'സംഘി ഒരു മോശം വാക്കാണ് എന്നല്ല ഐശ്വര്യ പറഞ്ഞത്'; ന്യായീകരിച്ച് രജനീകാന്ത്
തമിഴ് സിനിമയിലെ എന്നല്ല, ഇന്ത്യന്‍ സിനിമയിലെ തന്നെ സൂപ്പര്‍സ്റ്റാറുകളുടെ സൂപ്പര്‍സ്റ്റാര്‍ എന്നാണ് രജനീകാന്ത് അറിയപ്പെടുന്നത്. താരത്തിന്റെ ഏറ്റവും ഒടുവിലായി ഇറങ്ങിയ ജയിലര്‍ തെന്നിന്ത്യന്‍ സിനിമാലോകത്തെ കളക്ഷന്‍ റെക്കോഡുകള്‍ തിരുത്തി കുറിച്ചിരുന്നു. മകള്‍ ഐശ്വര്യ സംവിധാനം ചെയ്യുന്ന ലാല്‍സലാം എന്ന ചിത്രമാണ് രജനീകാന്തിന്റേതായി അടുത്തതായി പുറത്തിറങ്ങാനിരിക്കുന്നത്.
അടുത്തിടെ ലാല്‍സലാമിന്റെ ഓഡിയോ ലോഞ്ച് സംഘടിപ്പിച്ചിരുന്നു. ഈ ചടങ്ങിനിടെ ഐശ്വര്യയുടെ സംഘി പരാമര്‍ശം വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. ആത്മീയതയില്‍ പണ്ടേ തല്പരനായ രജനി ബിജെപിയുമായി ചേര്‍ന്ന് നില്‍ക്കുമെന്ന പ്രചരണവും മുറയ്ക്ക് നടന്നിരുന്നു. എന്നാല്‍ ഐശ്വര്യ രജനീകാന്ത് ഈ പ്രചാരണങ്ങളെ എല്ലാം തള്ളിക്കൊണ്ട് രംഗത്ത് വന്നിരുന്നു.

ലാല്‍ സലാമിന്റെ ഓഡിയോ ലോഞ്ചിലായിരുന്നു അവര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. പിതാവിനെ സംഘി എന്ന് മുദ്ര കുത്തുന്ന പല പോസ്റ്റുകളും തനിക്ക് വേദനയുണ്ടാക്കുന്നു എന്നും അദ്ദേഹം സംഘിയായിരുന്നു എങ്കില്‍ ഒരിക്കലും ലാല്‍സലാം പോലൊരു ചിത്രം ചെയ്യില്ലായിരുന്നു എന്നുമാണ് ഐശ്വര്യ പറഞ്ഞിരുന്നത്.
മനുഷ്യത്വമുള്ള ഒരാള്‍ക്ക് മാത്രമേ ഈ സിനിമ ചെയ്യാന്‍ കഴിയുകയുള്ളൂ എന്നും ഐശ്വര്യ പറഞ്ഞിരുന്നു. 'ഞാന്‍ പൊതുവെ സോഷ്യല്‍ മീഡിയയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ആളാണ്. പക്ഷേ എന്റെ ടീം പലപ്പോഴും എന്താണ് സംഭവിക്കുന്നതെന്ന് എന്നോട് പറയുകയും ചില പോസ്റ്റുകള്‍ കാണിക്കുകയും ചെയ്യും. അവ കാണുമ്പോള്‍ എനിക്ക് ദേഷ്യം വരും. ഞങ്ങളും മനുഷ്യരാണ്.
അടുത്ത കാലത്തായി, പലരും എന്റെ അച്ഛനെ സംഘി എന്ന് വിളിക്കുന്നു, അതിന്റെ അര്‍ത്ഥമെന്താണെന്ന് എനിക്കറിയില്ല. സംഘിയുടെ അര്‍ത്ഥമെന്താണെന്ന് ഞാന്‍ ഒരാളോട് ചോദിച്ചു, അവര്‍ പറഞ്ഞു, ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയെ പിന്തുണയ്ക്കുന്നവരെയാണ് സംഘി എന്ന് വിളിക്കുന്നത്. രജനീകാന്ത് ഒരു സംഘിയല്ലെന്ന് ഞാന്‍ ഇവിടെ വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു.
