'ആ ഒരു കാരണം കൊണ്ട് പല സിനിമകളും നഷ്ടമായിട്ടുണ്ട്, 33 വർഷമെടുത്തു ആ മനോഭാവം മാറാൻ': റിയാസ് ഖാൻ
വില്ലൻ വേഷങ്ങളാണ് കൂടുതൽ ചെയ്തിട്ടുള്ളതെങ്കിലും റിയാസ് ഖാന്റെ സ്റ്റെലിനും ലുക്കിനും ആരാധകർ ഏറെയാണ്. ബോഡി ബിൽഡിംഗിൽ ഏറെ ശ്രദ്ധിക്കുന്ന വ്യക്തിയാണ് റിയാസ് ഖാൻ. എന്നാൽ ബോഡി ബിൽഡിംഗ് ചെയ്യുന്ന നടന്മാർക്ക് അഭിനിക്കാൻ അറിയില്ലെന്ന തെറ്റായ ധാരണ തെന്നിന്ത്യൻ സിനിമയിൽ ഒരുകാലത്ത് നിലനിന്നിരുന്നതായും റിയാസ് ഖാൻ പറഞ്ഞു. കാൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് റിയാസ് ഖാൻ ഇക്കാര്യം പറഞ്ഞത്.
ഇത് കാരണം പല സിനിമകളും നഷ്ടമായിട്ടുണ്ടെന്നും താരം പറഞ്ഞു. പുള്ളിയെ എടുത്താൽ ശരിയാവുന്നില്ലെന്ന് പറയും. സിനിമാ എന്ന് വെച്ചാൽ എല്ലാം മേയ്ക്ക് ഓവറാണ്, അദ്ദേഹം പറഞ്ഞു. അതേ സമയം മാർക്കോ സിനിമയിൽ റിയാസ് ഖാൻ അഭിനയിച്ച രംഗങ്ങൾ ഉൾപ്പെടുത്താത്തതിനെക്കുറിച്ചും റിയാസ് ഖാൻ പറയുന്നു.

മാർക്കോയിൽ ഞാനും ഉണ്ണി മുകുന്ദനും ആയുള്ള കോമ്പിനേഷൻ സീനുകൾ ഉണ്ടായിരുന്നു. എന്നാൽ ആ ചിത്രം റിലീസ് ചെയ്തപ്പോൾ അതൊന്നും ഉണ്ടായിരുന്നില്ല. അത് സംവിധായകന്റെ തീരുമാനാമാണ്. ഞാൻ അവരെ ബഹുമാനിക്കുന്നു. പക്ഷേ ഒരു വലിയ ഹിറ്റ് ചിത്രത്തിൽ നിന്ന് മാറി പോകുമ്പോൾ സങ്കടം ഉണ്ടാകുമല്ലോ? അതിപ്പോൾ ആർക്കായാലും വിഷമമാകും, സിനിമയുടെ രണ്ടാം ഭാഗത്തിൽ ഞാൻ ഉണ്ടാകുമെന്ന് നിർമാതാവ് ഉറപ്പ് നൽകിയിട്ടുണ്ട്. ഇനി ആരെങ്കിലും മന പൂർവ്വം ആ അവസരം തടഞ്ഞാലും കുഴപ്പമില്ല, റിയാസ് ഖാന് പറഞ്ഞു.
ബോഡി ബിൽഡിംഗ് പണ്ട് മുതൽക്കെ ചെയ്യുമായിരുന്നുവെന്നും തന്നെ പോലെ ഫിറ്റായ ആളുകൾ അഭിനയിക്കാൻ അറിയില്ലെന്ന ഒരു മനോഭാവം സൗത്ത് ഇന്ത്യൻ സിനിമകളിൽ ഉണ്ടായിരുന്നുവെന്നും അത് തനിക്ക് അറിയില്ലായിരുന്നുവെന്നും റിയാസ് ഖാൻ പറഞ്ഞു.
എന്റെ ഈ രൂപത്തിൽ സിനിമയിൽ അഭിനയിക്കാൻ കഴിയില്ലെന്ന് പലരും പറഞ്ഞിരുന്നു. മെയ് വഴക്കത്തോടെ കഥാപാത്രങ്ങൾ അഭിനയിക്കാൻ എനിക്ക് പറ്റില്ലെന്നായിരുന്നു പലരുടെയും വാദം. 33 വർഷങ്ങൾക്ക് ശേഷമാണ് സിനിമയിൽ ഈ മനോഭാവം മാറിയത്. ഡിസ്കഷൻ നടക്കുമ്പോൾ തന്നെ തന്റെ പേര് വന്നാൽ പലരും അത് വേണ്ടെന്ന് പറയുമായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
മോഹൻലാൽ നായകനായ ബാലേട്ടൻ എന്റെ 70 ാമത്തെ ചിത്രമാണ്. പക്ഷേ എന്റെ അഭിനയജീവിതത്തിൽ വഴിത്തിരിവായത് ബാലേട്ടനിൽ അഭിനയിച്ചപ്പോഴാണെന്നും എല്ലാ ഭാഷയിലുള്ളവർക്കും ബാലേട്ടൻ റീമേക്ക് ചെയ്യണമെന്ന് ഉണ്ടായിരുന്നു. പടം നല്ലതാണ് പക്ഷേ ഇങ്ങനൊരു ഹീറോയിസം ചെയ്യാൻ വേറെ ഭാഷകളിലെ സൂപ്പർ താരങ്ങൾക്ക് താല്പര്യം ഉണ്ടായിരുന്നില്ല. ബാലേട്ടന്റെ തമിഴ്, തെലുങ്ക് റീമേക്കുകളിൽ താനും അഭിനയിച്ചിരുന്നുവെന്ന് റിയാസ് ഖാൻ പറഞ്ഞു.












Click it and Unblock the Notifications