Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷാരൂഖും സല്‍മാനും പ്രഭാസും പിന്നില്‍... 74-ാം വയസില്‍ രജനി വാങ്ങിക്കുന്ന പ്രതിഫലം കേട്ടോ!?

ഇന്ത്യയില്‍ എന്നല്ല ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ആസ്തിയുള്ള നടന്‍മാരില്‍ ഒരാളാണ് ഷാരൂഖ് ഖാന്‍. 2023 ല്‍ തുടര്‍ച്ചയായ സൂപ്പര്‍ഹിറ്റുകളിലൂടെ (പത്താന്‍, ജവാന്‍) തന്റെ ബോക്‌സോഫീസ് താരപദവി നിലനിര്‍ത്തിയ ഷാരൂഖ് എന്തുകൊണ്ടാണ് തന്നെ കിംഗ് ഖാന്‍ എന്ന് വിളിക്കുന്നത് എന്ന് ഒരിക്കല്‍ കൂടി ഉറപ്പിച്ചു. എന്നാല്‍ ഇന്ന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിക്കുന്ന താരം എന്ന വിശേഷണത്തില്‍ ഷാരൂഖ് പിന്നിലാണ് എന്നത് നിങ്ങള്‍ക്ക് അറിയാമോ.

ഇന്ത്യന്‍ സിനിമയില്‍ ഒരുപാട് സൂപ്പര്‍സ്റ്റാറുകളുണ്ടെങ്കിലും സൂപ്പര്‍സ്റ്റാറുകളുടെ സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷണത്തിന് അര്‍ഹന്‍ സ്റ്റൈല്‍മന്നന്‍ രജനീകാന്താണ്. അതേ രജനീകാന്തിനാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിക്കുന്ന താരം എന്ന വിശേഷണത്തില്‍ ഷാരൂഖിനേക്കാള്‍ വളരെ മുന്നില്‍ ഉള്ളത്. ഇടവേളയ്ക്ക് ശേഷം ബോക്‌സോഫീസില്‍ പ്രകമ്പനം സൃഷ്ടിച്ച് കൊണ്ടാണ് രജനീകാന്തിന്റെ ജയിലര്‍ എന്ന ചിത്രം കടന്ന് പോയത്.

Rajinikanth

2023-ല്‍ തന്റെ 72-ാം വയസില്‍ ആണ് നെല്‍സണ്‍ ദിലീപ്കുമാറിന്റെ ജയിലറില്‍ രജനീകാന്ത് അഭിനയിച്ചത്. ആ വര്‍ഷത്തെ എന്നല്ല തമിഴിലെ തന്നെ ഏറ്റവും കൂടുതല്‍ വരുമാനം നേടിയ ചിത്രങ്ങളിലൊന്നായി മാറാന്‍ ജയിലറിന് സാധിച്ചിരുന്നു. 600 കോടി രൂപയില്‍ അധികമാണ് സിനിമ കളക്ട് ചെയ്തത്. ഈ സിനിമയ്ക്ക് 110 കോടി രൂപയായിരുന്നു പ്രതിഫലമായി രജനിക്ക് ലഭിച്ചിരുന്നത്.

എന്നാല്‍ ബോക്‌സോഫീസില്‍ ചിത്രം പണം വാരിയപ്പോള്‍ നിര്‍മാതാവായ കലാനിധി മാരന്‍ 100 കോടി ബോണസായി കൂടി രജനിക്ക് നല്‍കി. ഇതോടെ ഒരൊറ്റ സിനിമയില്‍ നിന്ന് 210 കോടി രൂപയാണ് താരം വരുമാനമായി നേടിയത്. ഇതോടെ ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, പ്രഭാസ് തുടങ്ങിയ താരങ്ങളെ മറികടന്ന് ബോക്‌സ് ഓഫീസ് പ്രകടനത്തെ ആശ്രയിച്ച് ഒരു ചിത്രത്തിന് ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നടനായി മാറാനും രജനീകാന്തിന് സാധിച്ചു.

എന്നാല്‍ ഇതിലും അവസാനിക്കുന്നതല്ല രജനിയുടെ പ്രതിഫല വിശേഷം. ഇപ്പോള്‍ 74 വയസുള്ള രജനീകാന്ത് തന്റെ സിനിമകള്‍ക്ക് ഭീമമായ തുകകള്‍ ഈടാക്കുന്നത് തുടരുകയാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ലോകേഷ് കനകരാജിന്റെ കൂലി എന്ന സിനിമ ലാഭമുണ്ടാക്കിയാല്‍ നടന് 270 കോടി രൂപയാണ് ലഭിക്കാന്‍ പോകുന്നത്. ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ ഏതൊരു നടനും ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന പ്രതിഫലങ്ങളില്‍ ഒന്നാണിത്.

എങ്കിലും ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടന്മാരുടെ പട്ടികയില്‍ രജനീകാന്ത് ഒന്നാം സ്ഥാനത്തല്ല. വിജയ് തന്റെ അവസാന ചിത്രത്തിന് 275 കോടി രൂപയും അല്ലു അര്‍ജുന്‍ പുഷ്പ 2 ന് 300 കോടി രൂപയും ആണ് വാങ്ങിയത് എന്നാണ് വിവരം. എന്നിരുന്നാലും, ഈ കണക്കുകളൊന്നും സ്ഥിരീകരിച്ചിട്ടില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+