രാജേഷ് ഹെബ്ബാറിന്റെ മകന്റെ ഭാര്യ മലയാളിയല്ല, ഹിന്ദിക്കാരി; വിവാഹ വിശേഷം പങ്കുവെച്ച് താരം
ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് രാജേഷ് ഹെബ്ബാർ. നിരവധി സീരിയലുകളിൽ താരം അഭിനയിച്ചിട്ടുണ്ട്. സിനിമകളിലും രാജേഷ് വേഷങ്ങൾ ചെയ്തിട്ടുണ്ട്. ഇന്നത്തെ ചിന്താവിഷയം എന്ന സിനിമയിലെ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗായകൻ കൂടിയാണ് രാജേഷ്.
കഴിഞ്ഞദിവസമായിരുന്നു രാജേഷിന്റെ മകൻ ആകാശ് ഹെബ്ബാറിന്റെ വിവാഹം. ഇപ്പോൾ മകന്റെ വിവാഹത്തെക്കുറിച്ച് സംസാരിക്കുകയാണ് താരം. മകന്റെ കല്യാണം കഴിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ടെന്ന് രാജേഷ് പറഞ്ഞു.

മനസ് നിറയെ സന്തോഷമാണെന്നും രണ്ട് കുടുംബങ്ങൾ മാത്രമല്ല സംസ്ക്കാരത്തിന്റെ കൂടെ സംഗമമാണ് നടന്നതെന്നും രാജേഷ് ഹെബ്ബാർ പറഞ്ഞു. മകൻ ഹിന്ദിക്കാരിയെ ആണ് കല്യാണം കഴിച്ചതെന്നും തങ്ങൾ കർണ്ണാടക്കാരാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ സെറ്റിൽ ചെയ്തതാണ്. വീട്ടിൽ തുളുവാണ് സംസാരിക്കുന്നത്. മലയാളം നന്നായി അറിയാം, മകന്റെ ഭാര്യ ഹിന്ദിയാണ് സംസാരിക്കുന്നത് എന്നും അദ്ദേഹം പറയുന്നു. മാൻസി എന്നാണ് വധുവിന്റെ പേര്. വളരെ ആഘോഷപൂർമായിട്ടാണ് വിവാഹം നടത്തിയത്.
തന്റെ ബന്ധുക്കളും സുഹൃത്തുക്കളുമടക്കം ക്ഷണിച്ചവരെല്ലാം വിവാഹത്തിനെത്തിയിരുന്നുവെന്നും ജീവിതത്തിൽ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷങ്ങളാണ്. കുടുംബത്തിന്റെ കാര്യത്തിലും നിങ്ങളുടെ പ്രാർത്ഥനയും സ്നേഹവും കൂടെ വേണം.
മകൻ താലി കെട്ടുന്ന സമയത്ത് ഇമോഷണലായിപ്പോയത് സന്തോഷം കൊണ്ടാണ്. അവന് മനസ്സിന് ഇഷ്ടപ്പെട്ട, അവൻ തിരഞ്ഞെടുത്ത ആളെയാണ് വിവാഹം ചെയ്തത്. ഞങ്ങളുടെ കുടുംബത്തിലുള്ള എല്ലാവർക്കും ഏറ്റവും സന്തോഷം നിറഞ്ഞ കാര്യമാണ് ഈ വിവാഹം, അദ്ദേഹം പറഞ്ഞു.
കല്യാണം എന്ന് പറയുന്നത് തന്നെ ആഘോഷമാണല്ലോ, ഞങ്ങൾ എല്ലാം ആഘോഷിക്കുന്നവരാണ്. ചെറിയൊരു കാര്യം കിട്ടിയാൽ മതി അത് ആഘോഷിക്കും. ചെണ്ടമേളം കേട്ടാൽ തുള്ളിപ്പോവാത്തവരുണ്ടോ, അതാണ് അവിടെ സംഭവിച്ചത്. എല്ലാവരും ചേർന്ന് ഡാൻസ് ചെയ്തു. ഇതുപോലെയൊരു കല്യാണം കൂടിയിട്ടില്ലെന്നായിരുന്നു വന്ന അതിഥികളെല്ലാം പറഞ്ഞത്. അദ്ദേഹം പറഞ്ഞു.
കല്യാണ ചടങ്ങുകളും വളരെ വ്യത്യസ്തമായിരുന്നു. മണിക്കൂറുകളോളം എടുത്താണ് വിവാഹ ചടങ്ങ് തീർന്നത്. വരനും അച്ഛനും തലപ്പാവ് ധരിച്ചിരുന്നു. മാൻസി സാരിയാണ് ധരിച്ചത്. നിരവധി താരങ്ങളാണ് വിവാഹത്തിന് എത്തിയത്. റോൺസൺ വിൻസന്റ്, ഷോബി തിലകൻ. റെയ്ജൻ രാജൻ. അരുൺ രാഘവൻ, ശിവാനി, സാദൻ സൂര്യ തുടങ്ങിയവരെല്ലാം വിവാഹത്തിനെത്തി. ആകാശിനെ കൂടാതെ രണ്ട് പെൺകുട്ടിക കൂടിയുണ്ട് രാജേഷിന്.












Click it and Unblock the Notifications