നടന്‍ റെഡിന്‍ കിംഗ്സ്ലി വിവാഹിതനായി, വധു പ്രശസ്ത നടി, ആരാധകര്‍ക്ക് സര്‍പ്രൈസ്..!!
ചെന്നൈ: തമിഴ് സിനിമാതാരം റെഡിന്‍ കിംഗ്സ്ലി വിവാഹതിനായി. നടിയും മോഡലുമായ സംഗീതയാണ് വധു. മൈസൂരില്‍ വെച്ചായിരുന്നു വിവാഹം. ഒരു വര്‍ഷത്തിലേറെ നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകാന്‍ തീരുമാനിച്ചത് എന്നാണ് വിവരം. 46-ാം വയസിലാണ് റെഡിന്‍ കിംഗ്സ്ലി വിവാഹിതനാകുന്നത്. ഇരുവരുടേയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്.
നൃത്തത്തിലൂടെയാണ് റെഡിന്‍ കിംഗ്സ്ലി തന്റെ കരിയര്‍ ആരംഭിക്കുന്നത്. ചെന്നൈയിലും ബെംഗളൂരിലും സര്‍ക്കാര്‍ എക്‌സിബിഷനുകളുടെ ഇവന്റ് ഓര്‍ഗനൈസര്‍ ആയിരുന്നു റെഡിന്‍. ഹാസ്യതാരം എന്ന നിലയില്‍ പെട്ടെന്നാണ് റെഡിന്‍ കോളിവുഡില്‍ തന്റെ ഇടം കണ്ടെത്തിയത്. കോലമാവ് കോകിലയിലൂടെയായിരുന്നു സിനിമാ രംഗത്തേക്കുള്ള അരങ്ങേറ്റം. നെല്‍സണ്‍ ദിലീപ് കുമാറിന്റെ സിനിമകളിലെ സ്ഥിരം സാന്നിധ്യമായി മാറി.

Image Credit: Sathish krishnan@X
ശിവകാര്‍ത്തികേയന്‍ നായകനായ ഡോക്ടറിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടു. ബീസ്റ്റ്, അണ്ണാത്തെ, കാതുവാക്കുള്ള രണ്ട് കാതല്‍, ജയിലര്‍, എല്‍കെജി, ഗൂര്‍ഖ, മാര്‍ക് ആന്റണി, പത്ത് തല, സോപ്പന സുന്ദരി, ഡിഡി റിട്ടേണ്‍സ് തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടു. നയന്‍താരയുടെ അടുത്തിടെ പുറത്തിറങ്ങിയ അന്നപൂര്‍ണി എന്ന സിനിമയിലാണ് ഏറ്റവും ഒടുവിലായി റെഡിന്‍ കിംഗ്സ്ലി വേഷമിട്ടത്.
ഈ വര്‍ഷം പുറത്തിറങ്ങാനിരിക്കുന്ന കണ്‍ജറിംഗ് കണ്ണപ്പന്‍, വാ വരളം വാ എന്നീ ചിത്രങ്ങളാണ് റിലീസ് ചെയ്യാനുള്ള റെഡിന്റെ പ്രൊജക്ടുകള്‍. സൂര്യയുടെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രമായി വിശേഷിപ്പിക്കപ്പെടുന്ന കങ്കുവയിലും റെഡിന്‍ കിംഗ്സ്ലി ശ്രദ്ധേയമായ വേഷം ചെയ്യുന്നുണ്ട്. അതേസമയം തമിഴ് ടെലിവിഷന്‍ സീരിയലുകളിലൂടെയും സിനിമകളിലൂടെയും ശ്രദ്ധേയയാണ് സംഗീത.
വിജയ് ചിത്രം മാസ്റ്റര്‍, ഹേയ് സിനാമിക, വീട്ടില വിശേഷം, കടംബദാരി എന്നി സിനിമകളില്‍ സംഗീത ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങള്‍ ചെയ്തു. നിലവില്‍ സണ്‍ ടിവിയിലെ പ്രമുഖ സീരിയലായ ആനന്ദരാഗത്തില്‍ ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട് താരം.












Click it and Unblock the Notifications