Get Updates
Get notified of breaking news, exclusive insights, and must-see stories!

ബഡായി ബംഗ്ലാവില്‍ നിന്ന് പിന്മാറിയത് എന്തുകൊണ്ട്? സുരേഷേട്ടന്റെ രാഷ്ട്രീയം...; തുറന്ന് പറഞ്ഞ് പിഷാരടി

നടനും ബി ജെ പി നേതാവും മുന്‍ രാജ്യസഭാംഗവുമായ സുരേഷ് ഗോപിയെ കുറിച്ച് രമേഷ് പിഷാരടി പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമാകുന്നു. സുരേഷ് ഗോപിയുടെ രാഷ്ട്രീയം അദ്ദേഹത്തിന്റെ വിശ്വാസമാണ് എന്നും അത് അദ്ദേഹം വിശ്വസിച്ചോട്ടെ എന്നും രമേഷ് പിഷാരടി പറഞ്ഞു. മൂവി വേള്‍ഡ് മീഡിയ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സുരേഷ് ഗോപിയെ കൊണ്ട് ആര്‍ക്കെങ്കിലും ഉപദ്രവമുണ്ടെങ്കില്‍ അദ്ദേഹത്തിന് മാത്രമെ ഉള്ളൂ എന്നും രമേഷ് പിഷാരടി കൂട്ടിച്ചേര്‍ത്തു. മിമിക്രി കലാകാരന്‍മാരുടെ സംഘടനയായ മാ അസോസിയേഷന്റെ പല കാര്യങ്ങളിലും ഇടപെടല്‍ നടത്തിയ ആളാണ് സുരേഷ് ഗോപി എന്നും രമേഷ് പിഷാരടി വ്യക്തമാക്കി. സുരേഷ് ഗോപിയെ കുറിച്ചുള്ള രമേഷ് പിഷാരടിയുടെ വാക്കുകള്‍ ഇങ്ങനെയാണ്...

suresh gopi

'സുരേഷ് ഗോപിയെ കൊണ്ട് ആര്‍ക്കെങ്കിലും ഉപദ്രവമുണ്ടെങ്കില്‍ അദ്ദേഹത്തിന് മാത്രമെ ഉള്ളൂ. വേറെ ആരെയും അദ്ദേഹം അങ്ങനെ ഉപദ്രവിക്കുന്നതായി എനിക്ക് തോന്നിയിട്ടില്ല. പുള്ളി എന്തെങ്കിലുമൊക്കെ പറയും അദ്ദേഹം തന്നെ മേടിച്ച് കൂട്ടും. അദ്ദേഹം ഒരു സ്റ്റേറ്റ്‌മെന്റ് ഇറക്കും അതിന് അദ്ദേഹത്തിന് പ്രശ്‌നമുണ്ടാകും. എന്റെ പടം ഇറങ്ങുന്ന സമയത്തും മിമിക്രി സംഘടനയുടെ കാര്യത്തിലും അദ്ദേഹം വ്യക്തി എന്ന നിലയില്‍ ഇടപെട്ട് കാര്യങ്ങള്‍ ഒക്കെ ചെയ്യും.

രാഷ്ട്രീയം ഓരോരുത്തരുടെ വിശ്വാസമാണ്. അത് അദ്ദേഹം വിശ്വസിച്ചോട്ടെ. മറ്റൊരാളെ ഉപദ്രവിക്കാതിരുന്നാല്‍ മതി. അത് അദ്ദേഹം ചെയ്യുന്നില്ലല്ലോ. ഒരു വലിയ മനുഷ്യ സ്‌നേഹിയാണ് അദ്ദേഹം,' രമേഷ് പിഷാരടി പറഞ്ഞു. അതേസമയം ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടി അവസാനിപ്പിച്ചതിന് പിന്നിലെ കാരണവും രമേഷ് പിഷാരടി അഭിമുഖത്തില്‍ വെളിപ്പെടുത്തി.

അഞ്ച് വര്‍ഷത്തോളം ബഡായി ബംഗ്ലാവ് താന്‍ അവതരിപ്പിച്ചിരുന്നു. പിന്നീട് എന്റെ സിനിമ ഇറങ്ങാനിരിക്കുന്ന സമയത്ത് പോലും ഒപ്പം ഇറങ്ങുന്ന മറ്റ് സിനിമകളുടെ പ്രൊമോഷന്‍ ബഡായി ബംഗ്ലാവ് വഴി നടത്തി. ഒരുപക്ഷെ ലോകത്ത് അങ്ങനെ ചെയ്യുന്ന ലോകത്തിലെ ഏക സംവിധായകനായിരിക്കും ഞാന്‍, രമേഷ് പിഷാരടി പറഞ്ഞു. പിന്നീട് മറ്റൊരു താരത്തെ വെച്ച് ഷോ നടത്തിയെങ്കിലും അത് അധികം മുന്നോട്ട് പോയില്ല.

അതേസമയം തന്റെ പ്രയാസങ്ങള്‍ ആരോടും പങ്ക് വെക്കാറില്ലെന്നും തന്നെ ആശ്വസിപ്പിക്കാന്‍ തന്നേക്കാള്‍ കൂടുതല്‍ മറ്റാര്‍ക്കും സാധിക്കില്ലെന്നും രമേഷ് പിഷാരടി പറഞ്ഞു. തന്റെ ഇതുവരെയുള്ള ജീവിതത്തില്‍ പൂര്‍ണ തൃപ്തനാണ് എന്നും അദ്ദേഹം മറ്റൊരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+