അങ്ങവെ ആയിരുന്നെങ്കില്‍ അദ്ദേഹം 'ലാല്‍ സലാം' പോലൊരു സിനിമ ചെയ്യുമായിരുന്നില്ല', എന്നായിരുന്നു ഐശ്വര്യ പറഞ്ഞത്. ആത്മീയമായ ചിന്തകളും മറ്റും പങ്ക് വെക്കുന്നതിനാല്‍ രജനീകാന്ത് സംഘപരിവാര്‍ പാളയത്തില്‍ എത്തിയേക്കും എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പലപ്പോഴും സംഘപരിവാര്‍ നയങ്ങളോട് ചായ്വ് പ്രകടിപ്പിക്കാനും രജനി മറന്നിരുന്നില്ല. ഏറ്റവും ഒടുവില്‍ അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങിനും രജനീകാന്ത് എത്തിയിരുന്നു.
ഇതോടെ അദ്ദേഹത്തെ സംഘപരിവാര്‍ ആശയത്തോട് അടുത്ത് നില്‍ക്കുന്നയാളായി വീണ്ടും ചിത്രീകരിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഐശ്വര്യയുടെ വിശദീകരണം. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി രജനീകാന്ത് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. സംഘി എന്ന പദം മോശമായ വാക്കാണെന്ന് ഐശ്വര്യ ഒരിക്കലും പറഞ്ഞിട്ടില്ലെന്നായിരുന്നു രജനീകാന്ത് പറഞ്ഞത്.
'സംഘി ഒരു മോശം വാക്കാണെന്ന് എന്റെ മകള്‍ ഒരിക്കലും പറഞ്ഞിട്ടില്ല. ആത്മീയതയില്‍ ഏര്‍പ്പെട്ടിരിക്കുന്ന തന്റെ പിതാവിനെ എന്തിനാണ് അങ്ങനെ മുദ്രകുത്തുന്നതെന്നാണ് അവള് ചോദിച്ചത്,' രജനീകാന്ത് പറഞ്ഞു. 'ലാല്‍സലാം' എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ജനുവരി 26 ന് ചെന്നൈയിലെ ഒരു സ്വകാര്യ കോളേജില്‍ വെച്ചായിരുന്നു നടന്നത്.
-
മഞ്ജു വാര്യർ പോയതോടെ ഭാഗ്യം പോയോ; ദിലീപിൻ്റെ മറുപടി..'അതോടെ മദ്യപാനവും നിർത്തി' -
ഇറാന് വന്‍ വിജയം; 10000 കോടി ഡോളര്‍ കൈയ്യിലെത്തും, അമേരിക്ക വിട്ടുവീഴ്ച ചെയ്തെന്ന് റിപ്പോര്‍ട്ട് -
മീന പണം എറിഞ്ഞ് പണം കൊയ്യുന്നു; 10 കോടി 100 കോടിയാക്കിയ ബുദ്ധി, വീട് വില്‍പ്പന ചര്‍ച്ച -
ബെംഗളൂരു യാത്രക്കാരുടെ ശ്രദ്ധയ്ക്ക്;പീനിയ ഫ്ലൈ ഓവർ 4 ദിവസത്തേക്ക് അടച്ചിടും..ഏത് വഴി പോകണം? അറിയാം -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
യുഡിഎഫിന് 102 സീറ്റ് വരെ പ്രവചനം; പിന്നാലെ തെറിവിളി..ആ പറയുന്നത് പച്ചക്കള്ളമെന്ന് സിപി റാഷിദ്,വിശദീകരണം -
മഞ്ജുവിനും എനിക്കും ഇടയിൽ സംഭവിച്ചത്..അതിന് സാക്ഷികളും തെളിവുകളും ഉണ്ട്..'; ദിലീപ് പറഞ്ഞത് -
എല്ലാ മലയാള നടന്മാരും 100 കോടി അടിച്ചു, മമ്മൂട്ടി ഒഴികെ... മമ്മൂട്ടിക്ക് ബോക്സ് ഓഫീസ് പവർ ഇല്ലേ? കുറിപ്പ് വൈറൽ -
ഗള്‍ഫില്‍ ട്വിസ്റ്റ്? ചര്‍ച്ചകള്‍ക്കിടെ പാകിസ്താന് പട്ടാളം സൗദി അറേബ്യയില്‍, യുദ്ധ വിമാനങ്ങളും -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു












Click it and Unblock the Notifications