻസ്, കടുവ തുടങ്ങിയ ഹിറ്റ് സിനിമകൾ നിർമ്മിച്ചു. കല്യാൺ സിൽക്ക് അസറ്റ് ഹോംസ് എന്നിവയുമായി ബ്രാൻഡ് എൻഡോഴ്സ്മെന്റ് ഡിലുകളും നേടിയിട്ടുണ്ട് പൃഥ്വി.
കൊച്ചയിലാണ് പൃഥ്വി കുടുംബ സമേതം താമസിക്കുന്നത്. മുംബൈയിൽ ബാന്ദ്രയിൽ 17 കോടി രൂപയുടെ ഫ്ലാറ്റ് വാങ്ങിയതായും റിപ്പോർട്ടുകളുണ്ട്. ആഡംബര വാഹനങ്ങളുടെ വൻ ശേഖരമുണ്ട്. ലംബോർഗിനി ഉറുസ് ( കാർ ദേഖോ റിപ്പോർട്ട് അനുസരിച്ച് 4.18 - 4.22 കോടി രൂപയ്ക്കിടയിലാണ് വില) 001 നമ്പർ പ്ലേറ്റുള്ള മേഴ്സിഡസ് - എ എം ജി G63 ( 2.45 - 3.30 കോടി രൂപ വരെയാണ് വില എന്നാണ് റിപ്പോർട്ട്).റേഞ്ച് റോവർ വോഗ് ( വില 2.25 കോടി രൂപ) ലാൻഡ് റോവർ ഡിഫൻസർ 110 ( 93. 55 ലക്ഷം മുതൽ 2.30 കോടി വരെയാണ് വില എന്നാണ് റിപ്പോർട്ട്) പോർഷെ കയെൻ ( കാർവാലെ റിപ്പോർട്ട് അനുസരിച്ച് 1. 63 - 1.96 കോടി രൂപയ്ക്കിടയിലാണ് വില)
പൃഥ്വിരാജ് സുകുമാരൻ സാലറിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ ചിത്രത്തിൽ അഭിനയിക്കാൻ അദ്ദേഹം 4 കോടി രൂപയാണ് വാങ്ങുന്നതെന്നാണ് റിപ്പോട്ടുകൾ. സാലാറിന്റെ കേരളത്തിലെ വിതരണാവകാശം താരത്തിനാണെന്നാണ് വിവരം. ന്യൂസ് 18, സീ ന്യൂസ് എന്നിവ പ്രകാരം, ചിത്രത്തിന്റെ പ്രധാന നടൻ, പ്രഭാസ് 100 കോടി രൂപയാണ് സലാറിന് ഈടാക്കുന്നത്, കൂടാതെ 10% ലാഭം പങ്കിടും












Click it and Unblock the Notifications